പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം.
കാലാവസ്ഥ മികച്ചതായതിനാല്‍ പച്ചക്കറികള്‍ നല്ല പോലെ വളര്‍ന്നു പൂത്ത് കായ്ക്കുന്നുണ്ടാകും. എന്നാല്‍ പൂ കൊഴിച്ചില്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഉച്ച സമയത്തുള്ള കടുത്ത ചൂട് ഇതിന് ആക്കം കൂട്ടുന്നു.പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം. പച്ചക്കറിക്കൃഷിയില്‍ കടലപ്പിണ്ണാക്കിന് പ്രഥമസ്ഥാനം കര്‍ഷകര്‍ നല്‍കാറുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ വളരെ ഗുണകരമാണ് കടലപ്പിണ്ണാക്ക്.
1. 500 ഗ്രാം കടലപ്പിണ്ണാക്ക്
2. 100 ഗ്രാം ശര്‍ക്കര
3. 5 ലിറ്റര്‍ പച്ചവെള്ളം
രണ്ട് ലിറ്റര്‍ വെള്ളത്തിലേയ്ക്ക് 500 ഗ്രാം കടലപ്പിണ്ണാക്കിട്ട് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. അര മണിക്കൂര്‍ കൊണ്ട് കടലപ്പിണ്ണാക്ക് നന്നായി വെള്ളത്തില്‍ അലിഞ്ഞിട്ടുണ്ടാവും. ഇതിലേയ്ക്ക് നൂറ് ഗ്രാം ശര്‍ക്കര (നന്നായി പൊടിച്ചത്) ചേര്‍ക്കണം. ബാക്കി മൂന്ന് ലിറ്റര്‍ വെള്ളവും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കിവെക്കുക. മൂന്നു ദിവസം ലായനി അടച്ചുവെയ്ക്കണം. ഒരോ ദിവസവും അടപ്പ് തുറന്ന് ഒരു തവണയെങ്കിലും നന്നായി ഇളക്കി കൊടുക്കണം. മൂന്നു ദിവസം കൊണ്ട് കടലപ്പിണ്ണാക്ക്ശര്‍ക്കര ലായനി നന്നായി പുളിച്ചു പൊന്തും. കൂടുതല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം, ഒരു മാസം വരെ കേടു കൂടാതെയിരിക്കും.
തടത്തില്‍ ഒഴിച്ചു കൊടുത്തും ഇലകളില്‍ തളിച്ചും ഉപയോഗിക്കാം. വളരെ വീര്യം കൂടിയതായതിനാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. ഒരു ലിറ്റര്‍ ലായനിക്ക് പത്ത് ലിറ്റര്‍ വെള്ളവുമെന്ന തോതില്‍ ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കാം. ഒരു ലിറ്ററിന് പതിനഞ്ച് ലിറ്റര്‍ എന്ന കണക്കിന് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം. ചെറു തൈകളാണെങ്കില്‍ കുറച്ചു കൂടി അധികം വെള്ളം ചേര്‍ക്കണം. 15 ദിവസം കൂടുമ്പോള്‍ ലായനി തളിച്ചു കൊടുക്കണം. പയര്‍, ചീര, തക്കാളി, മുളക്, വഴുതന, പടവലം തുടങ്ങി എല്ലാ പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം. മുരട്ടില്‍നിന്ന് അല്‍പ്പം മാറ്റി വേണം തടത്തിലൊഴിക്കാന്‍. ശേഷം അല്‍പ്പം മണ്ണ് വിതറുന്നതും ഗുണം ചെയ്യും.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന് വച്ചു നില്ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, ഇനി…
നല്ല പരിചരണം നല്കിയാല് വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment