മൂത്ത് പാകമായ ഇഞ്ചി വിളവെടുക്കുന്ന സമയമാണിപ്പോള്‍. ഇതിനൊപ്പം അടുത്ത മേയ് അവസാനം ജൂണ്‍ ആദ്യവാരം നടാനുള്ള വിത്തിഞ്ചി തയാറാക്കുകയും ചെയ്യാം.
ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്ന ഇഞ്ചി നമ്മുടെ പല വിഭവങ്ങളിലും ചേര്‍ക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇഞ്ചിക്ക് നാട്ടു വൈദ്യത്തില്‍ വലിയ സ്ഥാനമാണുള്ളത്. വിപണിയില്‍ ലഭിക്കുന്ന ഇഞ്ചിയില്‍ വലിയ തോതില്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചിട്ടുമുണ്ട്. കുറച്ച് ഇഞ്ചി നമ്മുടെ വീട്ടുവളപ്പില്‍ വളര്‍ത്തിയാല്‍ ശുദ്ധമായ ഭക്ഷണം തയാറാക്കാം. മൂത്ത് പാകമായ ഇഞ്ചി വിളവെടുക്കുന്ന സമയമാണിപ്പോള്‍. ഇതിനൊപ്പം അടുത്ത മേയ് അവസാനം ജൂണ്‍ ആദ്യവാരം നടാനുള്ള വിത്തിഞ്ചി തയാറാക്കുകയും ചെയ്യാം.
1. വിത്തിഞ്ചി ചാണക വെള്ളത്തില്‍ മുക്കി ഉണക്കി പാണല്‍ ഇലകളില്‍ സൂക്ഷിക്കുന്നത് നല്ല കരുത്തോടെ മുളകള്‍ വരാന്‍ സഹായിക്കും.
2. ഇപ്പോള്‍ പറിച്ച് സൂക്ഷിച്ചു വയ്ക്കുന്ന ഇഞ്ചി വിത്ത് മേടമാസത്തില്‍ പുറത്തെടുത്ത് മുളം തട്ടുകളില്‍ പാണലില വിരിച്ച് അതില്‍ നിരത്തിയിടുക. ഇതിന്റെ അടിയില്‍ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് ഒരാഴ്ച പുകകൊള്ളിക്കുക. ഒരു ദിവസം ഒരു മണിക്കൂര്‍ സമയം മാത്രമേ പുക കൊള്ളിക്കാവൂ. ഇങ്ങനെ ചെയ്താല്‍ നല്ല പോലെ മുള പൊട്ടും.
3. ഇഞ്ചി നട്ടതിനു ശേഷം വാഴയിലും ആര്യ വേപ്പിലയും ചേര്‍ത്തു പുതയിടുന്നതു നല്ലതാണ്, വലിപ്പമുള്ള കിഴങ്ങുകള്‍ ലഭിക്കാനിതു സഹായിക്കും.
4. വെള്ളം നല്ല രീതിയില്‍ വാര്‍ന്നു പോകാനുള്ള സൗകര്യങ്ങള്‍ ഇഞ്ചിത്തടങ്ങളില്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
5. കൂമ്പു ചീയല്‍ രോഗമാണ് ഇഞ്ചിയുടെ പ്രധാന പ്രശ്‌നം. ഇതിന് ആര്യവേപ്പില അരച്ചുകലക്കി തളിക്കുന്നതു നല്ലതാണ്.
6. പച്ചച്ചാണകം കലക്കിയ വെള്ളം തടത്തിലൊഴിച്ചു കൊടുക്കുന്നത് ഇഞ്ചിയില്‍ നിന്നു നല്ല വിളവ് ലഭിക്കാന്‍ സഹായിക്കും.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
© All rights reserved | Powered by Otwo Designs
Leave a comment