പൂവന്‍, കദളി എന്നീ വാഴ ഇനങ്ങളിലാണ് പനാമ വാട്ടമെന്ന രോഗം രൂക്ഷമായി ഇപ്പോള്‍ കണ്ടുവരുന്നത്. വാഴ വാടി നശിച്ച് ഉത്പാദനം കുറഞ്ഞു നശിക്കാനിതു കാരണമാകും
നല്ല വില ലഭിക്കുന്നുണ്ടെങ്കിലും വാഴയില്‍ പലതരം രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്നുണ്ട്. പനാമ വാട്ടമെന്ന രോഗമാണ് ഇതിലൊന്ന്. പൂവന്‍, കദളി എന്നീ വാഴ ഇനങ്ങളിലാണ് പനാമ വാട്ടമെന്ന രോഗം രൂക്ഷമായി ഇപ്പോള്‍ കണ്ടുവരുന്നത്. വാഴ വാടി നശിച്ച് ഉത്പാദനം കുറഞ്ഞു നശിക്കാനിതു കാരണമാകും. ഇതിനു ജൈവ രീതിയിലും മറ്റുമുള്ള പ്രതിവിധികള്‍ നോക്കാം.
ഇലകളുടെ മഞ്ഞനിറമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. മുതിര്‍ന്ന ഇലകള്‍ ആദ്യം മഞ്ഞനിറമാകും, തുടര്‍ന്ന് ഇളം ഇലകള്‍. മഞ്ഞനിറമുള്ള ഇലകള്‍ 2 ആഴ്ച വരെ നിവര്‍ന്നുനില്‍ക്കും, അതിനുമുമ്പ് വാടിപ്പോകുകയും തുമ്പിക്കൈയില്‍ വീഴുകയും ചെയ്യും. നിരവധി ദശാബ്ദങ്ങള്‍ വരെ മണ്ണില്‍ അതിജീവിക്കാന്‍ കഴിയുന്ന ഫ്യൂസേറിയം ഒക്‌സിപോറം എന്ന ഗണത്തില്‍പ്പെട്ട കുമിളാണ് പനാമ രോഗത്തിന് (ഫ്യൂസേറിയം വാട്ടം) കാരണം. ഇവ ചെടിയുടെ വേരുകളിലെ സൂക്ഷ്മ നാരുകളിലൂടെ ഉള്ളില്‍ പ്രവേശിക്കും. കാണ്ഡത്തിലെ സംവഹന കോശങ്ങള്‍ അഴുകുന്നത് മൂലം വെള്ളത്തിന്റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുകയും ഇലകളില്‍ മഞ്ഞപ്പ് ദൃശ്യമാകുകയും ചെടിയുടെ ഓജസ്സ് നഷ്ടമാകുകയും ചെയ്യും. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ ഫ്യൂസേറിയം വാട്ടം വാഴയിലെ വിനാശകാരിയായ ഒരു രോഗമാണ്.
അയഞ്ഞ, നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണുകള്‍ ഈ രോഗം പടരാന്‍ അനുകൂലമാണ്. മണ്‍പ്രതലത്തില്‍ കെട്ടിനില്‍ക്കുന്ന ജലം, വാഹനങ്ങള്‍, പണിയായുധങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെ ഇവ ചെറിയ ദൂരങ്ങളില്‍ വ്യാപിക്കുന്നു. ബാധിക്കപ്പെട്ട നടീല്‍ വസ്തുക്കളാണ് ദീര്‍ഘ ദൂരങ്ങളില്‍ രോഗവ്യാപനത്തിനുള്ള ഏറ്റവും പൊതുവായ മാര്‍ഗ്ഗം. ചൂടു കൂടിയാല്‍ വലിയ രീതില്‍ രോഗം വ്യാപിക്കും.
ട്രൈക്കോഡര്‍മ വിരിഡെ എന്ന കുമിള്‍ മണ്ണില്‍ ചേര്‍ക്കുന്നത് ഏറെ ഗുണം ചെയ്യും. ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകപ്പൊടി തടത്തിലിട്ട് കൊടുക്കുന്നതും നല്ലതാണ്. സ്യൂഡോമോണസ് ഫഌറസന്‍സ് എന്ന ബാക്റ്റീരിയ മണ്ണില്‍ ചേര്‍ക്കുന്നതും രോഗബാധയുടെ വ്യാപനം കുറയ്ക്കും.
രോഗം ബാധിച്ച വാഴകളില്‍ 2 ഗ്രാം കാര്‍ബന്റാസിം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി ഓരോ വാഴയ്ക്കു ചുവട്ടിലും മണ്ണ് കുതിര്‍ക്കെ ഒഴിച്ചുകൊടുക്കുക.
1. ആരോഗ്യമുള്ള നടീല്‍ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ തോട്ടങ്ങളില്‍ നിന്നും കന്നുകള്‍ വാങ്ങുക.
2. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് മാത്രം കൃഷിയാരംഭിക്കുക.
3. വാഴത്തോട്ടത്തില്‍ നല്ല പോലെ നിരീക്ഷണം നടത്തുക. മൂന്നു ദിവസത്തിലൊരിക്കലെങ്കിലും വാഴകളുടെ അടുത്തെത്തി പരിശോധിക്കുക.
4. രോഗം രൂക്ഷമായി ബാധിച്ച ചെടി നശിപ്പിച്ചു കളയുക.
5. കാര്‍ഷിക യന്ത്രങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് കഴുകുക.
6.രൂക്ഷമായി രോഗമുണ്ടായ സ്ഥലത്ത് പിന്നെ മൂന്നോ നാലോ വര്‍ഷത്തേക്ക് വാഴക്കൃഷി ഒഴിവാക്കുക.
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന് തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
© All rights reserved | Powered by Otwo Designs
Leave a comment