മെക്‌സിക്കോ, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഇനമാണിത്. ഏതാണ്ട് ഈ പ്രദേശങ്ങളിലെ കാലാവസ്ഥ തന്നെയാണ് കേരളത്തിലും. ഇതിനാല്‍ ഗ്രീന്‍ സപ്പോട്ട നമ്മുടെ വീട്ടു വളപ്പിലും നല്ല വിളവ് നല്‍കും.
സപ്പോട്ട അല്ലെങ്കില്‍ ചിക്കു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഴമാണ്. ചിക്കു കൊണ്ടു തയാറാക്കുന്ന ഷെയ്ക്ക് നമ്മുടെ നാട്ടിലെ ജനപ്രിയമായ വിഭവമാണ്. പലതരം സപ്പോട്ടകളുണ്ട്. വലിപ്പം കൊണ്ടും ഉള്ളിലെ കാമ്പിന്റെ പ്രത്യേകത കൊണ്ടുമെല്ലാം ഇവ വേറിട്ടിരിക്കുന്നു. അതിലൊന്നാണ് ഗ്രീന്‍ സപ്പോട്ട. അല്‍പ്പം വലിപ്പ കൂടുതലും നല്ല കാമ്പുമുള്ള ഈയിനം കേരളത്തിലും നല്ല പോലെ വളരും.
മെക്‌സിക്കോ, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഇനമാണിത്. ഏതാണ്ട് ഈ പ്രദേശങ്ങളിലെ കാലാവസ്ഥ തന്നെയാണ് കേരളത്തിലും. ഇതിനാല്‍ ഗ്രീന്‍ സപ്പോട്ട നമ്മുടെ വീട്ടു വളപ്പിലും നല്ല വിളവ് നല്‍കും. പ്രമുഖ നഴ്‌സറികളിലെല്ലാം ഗ്രീന്‍ സപ്പോട്ടയുടെ തൈകള്‍ ലഭിക്കും. ഇവ വാങ്ങി നടാം. നടീല്‍ വസ്തു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനാല്‍ വിശ്വാസയോഗ്യമായ നഴ്‌സറികളില്‍ നിന്നുമാത്രം വാങ്ങുക. പലതരം പേരിട്ട് ഒരേയിനം തന്നെ വിറ്റ് ആളെ പറ്റിക്കുന്ന സംഘങ്ങളുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും നാം കബളിക്കപ്പെട്ടതായി മനസിലാക്കുക. സമചതുരത്തില്‍ കുഴിയെടുത്ത് ജൈവ വളങ്ങള്‍ നിറച്ച ശേഷം തൈ നടാം. നല്ല വെയിലുള്ള കാലാവസ്ഥയാണെങ്കില്‍ തൈ നട്ട ശേഷം കുറച്ചു ദിവസം തണല്‍ നല്‍കാം. മിതമായ അളവില്‍ നനയും വേണം.
12 മുതല്‍ 24 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണ് ഗ്രീന്‍ സപ്പോട്ട. ഇതിന്റെ ഇളം ശിഖരങ്ങള്‍ക്ക് തവിട്ടു നിറത്തിലുള്ള രോമങ്ങളുണ്ടാകും. ശരാശരി 12.3 സെമി നീളവും 8 സെമി വീതിയുള്ള വലിയ പഴങ്ങളാണ് ഗ്രീന്‍ സപ്പോട്ടയ്ക്കുള്ളത്. പുറം തോടിന് പച്ചയോ മഞ്ഞയോ നിറമായിരിക്കും. എന്നാല്‍ ഉള്‍ഭാഗം തവിട്ടു കലര്‍ന്ന ഓറഞ്ചായിരിക്കും.
ഷേക്കാണ് സപ്പോട്ട കൊണ്ടു തയാറാക്കുന്ന പ്രധാന വിഭവം. ഇതിന് ഏറെ അനുയോജ്യമാണ് ഈയിനം. നല്ല രുചിയുള്ള കാമ്പുള്ളതിനാല്‍ മധുരം തുളുമ്പുന്ന ഷേക്ക് തയാറാക്കാന്‍ ഏറെ നല്ലതാണ്. നേരിട്ട് കഴിക്കുകയും ചെയ്യാം. വിത്തുകളും ഭക്ഷ്യയോഗ്യമാണെന്നതാണ് പ്രധാന പ്രത്യേകത. ചൈനയിലും മറ്റും ഉറക്കകുറവിനും രക്ത സമര്‍ദം കുറയുന്നതിനും മരുന്നായി ഗ്രീന്‍ സപ്പോട്ട ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സൈഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഈ പഴത്തില്‍.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment