പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അവാര്‍ഡ്

പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുകയും പുതിയവ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്കും കര്‍ഷക സമൂഹത്തിനും നല്‍ കുന്ന രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമാണിത്.

By Harithakeralam
2024-11-16

കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി അവാര്‍ഡ് /ഫാര്‍മര്‍ റിവാര്‍ഡ് & റെക്കഗ്നീഷന് കാര്‍ഷിക സമൂഹങ്ങളില്‍ നിന്നും വ്യക്തിഗത കര്‍ഷകരില്‍ നിന്നും നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുകയും പുതിയവ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്കും കര്‍ഷക സമൂഹത്തിനും നല്‍ കുന്ന രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമാണിത്.

മൂന്നു വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. പ്ലാന്റ് ജീനോം സേവിയര്‍ കമ്യൂണിറ്റി അവാര്‍ഡ്: വിളകളുടെ പ്രാദേശിക ഇനങ്ങളും സാമ്പത്തിക മൂല്യമുള്ള വിളകളുടെ വന്യ ഇനങ്ങള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും നിര്‍ധാരണത്തിലൂ ടെ പുതിയവ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന ആദിവാസി / ഗോത്ര / കര്‍ഷക സമൂഹത്തിന് 2023-24, വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ഓരോ വര്‍ഷവും പരമാവധി 5 അവാര്‍ഡ് വീതം നല്‍കും.

10 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയുമാണ് അവാര്‍ഡ്. പ്ലാന്റ്‌റ് ജീനോം സേവിയര്‍ ഫാര്‍മര്‍ റിവാര്‍ഡ് / അംഗീകാരം. 2023-'24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അപേക്ഷിക്കാം. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കാണ് ഇതു നല്‍കുന്നത്. 1.5 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് പരമാവധി 10 പേര്‍ക്കും ഒരു ലക്ഷം രൂപ സമ്മാനത്തുക ഉള്‍പ്പെട്ട അംഗീകാരം 20 പേര്‍ക്കും നല്‍കും. അപേക്ഷാഫോറം www.plantauthority.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2025 ജനുവരി 15.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs