കടുകും ഒരു പിടി ചോറും കുറച്ചു കഞ്ഞിവെള്ളവും ഉപയോഗിച്ച് കറിവേപ്പിന്റെ മുരടിപ്പ് മാറ്റാം.
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു പറുന്നത്. കടുകും ഒരു പിടി ചോറും കുറച്ചു കഞ്ഞിവെള്ളവും ഉപയോഗിച്ച് കറിവേപ്പിന്റെ മുരടിപ്പ് മാറ്റാം.
100 ഗ്രാം കടുക് എടുക്കുക. ഇതൊരു മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. നന്നായി പൊടിഞ്ഞ ശേഷം ഒരു പിടി ചോറെടുത്ത് ജാറിലേക്കിടുക. അല്‍പ്പം വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക. തുടര്‍ന്ന് ഈ അരപ്പിലേക്ക് ഒരു ലിറ്റര്‍ കഞ്ഞിവെള്ളമൊഴിക്കുക. അരച്ചെടുത്ത മിശ്രിതം വെള്ളത്തില്‍ അലിയാന്‍ നന്നായി ഇളക്കുക. തുടര്‍ന്ന് 24 മണിക്കൂര്‍ ഈ മിശ്രിതം സൂക്ഷിച്ചുവയ്ക്കുക. അടപ്പുള്ള പാത്രത്തില്‍ വേണം സൂക്ഷിക്കാന്‍. അധികം ചൂടുള്ള സ്ഥലത്ത് എടുത്തുവയ്ക്കരുത്.
ഒരു ദിവസം കഴിഞ്ഞാല്‍ മിശ്രിതമെടുത്ത് നന്നായി നേര്‍പ്പിച്ച് കറിവേപ്പ് ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ആഴ്ചയില്‍ രണ്ടു ദിവസമിങ്ങനെ ഒഴിച്ചു കൊടുത്താല്‍ നല്ല പോലെ തളിരിലകള്‍ വന്നു തുടങ്ങും. കറിവേപ്പിന് മാത്രമല്ല പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ ചെടികള്‍ക്കും ഈ ലായനി നല്‍കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment