മാന്തോട്ടത്തില്‍ കായീച്ച, കശുമാവില്‍ തടിതരുപ്പന്‍; കാലാവസ്ഥ മാറ്റം പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍

By Harithakeralam
2024-12-28

മാവിലും കശുമാവിലും കായ്കളുണ്ടാകുന്ന സമയമാണിപ്പോള്‍. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളുടെ ആക്രമണവും രൂക്ഷമാണ്. ഇതിനെതിരേ ജൈവരീതിയില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണു വിശദമാക്കുന്നത്.

1. കായീച്ചയുടെ ഉപദ്രവംകൊണ്ട്  മാങ്ങയില്‍ ഉണ്ടാകുന്ന പുഴുക്കേട് നിയന്ത്രിക്കാനായി ഫിറമോണ്‍കെണി  ഉപയോഗിക്കാം.  മാവ് പൂത്ത് തുടങ്ങുമ്പോള്‍  മുതല്‍ കെണിവെയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മുതല്‍ 4 മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍  കഴിയും.

2. ഇതോടൊപ്പം  പാളയന്‍കോടന്‍ പഴം/തുളസിയില തുടങ്ങിയവ കൊണ്ടുള്ള ചിരട്ട കെണികളും ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണംചെയ്യും.  ഒരേക്കര്‍ മാവിന്‍ തോട്ടത്തിന് 5 എണ്ണം അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ  ഒരു പുരയിടത്തിന്  ഒന്ന്  എന്ന ക്രമത്തില്‍ കെണികള്‍ വെച്ചു കൊടുക്കേണ്ടതാണ്.

3. കശുമാവിന് തടിതുരപ്പന്‍ പുഴുവിന്റെ ഉപദ്രവം ഈ മാസങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. തടിവേരോട് ചേരുന്ന ഭാഗത്താണ് ഇവയുടെ ഉപദ്രവം സാധാരണ തുടങ്ങുക. മൂര്‍ച്ചയുള്ള കത്തി കൊണ്ട് സുഷിരമുള്ള ഭാഗങ്ങള്‍ ചെത്തി വൃത്തിയാക്കി പുഴുക്കളെ നശിപ്പിക്കേണ്ടതാണ്. തടിയില്‍ഏതാണ്ട് 1 മീറ്റര്‍ ഉയരം വരെ വേപ്പെണ്ണ പുരട്ടുന്നത് ഈ കീടത്തിന്റെ ആക്രമണം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സഹായിക്കും.

4. എല്ലാറ്റിനും ഉപരി നമ്മുടെ പരിചരണവും ശ്രദ്ധയുമാണ് രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മരുന്ന്. ദിവസേന ചെടികളെ സൂഷ്മമായി നിരീക്ഷിക്കുകയും കീടങ്ങളുടെ മുട്ടയും പുഴുക്കളും നശിപ്പിക്കുകയും ചെയ്യാവുന്നതാണ്.

5. 10 കിലോ പച്ചച്ചാണകം, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ എല്ലുപൊടി എന്നിവ ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കുക. അഞ്ച് ദിവസം കഴിയുമ്പോള്‍ പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച ചട്ടികളിലും ചെടികള്‍ക്ക് ചുറ്റിലും ഒഴിച്ചുകൊടുക്കാം.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs