വസന്തോത്സവം 24 മുതല്‍ കനകക്കുന്നില്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും.

By Harithakeralam
2024-12-08

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. വസന്തോത്സവം 2024 ന്റെ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും മന്ത്രി പി. എ മുഹമ്മദ് റിയാസ് ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. എംപിമാരായ ഡോ. ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ. റഹീം എന്നിവരും ജില്ലയിലെ എംഎല്‍എമാരും മേളയുടെ രക്ഷാധികാരികളായിരിക്കും.

മേയര്‍ ആര്യാ രാജേന്ദ്രന്‍ വര്‍ക്കിംഗ് ചെയര്‍മാനും ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ ജനറല്‍ കണ്‍വീനറുമാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവരാണ് സമിതിയുടെ കണ്‍വീനര്‍മാര്‍. വന്‍കിട നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിന് സമാനമായ വൈവിധ്യപൂര്‍ണവും വര്‍ണ്ണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്. അണിഞ്ഞൊരുങ്ങിയ കനകക്കുന്നിന്റെ വീഥിയിലൂടെ വര്‍ണവിളക്കുകളുടെ മനോഹാരിതയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആസ്വദിക്കുന്നതിന് മേള വേദിയാകും.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം വകുപ്പ് നടത്തിവന്നിരുന്ന ഓണം വാരാഘോഷം ഇക്കുറി ഒഴിവാക്കിയിരുന്നു. അതിനാല്‍ തന്നെ 'വസന്തോത്സവം2024' തലസ്ഥാനത്ത് വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് തലസ്ഥാനവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഉത്സവാന്തരീക്ഷം സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ട്രെന്‍ഡിംഗ് ആയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ തിരുവനന്തപുരം ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. അനേകം ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം തലസ്ഥാനത്തെ തേടിയെത്തിയത്. ടൂറിസം വകുപ്പ് നഗരസഭയുമായി ചേര്‍ന്ന് നിരവധി പദ്ധതികളാണ് സൗന്ദര്യവത്കരണത്തിനായി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

മാനവീയം വീഥി, കനകക്കുന്ന്, ഇഎംഎസ് പാലം, ബേക്കറി ഫ്‌ളൈ ഓവര്‍ എന്നിവ ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള 22 കെട്ടിടങ്ങളുടെ ദീപാലങ്കാരമടക്കം കോടികളുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്. തലസ്ഥാനത്തെ ഉത്സവച്ചാര്‍ത്ത് അണിയിക്കുന്ന 2022ല്‍ മുതല്‍ ആരംഭിച്ച പുതുവര്‍ഷ ദീപാലങ്കാരം കാണുന്നതിനുള്ള അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേളയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകള്‍, നഴ്‌സറികള്‍ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. (9400055397, info@dtpcthiruvananthapuram.com). കൂടാതെ അമ്യൂസ്‌മെന്റ് ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, സ്റ്റീംഡ് ഫുഡ് ഔട്ട്‌ലെറ്റ് എന്നിവയ്ക്കും ഡിടിപിസി ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.

Leave a comment

പ്രകൃതി കൃഷി പഠിക്കാന്‍ മന്ത്രിയും സംഘവും ആന്ധ്രയില്‍

ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.

By Harithakeralam
പൊള്ളാച്ചിയില്‍ 160 ഏക്കറില്‍ കൃഷി തുടങ്ങി ലുലു ഗ്രൂപ്പ്

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…

By Harithakeralam
കേരള ചിക്കന്‍ എല്ലാ ജില്ലകളിലേക്കും

വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…

By Harithakeralam
കാര്‍ഷിക സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കതിര്‍ ആപ്പ്

ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…

By Harithakeralam
പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത: വിപുലമായ നടപടികളുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന്  മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…

By Harithakeralam
കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 60 ശതമാനം വരെ സബ്‌സിഡിയില്‍ ഓണ്‍ലൈന്‍ അപേക്ഷ 15 മുതല്‍

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…

By Harithakeralam
വസന്തോത്സവം 24 മുതല്‍ കനകക്കുന്നില്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…

By Harithakeralam
ക്രിസ്മസ് ട്രീ വാങ്ങാം; ഗോള്‍ഡന്‍ സൈപ്രസ് തൈകള്‍ വില്‍പ്പനയ്ക്ക്

പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…

By Harithakeralam
Leave a comment

©2025 All rights reserved | Powered by Otwo Designs