കുഞ്ഞുപ്രായത്തില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ബുദ്ധി വികാസവും രോഗപ്രതിരോധ ശേഷിയുമുണ്ടാകൂ.
വീട്ടിലുണ്ടാകുന്ന ഏതു ഭക്ഷണവും ഒരു വയസുമുതല്‍ കുട്ടികള്‍ക്ക് കൊടുക്കാമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. കുഞ്ഞുപ്രായത്തില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ബുദ്ധി വികാസവും രോഗപ്രതിരോധ ശേഷിയുമുണ്ടാകൂ. കുട്ടികളില്‍ ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
ചുരുങ്ങിയ ചെലവില്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഭക്ഷണമാണ് മുട്ട. അയഡിന്‍, ഇരുമ്പ്, പ്രോട്ടീന്‍, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകള്‍ എ, ഡി, ഇ, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ മുട്ട കഴിക്കുന്നത് ഏകാഗ്രതയും ഊര്‍ജ്ജ നിലയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പുഴുങ്ങിയ മുട്ടയാണ് ഏറ്റവും അനുയോജ്യം.
കേരളത്തില്‍ സുലഭമായി കാണുന്ന മത്സ്യം കുട്ടികളെ ചെറുപ്പം മുതല്‍ കഴിപ്പിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകമായി മത്സ്യം കണക്കാക്കപ്പെടുന്നു. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ പോഷകങ്ങള്‍ മീനില്‍ അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും ഒമേഗ 3 ഫാറ്റി ആസിഡുകളും DHA (ഡോകാസഹെക്‌സെമോണിക് ആസിഡ്) ആവശ്യമാണ്. ഇത് കുട്ടികളുടെ കണ്ണുകളുടെയും തലച്ചോറിന്റെയും വികാസത്തിന് പ്രധാനമാണ്.
കുട്ടികളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് ഇലക്കറികള്‍. പോഷകങ്ങളാല്‍ സമ്പന്നമാണ് ഇലക്കറികള്‍. ചീര, മുരിങ്ങ പോലുള്ളവ ദിവസവും കുട്ടികള്‍ക്ക് കൊടുക്കുന്നതു നല്ലതാണ്.
നല്ല ബാക്റ്റീരിയകളുടെ അളവ് കൂട്ടുന്ന ഒന്നാണ് തൈര്. മലവിസര്‍ജ്ജനത്തിനും കുടല്‍ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താനും തൈര് സഹായിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment