മഴയുടെ ശക്തി കുറഞ്ഞാല്‍ പച്ചമുളക് കൃഷി

മഴയുടെ ശക്തിയൊന്നു കുറഞ്ഞാല്‍ പച്ചമുളക് കൃഷി ആരംഭിക്കാം. തൈ തയാറാക്കുന്ന പ്രവര്‍ത്തി വേണമെങ്കില്‍ ഇപ്പോള്‍ തുടങ്ങാം. ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നു മാത്രം

By Harithakeralam
2023-07-24

നമ്മുടെ വീട്ടുവളപ്പില്‍ തന്നെ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് കൃഷി. പച്ചമുളക് നമ്മുടെ ആഹാരങ്ങളില്‍ സ്ഥിര സാന്നിധ്യമാണ്. നല്ല മഴയാണിപ്പോള്‍ കേരളത്തിലെവിടെയും, മഴയുടെ ശക്തിയൊന്നു കുറഞ്ഞാല്‍ പച്ചമുളക് കൃഷി ആരംഭിക്കാം. തൈ തയാറാക്കുന്ന പ്രവര്‍ത്തി വേണമെങ്കില്‍ ഇപ്പോള്‍ തുടങ്ങാം. ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നു മാത്രം.

ഇനങ്ങള്‍  

അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പച്ചമുളകിന് പല ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ എളുപ്പത്തില്‍ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക്കൃഷി. മുളക് ഉല്‍പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്, ചൈന, പെറു, സ്‌പെയിന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ മുളക് ഉല്‍പ്പാദനത്തിന് പേര് കേട്ടതാണ്.

നടീല്‍ വസ്തു

പച്ചമുളകിന്റെ വിത്താണ് നടാനെടുക്കുന്നത്. പച്ചമുളകിന്റെ വിത്ത് കിട്ടിയില്ലെങ്കില്‍ ഒരു വഴിയുണ്ട്, വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളകി നല്ലത് നോക്കി ഒന്നെടുക്കുക, വെയിലത്ത് ഉണക്കിയ ശേഷം അതിലെ അരികള്‍ പാകാനായി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കണം. ഇങ്ങനെ ചെയ്താല്‍ വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

കാലാവസ്ഥ

ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ സസ്യമാണ് മുളക്, ചൂടുള്ളതും ഈര്‍പ്പമുള്ളതും എന്നാല്‍ വരണ്ടതുമായ കാലാവസ്ഥ ആവശ്യമാണ്. മുളക് വളര്‍ച്ചയ്ക്ക് അനുയോജ്യമായ താപനില പരിധി 20°-25°C ആണ്. അതുപോലെ തന്നെ ശക്തമായ മഴയും മുളകിന് നല്ലതല്ല, ഇത് ചെടി അഴുകാന്‍ കാരണമാകും.

നടീല്‍ രീതി

നന്നായി ഉണങ്ങിയചാണകപ്പൊടി, മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കിയ ശേഷം മാത്രം നമ്മള്‍ ലായനിയില്‍ മുക്കി വെച്ച വിത്തു പാകുക. ഇവയ്ക്ക് ചെറിയ തോതില്‍ രാവിലെയോ വൈകുന്നേരമോ വെള്ളം തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് വന്നാല്‍ ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും.മുളക് തൈ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു ആദ്യമേ പാകപ്പെടുത്തിയെടുക്കണം.

മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക, വേര് പോകാതെ ശ്രദ്ധിക്കുക, തൈ പറിക്കുന്നതിന് മുന്‍പ് മണ്ണ് നന്നായി നനച്ചാല്‍ എളുപ്പത്തില്‍ പറിക്കാന്‍ സാധിക്കും. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നു - നാലുദിവസം തണല്‍ നല്‍കണം. കുറച്ചു ദിവസത്തിന് ശേഷം കാലിവളം, എല്ലുപൊടി എന്നിവ ഇട്ടു കൊടുക്കണം. പിന്നീട് പച്ചച്ചാണകം - കടലപ്പിണ്ണാക്ക് - ഗോമൂത്രവും ചേര്‍ത്ത് പുളിപ്പിച്ചത് പത്ത് ഇരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. ചെടികള്‍ വളരുന്നത് അനുസരിച്ച് താങ്ങു നല്കണം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs