കര്‍ഷകര്‍ക്കാവശ്യമായ വിവരങ്ങള്‍, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനും, കൃഷി ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, മുതലായവര്‍ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് ഉപകാരപ്രദമാകുന്ന തരത്തിലുമാണ് കതിര്‍ ആപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ കതിര്‍ ആപ്പ് ഇതിനോടകം കര്‍ഷകരുടെ ഇടയില്‍ വലിയ പ്രചാരം നേടി. കാര്‍ഷിക, കാര്‍ഷികേതര വിഭവസ്രോതസ്സുകളുടെ സമഗ്രമായ വിവരശേഖരണം നടത്തുകയും അതുവഴി ഭാവിയില്‍ നയങ്ങള്‍, പദ്ധതികള്‍ എന്നിവ രൂപീകരിക്കുന്നതിനും കര്‍ഷകര്‍ക്കാവശ്യമായ വിവരങ്ങള്‍, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനും, കൃഷി ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, മുതലായവര്‍ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് ഉപകാരപ്രദമാകുന്ന തരത്തിലുമാണ് കതിര്‍ ആപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.
കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ ഒരു കുട കീഴില്‍ സംയോജിപ്പിച്ചും കാര്‍ഷിക കാലാവസ്ഥ മേഖല ആസൂത്രണം നടപ്പിലാക്കിയും നിര്‍മ്മിത ബുദ്ധി/ഉപഗ്രഹ വിവരം എന്നിവ ഉപയോഗപ്പെടുത്തി അതിര്‍ത്തികള്‍ നിര്‍ണയിച്ചും ഈ പ്ലാറ്റ്‌ഫോം ഓരോ ഘട്ടത്തിലും കാര്‍ഷിക മേഖലയില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. കൃഷി സംബന്ധമായ വിവരങ്ങളുടെയും, സേവനങ്ങളുടെയും ഒരു ഏകജാലകം എന്ന നിലയില്‍ വ്യക്തിഗത രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കി പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും പ്രവര്‍ത്തിക്കുന്ന കതിര്‍ ആപ്പ് സംസ്ഥാനത്തെ ഏറ്റവും വിജയകരമായ സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നായി മാറിയെന്ന് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാരിന്റെ വിവിധ ആപ്പുകളില്‍, കെ.എസ്.ഇ.ബി, പോള്‍ ആപ്പ് (കേരളാ പോലീസ്) എന്നിവയാണ് മുന്‍പന്തിയില്‍. പി.ആര്‍.ഡി ലൈവ്, സ്പാര്‍ക്ക് ഓണ്‍ മൊബൈല്‍ എന്നിവയോടൊപ്പം നിലവില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ മികച്ച 10 ആപ്പുകളില്‍ ഒന്നാണ് കതിര്‍. 2024 ആഗസ്റ്റ് 17 ന് ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത കതിര്‍ ആപ്പില്‍, കഴിഞ്ഞ രണ്ടു മാസത്തെ രജിസ്‌ട്രേഷന്‍ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് കാണാന്‍ സാധിക്കുന്നത്. നിലവില്‍ 15,00020,000 കര്‍ഷകരാണ് കതിര്‍ ആപ്പില്‍ പ്രതിദിനം രജിസ്റ്റര്‍ ചെയ്യുന്നത്. കര്‍ഷകര്‍ നല്‍കുന്ന വ്യക്തിഗത ഭൂമി, വിളകള്‍ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ എന്നിവ കൃഷി ഭവന്‍ തലത്തിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തലത്തിലും രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ചശേഷമാണ് സ്ഥിരീകരിച്ച് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തും (1.20 ലക്ഷം പേര്‍) കതിര്‍ വെബ് പോര്‍ട്ടല്‍ മുഖേനയും രജിസ്റ്റര്‍ ചെയ്ത ഏഴുലക്ഷം കര്‍ഷകരുടെ വിവിരങ്ങള്‍ ഇപ്രകാരം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് വരുന്ന രണ്ടു മാസത്തില്‍ സംസ്ഥാനത്തെ പി.എം. കിസാന്‍ ഉപഭോക്താക്കളായ 28 ലക്ഷം കര്‍ഷകരെയും കതിര്‍ ആപ്പിന്റെ ഭാഗമാക്കാനാണ് കൃഷി വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
കതിര്‍ ആപ്പ് വിവരങ്ങള്‍ ഫാര്‍മാര്‍ രജിസ്ട്രി, വിള രജിസ്ട്രി എന്നിവയുമായി സംയോജിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്കുള്ള വിവിധ ബാങ്കിംഗ്, സബ്‌സിഡി, ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനാകും. നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും കതിര്‍ ആപ്പ് മുഖേനയുള്ള വിവരശേഖരണത്തിലൂടെ നെല്ല്‌സംഭരണ പ്രക്രിയ കുറ്റമറ്റതാക്കാനും സമയബന്ധിതമായി സംഭരണ തുക ലഭ്യമാക്കാനും സാധിക്കും.
കൃഷിഭവന്‍ പ്രവത്തനങ്ങളെ കുറിച്ച് പൊതുജനാഭിപ്രായം തേടി കൃഷി ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന 'അനുഭവം പദ്ധതി', ഇതിനോടകം തന്നെ കതിര്‍ ആപ്പ് മുഖേന നടപ്പിലാക്കിയിട്ടുണ്ട്. കാര്‍ഷിക വിലകളിടെ രോഗകീട നിയന്ത്രണ മാര്‍ഗങ്ങള്‍ വ്യക്തിഗതമായി ലഭ്യമാക്കുന്ന വിള ഡോക്ടര്‍, മണ്ണ് പരിശോധന സംവിധാനങ്ങള്‍, കര്‍ഷക ഐ.ഡി. കാര്‍ഡ് വിതരണം എന്നീ പ്രവര്‍ത്തികളും ആപ്പ് മുഖേന ലഭ്യമാക്കി തുടങ്ങി.
ഇതോടൊപ്പം ഉല്‍പ്പനങ്ങളുടെ വിപണി വില, വിപണന സാധ്യതകള്‍ എന്നിവയും ഓരോ വിളകളുടെ പ്രാദേശിക അനുയോജ്യതയും മനസ്സിലാക്കുന്ന പ്രവര്‍ത്തങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ ലഭ്യത, വിവിധ സേവന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവയും കതിര്‍ ആപ്പിലൂടെ ലഭ്യമാക്കുന്നതാണ്. കൃഷിയിടത്തിന്റെയും വിളയുടെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന വ്യക്തിയധിഷ്ഠിത വിളപരിപാലന മുറകള്‍, വെള്ളപ്പൊക്കം, വരള്‍ച്ച മുതലായ കെടുതികള്‍ മുന്‍കൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം എന്നിവയും ആപ്പിന്റെ സവിശേഷതകള്‍ ആണ്. ഒറ്റത്തവണ രജിസ്ട്രഷനിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ പദ്ധതി വിവരങ്ങള്‍, കാലാവസ്ഥാധിഷ്ഠിത സേവനങ്ങള്‍, വില്‍പ്പനക്കാരുമായി നേരിട്ടു വിപണനത്തിനുള്ള ഇമാര്‍ക്കറ്റ്‌പ്ലേസ് സംവിധാനം, കാര്‍ഷിക യന്ത്രവത്ക്കരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഘട്ടം ഘട്ടമായി നടപ്പിലാക്കും. കര്‍ഷകര്‍ മുതല്‍ ഉദ്യോഗസ്ഥ തലം വരെ വിവിധ തട്ടുകളുടെ സംയോജനത്തിലൂടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും സംസ്ഥാനത്തിന്റെ സമഗ്ര കാര്‍ഷിക അഭിവൃദ്ധി ലക്ഷ്യം വെച്ച് നിലവില്‍ വന്ന കതിര്‍ ആപ്പ് കര്‍ഷകര്‍ ഏവരും ഡൗണ്‍ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഉപയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…
വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…
തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാകുവാന്‍ സഹായകമാകുന്ന 'ആശ്രയ' കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍…
© All rights reserved | Powered by Otwo Designs
Leave a comment