പി എം കിസാന്‍ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 30 ലക്ഷം കര്‍ഷകരെ കര്‍ഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ ഫലമായി സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തിലും, സുതാര്യമായും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു. കൂടാതെ പേപ്പര്‍ രഹിതവും സുഗമവുമായുള്ള വിള വായ്പകള്‍, തടസ്സങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയവ കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ ലളിതവത്ക്കരിക്കുന്നതിനായുള്ള കര്‍ഷക കേന്ദ്രീകൃത ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ കര്‍ഷക രജിസ്ട്രി സഹായിക്കും. കേരളത്തിലെ പി എം കിസാന്‍ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 30 ലക്ഷം കര്‍ഷകരെ കര്‍ഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമര്‍പ്പിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ ഉപയോഗിച്ച് ദേശീയതലത്തില്‍ ജനറേറ്റ് ചെയ്യുന്ന ഒരു കര്‍ഷക ഐഡി കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു. ഇതുപയോഗിച്ച് കര്‍ഷകര്‍ക്ക് ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാകും. കര്‍ഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനില്‍ നിന്നും അറിയിപ്പ് ലഭിച്ചാലുടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക രജിസ്ട്രി ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്തു ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണില്‍ വരുന്ന OTP നല്‍കി ആധാര്‍ കാര്‍ഡ്, തങ്ങളുടെ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍, കരമടച്ച രസീത് എന്നിവയുമായി ഒത്തു നോക്കി ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്.
ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ 2024 ഡിസംബര്‍, 2025 ജനുവരി മാസങ്ങളില്‍ പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകര്‍ക്ക് കര്‍ഷക രജിസ്ട്രിയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് സ്വന്തമായി സാധ്യമല്ലെങ്കില്‍ അടുത്തുള്ള , കോമണ്‍ സര്‍വീസ് സെന്ററിന്റേയോ കൃഷിഭവന്റെയോ സഹായം തേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 0471 -2309122, 2303990, 2968122 എന്നീ ഹെല്പ് ഡെസ്‌ക് നമ്പരുകളിലോ വിളിക്കേണ്ടതാണ്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment