പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത: വിപുലമായ നടപടികളുമായി കൃഷി വകുപ്പ്

പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ്

By Harithakeralam
2025-02-13

തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന്  മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ പച്ചക്കറി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനു ജനകീയ പങ്കാളിത്തത്തോടെയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് കര്‍ഷകരുടെ ആവശ്യപ്രകാരം സങ്കരയിനം പച്ചക്കറി വിത്തുകള്‍ കൃഷി വകുപ്പിന്റെ ആലത്തൂര്‍ വിത്തുല്പാദന കേന്ദ്രത്തില്‍ നിന്നും ഉല്പാദിപ്പിച്ച് വിതരണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി ഗുണമേന്മയുള്ള വിത്തുല്പാദനം സാധ്യമാക്കുന്നതിന് ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക പരിശീലനം നല്‍കി വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ഏക്കറില്‍ വിത്തുകളും തൈകളും ഉല്പാദിപ്പിക്കുന്നതിനു സംവിധാനം ഒരുക്കുകയും കാര്‍ഷിക സര്‍വ്വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.ഐ.ഹെച്ച്.ആര്‍) എന്നിവിടങ്ങളില്‍നിന്നുള്ള പുതിയ സങ്കര ഇനങ്ങള്‍ വാങ്ങി അതിനെ വര്‍ദ്ധിപ്പിച്ചാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.

സങ്കരയിനം വിത്തുകളും തൈകളും വിതരണം ചെയ്യുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതോടൊപ്പം, നാടന്‍ വിത്തുകളെയും സംക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ ഫാര്‍മുകളില്‍ നിന്നും 195 ഉല്‍പ്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡില്‍ നിലവില്‍ പുറത്തിറക്കിയിട്ടുണ്ട്. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന 746 ഉല്പന്നങ്ങള്‍ക്കും കേരളഗ്രോ ബ്രാന്‍ഡ് നല്കിയിട്ടുണ്ട്. കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകളും നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫാം ടുറിസത്തിനു സര്‍ക്കാര്‍ നല്ല പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലെ 64 ഫാമുകളിലും ഫാം ഫെസ്റ്റുകള്‍ സംഘടിപ്പിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും കൃഷി വകുപ്പിന് ഇത്തരത്തില്‍ വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഫാമുകളുടെ വരുമാനത്തില്‍ നിന്നും ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് ഫണ്ട് വിനിയോഗിക്കുന്നതിനു അനുമതി നല്‍കുന്നത് സംബന്ധിച്ച് അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലവിലെ സര്‍ക്കാര്‍ വന്നതിനു ശേഷം സംസ്ഥാനത്തിന് പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, ഇതിനായി സ്വീകരിച്ച നടപടികള്‍, ഘടക പദ്ധതികള്‍, അത്യുല്‍പാദന ശേഷിയുള്ള വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം തുടങ്ങിയ നെന്മാറ എം.എല്‍.എ. കെ. ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി. വിഷരഹിത പച്ചക്കറി എന്നത് അതീവ പ്രാധാന്യമുള്ള വിഷയമാണ്. കേരളത്തില്‍ പച്ചക്കറിക്കുള്ള വലിയ വിപണി ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളില്‍ നിന്നും അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തുന്നത് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനകളിലൂടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് തദ്ദേശീയമായി നമുക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ഉല്പാദിപ്പിക്കുന്നതിനു വേണ്ടിയാണു പോഷക സമൃദ്ധി മിഷന്‍, ജൈവ കാര്‍ഷിക മിഷന്‍ എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.

 ജൈവ ഉല്‍പ്പനങ്ങള്‍ക്ക് സാക്ഷ്യപത്രം അനുവദിച്ച് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.  വിഷരഹിത പച്ചക്കറി ഉല്പാദനത്തില്‍ കൃഷിവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് ഉടുമ്പന്‍ചോല എം.എല്‍. എ. എം. എം. മണി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തില്‍ സമ്പൂര്‍ണ്ണ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ് സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞം. നമുക്ക് ആവശ്യമായ പച്ചക്കറി ഇവിടെ തന്നെ ഉല്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.സി.എം.ആര്‍. റിപോര്‍ട്ടുകള്‍ പ്രകാരം കേരളത്തിന്റെ ശരാശരി പഴംപച്ചക്കറി ഉപഭോഗം ദേശിയ ശരാശരിയായ 225 ഗ്രാമിന്റെ സ്ഥാനത്ത് 160 ഗ്രാമാണ്. മലയാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന പ്രധാനമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനു കൃഷി വകുപ്പ് പദ്ധതികളോടൊപ്പം മറ്റു വകുപ്പുകളിലെ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട്, സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന് തുടക്കം കുറിക്കാനും 2028 ഓട് കൂടി പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ പ്രാരംഭമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ അന്തിമമായ രൂപരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഒരു ജനകീയ യജ്ഞമായി ഈ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. എല്ലാ നിയമസഭാ അംഗങ്ങളുടെയും അസ്സംബ്ലി മണ്ഡല അടിസ്ഥാനത്തില്‍ നടത്തപ്പെടേണ്ട യോഗങ്ങളുടെ മേല്‍നോട്ടം ഉള്‍പ്പെടെ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പിന്തുണ ഇക്കാര്യത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. ആറ്റിങ്ങല്‍ എം.എല്‍.എ.  ഒ.എസ്. അംബികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.  

വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് സങ്കരയിനങ്ങളും, അതുല്പാദന ശേഷിയുള്ള പച്ചക്കറിയിനങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് കൂടാതെ കാര്‍ഷിക സര്‍വ്വകലാശാല 79 ഇനം പ്രത്യുല്പാദന ശേഷിയുള്ള ഇനങ്ങളും 10 സങ്കരയിനങ്ങളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചില്‍ നിന്നും അര്‍ക്ക നിഖിത എന്ന വെണ്ട ഇനം സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച പ്രജനി, പ്രഗതി എന്നീ പാവല്‍ ഇനങ്ങള്‍ ഹെക്ടറിന് 3540 ടണ്‍ എന്ന നിരക്കില്‍ ഉല്പാദന ശേഷിയുള്ളവയാണ്. ഇതും കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് വിതരണം ചെയ്യും. ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും സംവിധാനം ഒരുക്കുമെന്നും മന്ത്രി നിയമസഭയില്‍ വൈപ്പിന്‍ എം.എല്‍.എ. കെ.എ. ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs