ഗ്രോബാഗില്‍ കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

By Harithakeralam
2024-03-27

സ്ഥലപരിമിതിയുള്ളവര്‍ക്ക് അടുക്കളത്തോട്ടവും ടെറസ് കൃഷിയും ഒരുക്കാനുള്ള മാര്‍ഗമാണ് ഗ്രോബാഗുകള്‍. മിക്ക പച്ചക്കറികളും ഗ്രോ ബാഗില്‍ നന്നായി വിളയും. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ കൃത്യമായി നോക്കിയാല്‍ നല്ല വിളവ് ലഭിക്കും.

1. ഒരോപ്രാവശ്യവും പച്ചക്കറികൃഷിക്കുശേഷം മണ്ണ് മുഴുവന്‍ മാറ്റി പുതിയ പോട്ടിങ് മിശ്രിതമുണ്ടാക്കി ഗ്രോബാഗ് നിറയ്ക്കണം.

2. ഗ്രോബാഗില്‍ ഓരോ പ്രാവശ്യം പച്ചക്കറി നടുന്നതിന് രണ്ടാഴ്ചമുമ്പായി മണ്ണ് നന്നായി ഇളക്കി ഒരു പിടി കുമ്മായം ചേര്‍ക്കണം.കുമ്മായം മണ്ണില്‍  അലിഞ്ഞ് ചേരാന്‍  ചെറുതായി നനച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.

3..കുമ്മായം ചേര്‍ത്ത് പത്തു ദിവസത്തിനുശേഷം  ജൈവവളം ചേര്‍ത്ത് തൈയോ വിത്തോ നടാം.

4.ഒരു ഗ്രോബാഗില്‍ മണ്ണ്, ചകിരിച്ചോര്‍ അതേ അളവില്‍ തന്നെ  മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ ചാണകപ്പൊടിയോ പൊടിഞ്ഞ ആട്ടിന്‍കാട്ടമോ  വളമായി ചേര്‍ക്കണം.  

5.ഒന്ന് രണ്ട് തവത്തെ ഗ്രോബാഗിലെ കൃഷിക്ക് ശേഷം മണ്ണ് സൂര്യതാപീകരണം വഴി സംശുദ്ധമാക്കിയെടുത്ത് ഉപയോഗിച്ചാല്‍ കീടരോഗങ്ങളില്‍നിന്നും ഒരുപരിധിവരെ രക്ഷനേടാം.

6. ഗ്രോബാഗില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ കുമിള്‍ രോഗങ്ങളില്‍നിന്നും ചെടിയേ സംരക്ഷിക്കാന്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍  സ്യൂഡോമോണസ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.

7.ഗ്രോബാഗിലെ പച്ചക്കറി ചെടിയുടെ വേരിന്റെ വളര്‍ച്ച  തുടക്കത്തിലെ കാര്യക്ഷമാവാന്‍  നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ ഒരു പിടി എല്ലുപൊടി ചേര്‍ത്തു കൊടുക്കണം.

8.വഴുതന, പച്ചമുളക്, ചീര തുടങ്ങിയവ  പറിച്ചു നടുന്ന തൈകള്‍  സ്യൂഡോമോണസ് ലായനിയില്‍ മുക്കി വെച്ചതിനു ശേഷം നട്ടാല്‍ ചെടിക്ക് രോഗ-കീട ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാം.

9.ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളി ഊറ്റിയെടുത്ത് ആഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കുന്നത് ചെടിയുടെ  വളര്‍ച്ച കൂട്ടാനും  രോഗ-കീട ആക്രമണത്തെ  പ്രതിരോധിക്കാനും കഴിവു ലഭിക്കും.

10.അഞ്ച്  മില്ലി വേപ്പെണ്ണയും 2 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തു ദിവസത്തിലൊരിക്കല്‍ ചെടിക്കു തളിച്ചുകൊടുത്താല്‍ വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ, മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാം.

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത്…

By Harithakeralam
വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs