കേരളത്തിലെ നെല്‍കൃഷിക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ)യിലൂടെ അനുവദിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേരളത്തിലെ കാര്‍ഷിക മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. നിലവില്‍ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ലഭിക്കുന്ന മൊത്ത കേന്ദ്ര സഹായത്തിന്റെ 10% മാത്രമേ നെല്‍കൃഷിയ്ക്ക് അനുവദിക്കുന്നുള്ളൂ. ഈ പരിധി ഉയര്‍ത്തി കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കുകയും, അത്തരത്തില്‍ കൂടുതല്‍ നെല്‍ കര്‍ഷകര്‍ക്ക് സഹായമെത്തിക്കുവാനും സാധിക്കും. കേരളത്തിലെ നെല്‍കൃഷിയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഈ ആവശ്യം പ്രത്യേകം പരിഗണിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി സംസ്ഥാനത്തിന് ഉറപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ 10,000 കാര്‍ഷികോത്പാദന സംഘടനകളു (എഫ്.പി.ഒ)ടെ രൂപീകരണവും കാര്‍ഷിക മേഖലയുടെ വികസനവും എന്ന പദ്ധതിയില്‍ കേരളത്തിലെ എഫ്.പി.ഒ നടത്തിപ്പ് ഏജന്‍സിയായ സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യ (എസ്.എഫ്.എ.സി)ത്തെ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രകൃഷിമന്ത്രിയെ അറിയിക്കുകയുണ്ടായി. കേരളത്തിലെ എസ്.എഫ്.എ.സി ഇപ്പോള്‍ തന്നെ പ്രത്യേക പദ്ധതി സഹായമായി 50 പുതിയ എഫ്.പി.ഒ രൂപീകരണവും 50 നിലവിലുള്ള എഫ്പിഒകളുടെ ശാക്തീകരണവുമെന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതിന് വേണ്ടി ഒരു പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് (പി.എം.യു) സ്ഥാപിച്ചു കഴിഞ്ഞതായും, അതിനാല്‍ കൂടുതല്‍ കാര്‍ഷികോത്പാദന സംഘടനകളുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കേരളത്തിലെ എസ്.എഫ്.എ.സി. പര്യാപ്തമാണെന്നും കൃഷി മന്ത്രി അറിയിച്ചു. കേരളത്തില്‍ നടപ്പിലാക്കുന്ന എഫ്.പി.ഒ.കള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുതായും, കേരളത്തിന്റെ ആവശ്യം ഉടന്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി അഭിപ്രായപ്പെട്ടു.
സ്മാര്‍ട്ട് കൃഷി ഭവന്‍, ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍ എന്നീ പദ്ധതികള്‍ കേരളത്തില്‍ 2022ല്‍ തന്നെ ആരംഭിച്ചുവെന്നും, കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം നടപ്പാക്കാന്‍ ആരംഭിച്ച ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വേ, കേരളത്തിന്റെ മൂന്നാം 100ദിന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാര്‍ഷിക വിവരങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ കേരള അഗ്രി-സ്റ്റാക് പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പിലാക്കി വരുന്നുവെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തില്‍ ജൈവകൃഷി മിഷന്‍ രൂപീകരിച്ച കാര്യവും കൃഷിമന്ത്രി കേന്ദ്ര കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടുതല്‍ ജൈവകൃഷിയും പ്രകൃതി കൃഷിയും കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പിന്തുണ അനിവാര്യമാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ കേരഫെഡിനെ കൊപ്ര സംഭരണത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും ഉണ്ട കൊപ്ര സംഭരണത്തിന് വേണ്ട അനുമതി കേരളത്തിന് ഉടനെ ലഭ്യമാക്കേണ്ടതുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രം സമ്മതിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി - കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവല്‍ പ്രോഗ്രാം-KERA)യുടെ പുരോഗതി കൃഷി മന്ത്രി കേന്ദ്ര കൃഷി വകുപ്പുമായി ചര്‍ച്ച ചെയ്തു. കൂടാതെ, കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മില്ലറ്റ്സ് (ചെറു ധാന്യങ്ങള്‍) സംബന്ധിച്ചുള്ള ഒരു ദേശീയ ശില്പശാല സംഘടിപ്പിക്കാമെന്നുള്ള നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുകയും, ഇതില്‍ കേന്ദ്രകൃഷി വകുപ്പ് മന്ത്രി പങ്കെടുക്കുവാനും, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബ തുലിത ഫാമായി 2022 ഡിസംബര്‍ 10ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച ആലുവയിലെ ഓര്‍ഗാനിക് ഫാം സന്ദര്‍ശിക്കുവാനും കേന്ദ്രകൃഷി മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. കാര്‍ഷികോല്പാദന കമ്മീഷണര്‍ ഡോ.ബി. അശോക് , കൃഷി ഡയറക്ടര്‍ അഞ്ജു കെ.എസ്. , കാര്‍ഷിക വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി രാജശേഖരന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയുമായുള്ള കൂടി കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…
വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ വാങ്ങി പുല്‍ക്കൂട് ഒരുക്കുന്നതാണ് നമ്മുടെയെല്ലാം ശീലം. പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാന്‍ മാത്രമേ ഇതു സഹായിക്കൂ. എന്നാല്‍ നമ്മുടെ വീട്ട്മുറ്റത്തു…
©2025 All rights reserved | Powered by Otwo Designs
Leave a comment