പപ്പായക്കൃഷി ലാഭത്തിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല സൂര്യപ്രകാശമുള്ള ഭൂമി കണ്ടെത്തലാണ് ആദ്യ പടി. വെള്ളം കെട്ടി നില്‍ക്കില്ലെന്ന് ഉറപ്പ് വരുത്തണം. രണ്ടാമതായി മികച്ച പപ്പായ തൈകള്‍ സംഘടിപ്പിക്കണം.

By Harithakeralam

നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ.   പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല്  മാസമാകുമ്പോഴേക്കും  കായ്ച്ചു തുടങ്ങും. മൂപ്പായി മഞ്ഞ നിറം വന്നാല്‍ വിളവെടുപ്പ് തുടങ്ങാം. പിന്നീട് എല്ലാ ആഴ്ചയിലും വിളവെടുപ്പ് നടത്താനാകും. പപ്പായ തൈ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഇപ്പോള്‍ തൈ നട്ടാല്‍ കനത്ത വേനല്‍ എത്തുമ്പോഴേക്കും വളര്‍ന്ന് വലുതാകും.

നല്ല സൂര്യപ്രകാശമുള്ള ഭൂമി കണ്ടെത്തലാണ് ആദ്യ പടി. വെള്ളം കെട്ടി നില്‍ക്കില്ലെന്ന് ഉറപ്പ് വരുത്തണം. രണ്ടാമതായി മികച്ച പപ്പായ തൈകള്‍ സംഘടിപ്പിക്കണം. റെഡ് ലേഡി, റെഡ് റോയലി തൈകളാണ് ഉത്തമം. റെഡ് റോയലി തൈകള്‍ക്ക് വൈറസ് പ്രതിരോധ ശേഷിയുണ്ടെന്നാണ് പറയുന്നത്. രണ്ട് അടി ആഴത്തിലും വീതിയിലും കുഴികളെടുക്കണം. കുഴികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം വേണം. കുഴിയെടുത്ത ശേഷം കുമ്മായമിടണം. 15 ദിവസം കഴിഞ്ഞ് തൈ നടാം. തൈ നടുമ്പോള്‍ കുഴികളില്‍ തണുത്ത കോഴിവളമോ, ഉണങ്ങി പൊടിച്ച കാലി വളമോ നല്‍കണം. ഒരു ഭാഗത്തേക്ക് ചെറിയ രീതിയില്‍ ചെരിച്ചാണ് തൈ നടേണ്ടത്.

മള്‍ച്ചിങ് ചെയ്യുകയാണെങ്കില്‍ അതിനു മുമ്പ് തൈകള്‍ക്ക് സമീപം കുഴിയെടുത്ത് പത്ത് കിലോഗ്രാം ജൈവവളം നല്‍കിയാല്‍ മികച്ച വിളവ് ലഭിക്കും. അല്ലെങ്കില്‍ ഡ്രിപ്പ് ഇറിഗേഷന്‍ വഴി വെള്ളവും വളവും നല്‍കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ തൈകളെ ശരിക്ക് നിരീക്ഷിക്കണം. വൈറസ് ബാധ വരാതെ സൂക്ഷിക്കുക പ്രധാനമാണ്. വൈറസ് ബാധിച്ചാല്‍ പപ്പായ കൃഷി മുഴുവനായും നശിക്കും. മൂന്നു മാസംകൂടുമ്പോള്‍ എന്‍.പി.കെ. മിശ്രണം നല്‍കുന്നതും വൈസ് ബാധക്കെതിരേ ബോറോണ്‍ സ്േ്രപ ചെയ്യുന്നതും നല്ലതാണ്.

ഒരു പപ്പായയ്ക്ക് ഒരു കിലോഗ്രാം മുതല്‍ മൂന്നു കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇവ മൊത്ത വിലയ്ക്ക് സമീപത്ത് തന്നെ വില്‍പ്പന നടത്താനായാല്‍ നേട്ടമാകും. ഇടവിളയായി മത്തന്‍, പച്ചമുളക്, തണ്ണി മത്തന്‍ എന്നിവ കൃഷി ചെയ്തും വരുമാനമുണ്ടാക്കാനാകും. റെഡ് ലേഡി, റെഡ് റോയലി തുടങ്ങിയ ഇനങ്ങള്‍ കൂടുതല്‍ കാലം കേടുവരാതെയിരിക്കുന്നവയാണ്.

Leave a comment

പപ്പായക്കൃഷി ലാഭത്തിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ.   പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല്  മാസമാകുമ്പോഴേക്കും  കായ്ച്ചു തുടങ്ങും. മൂപ്പായി…

By Harithakeralam
കേരളത്തെ പഴക്കൂടയാക്കാനൊരുങ്ങി സര്‍ക്കാര്‍: ഫല വൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കും

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ  വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…

By Harithakeralam
രുചിയിലും വലിപ്പത്തിലും മുന്നില്‍ ദല്‍ഹാരി ചാമ്പ

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…

By Harithakeralam
ചൂടിനെ വെല്ലാന്‍ തണ്ണീര്‍ മത്തന്‍: നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം

പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…

By Harithakeralam
മഴ മാറിയാല്‍ പാഷന്‍ ഫ്രൂട്ട് നടാം

കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…

By Harithakeralam
മാവ് തളിരിട്ടു തുടങ്ങി, നല്ലൊരു മാമ്പഴക്കാലത്തിന് ഇപ്പോഴേ ശ്രദ്ധിക്കണം

വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…

By Harithakeralam
കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs