അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരേ ജാഗ്രത വേണം

പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന രോഗത്തെ ശരിക്കും പേടിക്കണം. തലച്ചോറിനെ ബാധിക്കുന്ന അതീവ ഗുരുതരമായൊരു രോഗമാണിത്, മരണത്തിന് വരെ കാരണമാകും.

By Harithakeralam
2024-06-30

കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വര ജാഗ്രത മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുകയാണ്. കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. കണ്ണൂരില്‍ കുറച്ച് ദിവസം മുമ്പ് ഒരു പെണ്‍കുട്ടിക്ക് ഈ രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന രോഗത്തെ ശരിക്കും പേടിക്കണം. തലച്ചോറിനെ ബാധിക്കുന്ന അതീവ ഗുരുതരമായൊരു രോഗമാണിത്, മരണത്തിന് വരെ കാരണമാകും.

വെള്ളത്തിലൂടെ പകരും

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (amoebic meningo encephalitis)  അഥവാ അമീബിക് മസ്തിഷ്‌കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് നെയ്ഗ്ലേരിയ ഫൗലേരി മനുഷ്യനെ ബാധിക്കുക. വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല.

ലക്ഷണങ്ങള്‍  

തലവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ കയറിയാല്‍ ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. രോഗം മൂര്‍ച്ഛിച്ചാല്‍ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്‌നം വിഭ്രാന്തി എന്നിവയുമുണ്ടാകും.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

1. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കരുത്. മഴ പെയ്ത് പല ജലാശയങ്ങളിലും വെള്ളം നിറഞ്ഞിരിക്കും. ഇതില്‍ കുളിക്കുന്നത് കുട്ടികളുടെയെല്ലാം ശീലമാണ്. കര്‍ശന നിയന്ത്രണം ഇക്കാര്യത്തില്‍ വരുത്തുക.

2. ചെളിയും അഴുക്കുമുള്ള വെള്ളമുപയോഗിച്ചു വായും മൂക്കും കഴുകാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ രോഗാണുക്കള്‍ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.

3. വീട്ടിലും ഫ്‌ളാറ്റിലുമെല്ലാമുള്ള സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലായിടത്തും ഇത്തരം അമീബ കാണാം. പൊതുവായി ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കണം.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs