മുട്ടയും ഇറച്ചിയും വീട്ടില്‍ തന്നെ: മുറ്റത്തൊരുക്കാം കോഴിക്കൂട്

അല്‍പ്പ സമയം ചെലവഴിക്കാന്‍ തയ്യാറായാന്‍ നാല്- അഞ്ച് കോഴികളെ വളര്‍ത്താവുന്ന ചെറിയൊരു കോഴിക്കൂട് വീട്ടുമുറ്റത്ത് തന്നെയൊരുക്കാം.

By Harithakeralam
2024-12-29

ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് കോഴിമുട്ട, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണം. അല്‍പ്പ സമയം ചെലവഴിക്കാന്‍ തയ്യാറായാന്‍ നാല്- അഞ്ച് കോഴികളെ വളര്‍ത്താവുന്ന  ചെറിയൊരു കോഴിക്കൂട്  വീട്ടുമുറ്റത്ത് തന്നെയൊരുക്കാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് പോലും ഈ വിധത്തില്‍ കോഴികളെ വളര്‍ത്താവുന്നതാണ്.

കൂട് തയ്യാറാക്കല്‍  

വീടിന്റെ പുറക് വശത്താണ് കോഴിക്കൂട് തയ്യാറാക്കാന്‍ പറ്റിയ സ്ഥലം. പരമാവധി കാലിയായിക്കിടക്കുന്ന സ്ഥലം തന്നെ ഇതിനായി തെരഞ്ഞെടുക്കണം.  തറ നിരപ്പില്‍ നിന്ന് അല്‍പ്പം ഉയര്‍ന്ന് വേണം കൂട് ഉണ്ടാക്കാന്‍. ജിഐ പൈപ്പ് കൊണ്ട് നാല് കാലുകള്‍ കുഴിച്ചിട്ടോ, നിരപ്പായ സ്ഥലത്ത് വെച്ചോ അതില്‍ കണ്ണി അകലം കുറഞ്ഞ നെറ്റ്കള്‍ വെല്‍ഡ് ചെയ്ത് നാല് വശങ്ങളും അടച്ച് ഉറപ്പുള്ളതാക്കണം.  ഒന്നോ രണ്ടോ വാതലുകളും വെല്‍ഡ് ചെയ്ത് പിടിപ്പിക്കണം. കൂട് നനയാതിരിക്കാന്‍ ആസ്പറ്റോസുകൊണ്ടോ മറ്റ് ഷീറ്റുകള്‍ കൊണ്ടോ മേല്‍ക്കൂര തയ്യാറാക്കണം. സ്ഥല സൗകര്യം നോക്കി കൂടുകള്‍ രണ്ട് തട്ടുകളാക്കി നിര്‍മ്മിച്ച് കോഴികളെ വളര്‍ത്താം. കോഴിക്കൂടിന്റെ വലുപ്പം അനുസരിച്ച് വളര്‍ത്തുന്ന കോഴികളുടെ എണ്ണം ക്രമീകരിക്കണം. പ്രത്യേകിച്ച് അഴിച്ചു വിടാതെ കൂട്ടില്‍ തന്നെ വളര്‍ത്തുമ്പോള്‍. ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കൂട്ടില്‍ തന്നെ പാത്രങ്ങളൊരുക്കണം. കോഴികള്‍ക്ക് എപ്പോഴും വെള്ളം   ലഭ്യമാക്കണം.

കോഴിക്കാഷ്ടം ആഴ്ച്ചയിലൊരിക്കല്‍  എടുത്ത് മാറ്റാന്‍ സംവിധാനം ഒരുക്കണം. ഇതിനായി ഷീറ്റുകള്‍ മുറിച്ചിട്ട് അതിന് മുകളില്‍  മരമില്ലില്‍ നിന്ന് കിട്ടുന്ന ഈര്‍ച്ചപ്പൊടി വിതറാം. ഇതില്‍ വീഴുന്ന കോഴിക്കാഷ്ടം  പൊടിയോടെ എടുത്ത് മാറ്റി  പച്ചക്കറികള്‍ക്കും മറ്റ് വിളകള്‍ക്കും വളമായി ഉപയോഗിക്കാം. വരാന്തയില്‍ വയ്ക്കുന്ന തരത്തിലുള്ള ചെറിയ കൂടുകളുമിന്നു മാര്‍ക്കറ്റില്‍ ലഭ്യമാണ്. 4 അടി നീളവും 3 അടി വീതിയും 2 അടി ഉയരവുമുള്ള ഇത്തരം കൂടുകളില്‍ അഞ്ച് - ആറ് കോഴികളെ വളര്‍ത്താം. മുകളില്‍ ആദ്യം പറഞ്ഞ കൂട് കോഴികളെ കൂട്ടില്‍ തന്നെയിട്ട് വളര്‍ത്താന്‍ പറ്റുന്നതാണ്.  സ്ഥല പരിമിധിയുള്ളവര്‍ക്ക് വീടിന്റെ ടെറസിന്റെ മുകളിലും കൂടൊരുക്കി കോഴികളെ വളര്‍ത്താം. ഈ രീതിയില്‍ ചെയ്യുമ്പോള്‍ ടെറസിലെ ചൂട് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നു മാത്രം.

കോഴി ഇനങ്ങള്‍

നാടന്‍ ഇനങ്ങള്‍ക്കു പുറമേ ഗ്രാമപ്രിയ, ഗ്രാമ ശ്രീ, ഗ്രാമലക്ഷ്മി, ഗിരിരാജ, വന രാജ, കലിംഗബ്രൗണ്‍ തുങ്ങെിയ ഉല്‍പ്പാദനശേഷി കൂടിയ ഇ നങ്ങളുമുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ കഴിഞ്ഞ, 7-8 ആഴ്ച പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് നല്ലത്. പറമ്പില്‍ സ്വതന്ത്രമായി വിട്ടു വളര്‍ത്താന്‍ പറ്റിയാല്‍ ഇവ ചിക്കി നടന്ന് തീറ്റ ശേഖരിക്കും. ഇതിനു പുറമേ ഭക്ഷ്യാവശിഷ്ടങ്ങള്‍, കൊത്തിയരിഞ്ഞ വാഴക്കന്ന്, വാഴത്തട, മുരിങ്ങയില, അസോള എന്നിവയും തീറ്റയായി നല്കാം.  ഒരു കോഴിക്ക് ഒരു ദിവസം 100 ഗ്രാം തീറ്റ എന്ന അളവില്‍ കണക്കണം. ഇതിന്റെ കാല്‍ ഭാഗം സമീകൃത തീറ്റയായി നല്കിയാല്‍ മുട്ടയുല്‍പാദനം വര്‍ദ്ധിക്കും. പച്ചപ്പുല്‍, മുരിങ്ങയില എന്നിവ അരിഞ്ഞ് നല്‍കിയാല്‍ കോഴിക്ക് പോഷണം കൂടുകയും മുട്ടയുടെ മഞ്ഞക്കരുവിന് മഞ്ഞനിറം ലഭിക്കയും ചെയ്യും.

രോഗങ്ങളും നിയന്ത്രണവും

കോഴി വസന്ത  വേനല്‍കാലത്ത് സാധാരണയായി കണ്ടു വരുന്നു. വെള്ള നിറത്തിലുള്ള കാഷ്ടം, തൂങ്ങിപ്പിടിച്ച് നില്‍ക്കല്‍, തീറ്റ തിന്നാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗ ബാധയില്ലാതാക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് കൃത്യമായി കൊടുക്കണം. 5 ദിവസം പ്രായത്തിലും , 6 - 8 ആഴ്ച പ്രായത്തിലുമാണ് കുത്തി വപ്പ് നല്‍കണ്ടത്. വിരബാധ  ഒഴിവാക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കുക.18-20 ആഴ്ച പ്രായമാകുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഉല്‍പ്പാദനക്ഷമത കൂടിയ കോഴികള്‍ പ്രതിവര്‍ഷം ഏകദേശം 150 മുതല്‍ 200 വരെ മുട്ടകളിടും.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs