പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും നല്ല പോലെ ഫലം ചെയ്യുന്ന വളര്‍ച്ചാ ഉത്തേജകം നാരങ്ങയുടെ തൊലി ഉപയോഗിച്ചു തയാറാക്കാം
പാനീയങ്ങള്‍ തയാറാക്കാനും അച്ചാറിടാനുമൊക്കെ നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് ചെറുനാരങ്ങ. തയാറാക്കിയ ശേഷം നാരങ്ങയുടെ തൊലി വെറുതെ കളയുകയാണ് പതിവ്. ചിലര്‍ അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതുപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും നല്ല പോലെ ഫലം ചെയ്യുന്ന വളര്‍ച്ചാ ഉത്തേജകം തയാറാക്കാന്‍ സാധിക്കും. ഒരു രൂപ പോലും ചെലവില്ലാത്തെ എളുപ്പത്തില്‍ ലായനി വീട്ടില്‍ തന്നെ തയാറാക്കാം.
ജ്യൂസുണ്ടാക്കാന്‍ നീരു പിഴിഞ്ഞെടുത്ത നാരങ്ങ തോടുകള്‍ എട്ട് പത്തെണ്ണമെടുക്കുക. അവ അടപ്പുള്ളൊരു പ്ലാസ്റ്റിക്ക് ജാറിലേക്കിടുക. തുടര്‍ന്ന് ഇവ മുങ്ങാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക. ശേഷം പാത്രം അടച്ചു മൂന്നോ നാലോ ദിവസം മാറ്റിവയ്ക്കുക. നാലു ദിവസം കഴിഞ്ഞു ലായനി അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരിട്ടി വെള്ളം ചേര്‍ത്തു ശേഷം ചെടികള്‍ക്ക് പ്രയോഗിക്കാം.
പച്ചമുളക്, വെണ്ട, വഴുതന, അലങ്കാരച്ചെടികള്‍ എന്നിവയ്ക്ക് ഈ ലായനി ഏറെ ഫലം ചെയ്യും. പച്ചമുളകിന്റെ കുരുടിപ്പ് മാറാന്‍ ഈ ലായനി ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. അലങ്കാര ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവ നല്ല പച്ചപ്പോടെ ഇലകളുണ്ടായി വളരാന്‍ നാരങ്ങയിലെ മൂലകങ്ങള്‍ സഹായിക്കും. വീട്ടില്‍ തന്നെ നിഷ്പ്രയാസം നമുക്ക് തയാറാക്കാവുന്നതാണ് ഈ ലായനി.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment