മനോജിന്റെ കൃഷിപാഠങ്ങള്‍

കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍ സജീവമാണ്. വെണ്ട. ചെരങ്ങ, പയര്‍, മത്തന്‍, പാവയ്ക്ക, പടവലം, പീച്ചിങ്ങ, കക്കരി, ചേന, മുരിങ്ങ, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും കൃഷി

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
2023-09-13

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍ സജീവമാണ്. വെണ്ട. ചെരങ്ങ, പയര്‍, മത്തന്‍, പാവയ്ക്ക, പടവലം, പീച്ചിങ്ങ, കക്കരി, ചേന, മുരിങ്ങ, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അവധി ദിവസങ്ങളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ അമലും സഹായത്തിനെത്തും.

സുരക്ഷിത കൃഷി, സുരക്ഷിത ഭക്ഷണം

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് അറിയും പച്ചക്കറികളുമെത്തിച്ച് എത്ര കാലം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്നു മനോജ് ചോദിക്കുന്നു. നമുക്ക് വേണ്ട പച്ചക്കറികള്‍ ഇവിടെ തന്നെ വിളയിക്കണം. നൂറ് ശതമാനം ജൈവരീതിയിലാണ് കൃഷിയെന്നു പറയാന്‍ പറ്റില്ല, കുറച്ചു രാസവളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ മനുഷ്യന് ദോഷം ചെയ്യുന്ന രാസകീടനാശിനികള്‍ പ്രയോഗിക്കാറില്ല. ഇതിനാല്‍ പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം 100 ശതമാനം പരിശുദ്ധമാണ്. വയല്‍ പ്രദേശത്താണിപ്പോള്‍ കൃഷി ചെയ്യുന്നത്.  ഇതിനാല്‍ ട്രഞ്ചുണ്ടാക്കി വയല്‍ മണ്ണ് രണ്ട് ഭാഗങ്ങളിലേക്കും കയറ്റിയിട്ട് ആ മണ്ണിലാണ് തൈകള്‍ നടുക. വെള്ളക്കെട്ടായി കിടക്കുന്ന ഭാഗങ്ങളില്‍ പന്തല്‍ വിരിക്കും. വിളവെടുപ്പിന്റെ സമയങ്ങളില്‍ ഈ വെള്ളക്കെട്ടില്‍ ഇറങ്ങി വേണം പച്ചക്കറി വിളവെടുക്കാന്‍.

കൃഷി രീതികള്‍

കുമ്മായമിട്ട് മണ്ണൊരുക്കിയ ശേഷമാണ് തൈകള്‍ നടുക. ഹൈബ്രിഡ് ഇനം വിത്തുകളാണ് നടാനായി ഉപയോഗിക്കുന്നത്. ട്രൈക്കോഡര്‍മ മിക്‌സ് ചെയ്ത ചാണകപ്പൊടി അടിവളമായി ഉപയോഗിക്കും. ഇങ്ങനെ ചെയ്യുന്നതിനാല്‍ പച്ചക്കറികള്‍ നല്ല വളര്‍ച്ച നേടി വിളവ് നല്‍കുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഭൂരിഭാഗം പേരും ഈ മാര്‍ഗം സ്വീകരിക്കാറില്ല, പലര്‍ക്കും ഇക്കാര്യം അറിയില്ലെന്നതാണ് സത്യം. പച്ചച്ചാണകം-കടലപ്പിണ്ണാക്ക് - വേപ്പിന്‍പ്പിണ്ണാക്ക് മിശ്രിതം പിന്നീട് ചുവട്ടിലൊഴിച്ചു കൊടുക്കും. ഇതാണ് കാര്യമായ വളപ്രയോഗം, കോഴിക്കാഷ്ടവും നല്‍കാറുണ്ട്. വേപ്പെണ്ണ മിശ്രിതമാണ് കീടനാശിനി. പയര്‍, കൈപ്പ എന്നിവയ്ക്കാണ് കീടശല്യം കൂടുതല്‍.  

കൃഷിയെന്ന ചൂതാട്ടം

ചീട്ടുകളിക്കുന്നതു പോലെ ഭാഗ്യപരീക്ഷണമാണ് കൃഷി. ലാഭം കിട്ടുന്നമെന്ന് ഒരിക്കലും ഉറപ്പു പറയാന്‍ കഴിയില്ല. മറ്റു മേഖലകളിലെല്ലാം വലിയ മാറ്റങ്ങളുണ്ടായിട്ടും കൃഷിയില്‍ പരമ്പരാഗത  രീതിമാത്രമാണ് നമ്മള്‍ പിന്തുടരുന്നത്. ഇതില്‍ നിന്നൊരു മാറ്റമുണ്ടാകാതെ കൃഷി വിജയകരമാക്കി മാറ്റാന്‍ പറ്റില്ല. ആധുനിക രീതികള്‍ കര്‍ഷകനെ പഠിപ്പിക്കാനും ആരുമില്ല. കര്‍ഷകന് ഒരു വിലയും നല്‍കാത്ത സമൂഹമാണ് നമ്മുടേത്. പാടത്തും പറമ്പിലും മണ്ണിലും വെള്ളത്തിലുമൊക്കെ പണിയെടുത്ത് അന്നം തരുന്നവനെ മോശക്കാരനായിട്ടാണ് കേരള സമൂഹം കാണുന്നത്. എന്റെ അച്ഛന്‍ നല്ലൊരു കര്‍ഷകനായിരുന്നു, കൃഷി ചെയ്യാന്‍ ഇന്നും പ്രചോദനം അച്ഛന്‍ തന്നെയാണ്. കുറെ കാലം ഗള്‍ഫില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ 60 ഡിഗ്രി ചൂടിലൊക്കെ നിന്നാണ് പണിയെടുത്തിരുന്നത്. ഇപ്പോള്‍ കെട്ടിടങ്ങളുടെ കോണ്‍ട്രാക്റ്റ് വര്‍ക്കാണ്, അതിനിടെയാണ് കൃഷി. എനിക്ക് വട്ടാണെന്ന് പറയുന്നവരുണ്ട്. ലാഭവും നഷ്ടവും നോക്കാതെ ജീവിതത്തിന്റെ ഭാഗമായി കൃഷിയെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നു. വിലയുടെ കയറ്റിറക്കത്തിനൊപ്പം മറ്റു ജീവികളുമിപ്പോള്‍ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പന്നി, മുള്ളന്‍പന്നി, മയില്‍, തത്ത എന്നിവ കൃഷി നശിപ്പിക്കാന്‍ എത്തും. എന്നാല്‍ ഇവയെ തുരത്താനുള്ള മാര്‍ഗങ്ങളൊന്നും സ്വീകരിക്കാറില്ല. പ്രകൃതിയില്‍ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശം ഇവയ്ക്കുമുണ്ട്. ഭക്ഷണത്തിന് വേണ്ടി മാത്രമാണ് ഇത്തരം ജീവികള്‍ കൃഷിയിടത്തിലെത്തുന്നത്. അവ വേണ്ടത് തിന്നു പോകട്ടെ എന്ന നയമാണ് സ്വീകരിക്കുക. വെണ്ടയും പയറുമെല്ലാം തത്തകള്‍ ധാരാളം നശിപ്പിക്കും.  

വില്‍പ്പന സ്വന്തം പാക്കറ്റില്‍

സമീപ പ്രദേശങ്ങളിലെ കടകളില്‍ മനോജ് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് നല്ല ഡിമാന്റാണ്. ഇതു മനസിലാക്കി കടക്കാര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന രാസകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ മനോജിന്റെയാണെന്ന പേരില്‍ വില്‍ക്കാന്‍ തുടങ്ങി. ഇതു മനസിലായതോടെ പച്ചക്കറികള്‍ പാക്ക് ചെയ്ത് വിപണിയിലെത്തിച്ചിരിക്കുകയാണിപ്പോള്‍. കുറച്ചു ദിവസമായി ഈ രീതി തുടങ്ങിയിട്ട്. കൃഷി വകുപ്പില്‍ നിന്നും ജീവനക്കാരില്‍ നിന്നുമെല്ലാം ഇപ്പോള്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. കൃഷി ഓഫീസര്‍മാരെല്ലാം എല്ല സഹായവും ചെയ്തു കൂടെ നില്‍ക്കും.

കൃഷി പാഠം

കുട്ടികളെ സ്‌കൂള്‍ തലം മുതല്‍ കൃഷി പഠിപ്പിച്ചാല്‍ മാത്രമേ പുതിയ തലമുറ മണ്ണിലേക്കിറങ്ങൂ. മറ്റു വിഷയങ്ങളെപ്പോലെ കൃഷി പഠിപ്പിക്കാനായി അധ്യാപകന്‍ വേണമെന്നു പറയുന്നു മനോജ്. ഇതിനിടെ സമീപത്തെ സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ പച്ചക്കറിത്തോട്ടം കാണാനായെത്തി. ഇവര്‍ക്ക് കൃഷിപാഠങ്ങള്‍ പറഞ്ഞു നല്‍കി നല്ലൊരു അധ്യാപകനായി മാറി മനോജ്.

 

(വാഴയൂര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍)

Leave a comment

പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs