ആടുകളുടെ ശരീരത്തിലേല്‍ക്കുന്ന പോറലുകളും മുറിവുകളും ചികിത്സ നല്‍കാതെ നിസ്സാരമായി അവഗണിച്ചാല്‍ ടെറ്റനസ് ബാധിച്ച് വലിയ ആടുകളുടെ ജീവനും നഷ്ടപ്പെടാം.
നല്ല ആരോഗ്യമുള്ളആടുകള്‍ പെട്ടെന്നൊരുദിവസം ഒരു മരക്കുതിരയെ പോലെ ശരീരം ദൃഢമായി, ചെവികളും വാലും കുത്തനെ എടുത്തുപിടിച്ച്,കൈകാലുകള്‍ വടി പോലെ കനത്ത് ,നില്‍ക്കാനോ നടക്കാനോ എന്തിന് വാ തുറക്കാന്‍ പോലും കഴിയാതെ തറയില്‍ വീണ് കിടക്കുകയും ഇടക്കിടെ വിറയ്ക്കുകയും തുടര്‍ന്ന് ചത്തുപോവുകയും ചെയ്ത വേദനിപ്പിക്കുന്ന അനുഭവം ആടുകര്‍ഷകരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം. ആടുകളെ ബാധിക്കുന്നവില്ലുവാതംഅഥവാടെറ്റനസ്എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണിതെല്ലാം. ആഴത്തിലുള്ള മുറിവുകളിലൂടെ ശരീരത്തിനുള്ളില്‍ കയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് രോഗകാരി. മറ്റ് വളര്‍ത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ആടുകളില്‍ടെറ്റനസ് കൂടുതലായി കണ്ടുവരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചികിത്സ നല്‍കിയാലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. രോഗാണുക്കള്‍മണ്ണില്‍ നിന്നുംപൊക്കിള്‍ക്കൊടി വഴിശരീരത്തിലേക്ക് എളുപ്പം കടന്ന് കയറാനിടയുള്ളതിനാല്‍ ഒന്നുരണ്ടാഴ്ച പ്രായമുള്ള ആട്ടിന്‍കുഞ്ഞുങ്ങളില്‍ രോഗസാധ്യത ഉയര്‍ന്നതാണ്. ആടുകളുടെ ശരീരത്തിലേല്‍ക്കുന്ന പോറലുകളും മുറിവുകളും ചികിത്സ നല്‍കാതെ നിസ്സാരമായി അവഗണിച്ചാല്‍ ടെറ്റനസ് ബാധിച്ച് വലിയ ആടുകളുടെ ജീവനും നഷ്ടപ്പെടാം.
പ്രതിരോധകുത്തിവെയ്പ്
ആട്ടിന്‍ കുഞ്ഞുങ്ങളില്‍ ടെറ്റനസ് വരുന്നത് തടയാന്‍ ഗര്‍ഭിണികളായ ആടുകള്‍ക്ക് അവയുടെ അഞ്ചുമാസം നീളുന്ന ഗര്‍ഭകാലത്തിന്റെ മൂന്ന്, നാല് മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധകുത്തിവെയ്പ് നല്‍കണം. കൃത്യമായി വാക്‌സിന്‍ നല്‍കിയ തള്ളയാടില്‍ നിന്നും കന്നിപ്പാല്‍ വഴി കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്ന് മാസം പ്രായമെത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുവില്‍ നിന്ന് സംരക്ഷിക്കും. അതിനാല്‍ പ്രതിരോധകുത്തിവെയ്പ് നല്‍കിയ തള്ളയാടുകളില്‍ നിന്ന് ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് മൂന്ന് മാസം പ്രായമെത്തുമ്പോള്‍ മാത്രം അടുത്ത ടെറ്റനസ് പ്രതിരോധകുത്തിവെയ്പ് നല്‍കിയാല്‍ മതി. ആദ്യ കുത്തിവെയ്‌പ്പെടുത്തതിന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കണം. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ഒരു ബുസ്റ്റര്‍ വാക്‌സിന്‍ കൂടെ നല്‍കുന്നത് ഉചിതമാണ്. ഗര്‍ഭകാലത്ത് തള്ളയാടിന്വാക്‌സിന്‍ നല്കിയില്ലെങ്കില്‍ ജനിച്ച്1 - 2ആഴ്ചകള്‍ക്കകം കുഞ്ഞിന് വാക്‌സിന്‍ നല്‍കണം. തുടര്‍ന്ന് ബൂസ്റ്റര്‍ കുത്തിവെയ്പുകളും നല്‍കണം. മുതിര്‍ന്ന ആടുകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ബുസ്റ്റര്‍ കുത്തിവെയ്പ് നല്‍കിയാല്‍ മതി. ടെറ്റനസ് രോഗം ആടുകളില്‍ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവായതിനാലുമാണ് ഇത്രയും മുന്‍കരുതല്‍.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. രോഗം തടയുന്നതിനായി വാക്‌സിനേഷന്‍ ക്രമം പാലിക്കുന്നതിനൊപ്പം ജനിച്ചയുടന്‍ ആട്ടിന്‍കുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയിട്ട് കഴുകി അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പ്രസവ മുറിയില്‍ വൈക്കോല്‍ വിരിച്ച് ശുചിത്വമുറപ്പാക്കേണ്ടതും പ്രധാനം. ആട്ടിന്‍കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് പൊക്കിള്‍കൊടി പൂര്‍ണ്ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ അയഡിന്‍ ലായനിയില്‍ ഇട്ട് അണുവിമുക്തമാക്കിയ ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ച് മാറ്റണം. പൊക്കിള്‍ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും രണ്ടോ മൂന്നോ തവണ അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കി പരിപാലിക്കണം.
2. ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന മൃതസഞ്ജീവനിയാണ് കന്നിപ്പാല്‍. തള്ളയാടിന്റെ ശരീരത്തില്‍ നിന്നും കന്നിപ്പാല്‍ വഴി പുറത്തുവരുന്ന പ്രതിരോധ ഘടകങ്ങള്‍ ടെറ്റനസ് ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് കുഞ്ഞിന് പ്രതിരോധകവചം തീര്‍ക്കും. ജനിച്ചതിന് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10- % എന്ന അളവില്‍ കന്നിപ്പാല്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കണം. ഉദാഹരണത്തിന് രണ്ടര കിലോഗ്രാം ശരീരതൂക്കത്തോടെ ജനിച്ച ആട്ടിന്‍കുട്ടിക്ക് 250 - 300 മില്ലിലിറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘടു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഉറപ്പാക്കണം. തള്ളയാടില്‍ നിന്ന് കന്നിപ്പാല്‍ പരമാവധി കുടിക്കാന്‍ കിടാക്കളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. കുഞ്ഞുങ്ങളെ പാല്‍ കുടിപ്പിക്കാന്‍ തള്ളയാട് മടിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭാശയത്തില്‍ നിന്നും പ്രസവസമയത്ത് പുറംതള്ളുന്ന ദ്രാവകം ഒരല്പം കുഞ്ഞിന്റെ മേനിയില്‍ പുരട്ടി തള്ളയാടിനെ ആകര്‍ഷിക്കാം. അല്ലെങ്കില്‍ ആവശ്യമായ കന്നിപ്പാല്‍ കറന്നെടുത്ത് ഒരു മില്‍ക്ക് ഫീഡിംഗ് ബോട്ടിലിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം.
3. മേയുന്നതിനിടെ കമ്പിയില്‍ കോറി മുറിവേല്‍ക്കുക, പ്രസവവേളയില്‍ ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുക, കാതില്‍ കമ്മലടിക്കുന്നതിനിടെ മുറിവേല്‍ക്കുക, തെരുവ് നായയുടെ കടിയേല്‍ക്കുക തുടങ്ങി ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ മറ്റ് ചികിത്സകള്‍ക്കൊപ്പം നിര്‍ബന്ധമായും ടെറ്റനസ് പ്രതിരോധകുത്തിവെയ്പ് നല്‍കണം.
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…
അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…
കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…
© All rights reserved | Powered by Otwo Designs
Leave a comment