ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരുണ്ടോ...? ഇതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ വേണ്ട രീതിയില്‍ പതിവായി കഴിച്ചാല്‍ ചെറുപ്പം നിലനിര്‍ത്താം.
1. മാതളം
മാതളമാണ് ഈ പട്ടികയില്‍ ആദ്യം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും കൊളാജന്‍ ഉല്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമാകാനും സഹായിക്കും. ജ്യൂസാക്കിയും പഴമായി നേരിട്ടും മാതളം കഴിക്കാം.
2. അവക്കാഡോ
കേരളത്തില്‍ ഇപ്പോള്‍ പല സ്ഥലത്തും അവക്കാഡോ നന്നായി വളരുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
3. മുട്ട
നമ്മള് സ്ഥിരമായി കഴിക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീന്‍ കലവറയായ മുട്ട പതിവായി കഴിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും.
4. ഇലക്കറികള്‍
ചീര, മൈക്രോ ഗ്രീന്‍സ്, മുരിങ്ങ പോലെ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
5. ബ്ലൂബെറി
ആന്റി ഓക്സിഡന്റുകളുടെ കലവറയായ ബ്ലൂബെറി പതിവാക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
6. തണ്ണിമത്തന്
വിറ്റാമിന്‍ സി, ലൈക്കോപിന്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്സ്യൂള്‍ പേസ്മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി…
© All rights reserved | Powered by Otwo Designs
Leave a comment