രോഗങ്ങളും കീടങ്ങളും തക്കാളിയെ വലിയ തോതില്‍ ആക്രമിക്കും. ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ വലിയ തോതില്‍ ആക്രമിക്കും. ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
ഇലയുടെ ഉപരിതലത്തില്‍ വെളുത്ത നിറത്തില്‍ ചിത്രം വരച്ചതു പോലുള്ള പാടുകള്‍ ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറത്തിലുള്ള പുഴുവാണ് രോഗത്തിന് കാരണം. നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ ഈ പുഴുവിന്റെ ആക്രമണത്തില്‍ നിന്നും ചെടികളെ രക്ഷിക്കാന്‍ സാധിക്കൂ. ദിവസവും ചെടികളെ നിരീക്ഷിക്കണം. ഗ്രോബാഗില്‍ വീട്ടിലെ ആവശ്യത്തിനു നട്ട ചെടികള്‍ എല്ലാം ദിവസവും നല്ല പോലെ പരിപാലിക്കുക. പുഴു ആക്രമിച്ച ഇലകള്‍ ശേഖരിച്ച് നശിപ്പിക്കുക. നടുന്നതിന് മുമ്പും നട്ട് 25 ദിവസം കഴിഞ്ഞും വേപ്പിന്‍പ്പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുക. ആക്രമണം രൂക്ഷമായാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാതെ രക്ഷയില്ല.
ഇലകളും കായ്കളും തുരന്നു തിന്നുന്ന പുഴുക്കള്‍ തക്കാളിച്ചെടിയുടെ വലിയ ശത്രുക്കളാണ്. ചെറിയ പുഴുക്കള്‍ തളിരിലകള്‍ തിന്നും.വളര്‍ന്നു വലുതായ ശേഷം ഇവ കായ്കളും തുരന്നു തിന്നും. നല്ല പരിചരണം തന്നെയാണ് ഇവിടെയും പ്രതിരോധ മാര്‍ഗം. പുഴുക്കളുള്ള ഇല, രോഗം ബാധിച്ച കായ്കള്‍ എന്നിവ ശേഖരിച്ചു നശിപ്പിക്കുക. തക്കാളി തൈ നടുന്നതിനൊപ്പം ജമന്തി കൂടി നട്ടാല്‍ ഇവയുടെ ആക്രമണം കുറയ്ക്കാം. കീടബാധ രൂക്ഷമാണെങ്കില്‍ ഫെയിം എന്ന കീടനാശിനി 2 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കുക.
ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
© All rights reserved | Powered by Otwo Designs
Leave a comment