ലോകത്ത് ഏറ്റവും വിലയുള്ള പശുവുമിപ്പോള്‍ ബ്രസീലിലാണ്. 40 കോടിക്കാണ് ഒരു പശുവിനെ ബ്രസീലില്‍ ലേലം ചെയ്തത്.
ഫുട്‌ബോളില്‍ കോടികള്‍ വിലയുള്ള താരങ്ങളുടെ നാടാണ് ബ്രസീല്‍. കാല്‍പ്പന്തു കളിയുടെ വിശേഷങ്ങള്‍ പറയുമ്പോള്‍ ബ്രസീലിനെ മാറ്റി നിര്‍ത്താന്‍ നമുക്കാകില്ല. എന്നാല്‍ ലോകത്ത് ഏറ്റവും വിലയുള്ള പശുവുമിപ്പോള്‍ ബ്രസീലിലാണ്. 40 കോടിക്കാണ് ഒരു പശുവിനെ ബ്രസീലില്‍ ലേലം ചെയ്തത്. ഇന്ത്യയുമായും ഈ പശുവിനൊരു ബന്ധമുണ്ട്.
വിയാറ്റിന 19 FIV amc ഇമോവീസ് എന്നാണ് കോടീശ്വരിയായ പശുവിന്റെ പേര്. നെല്ലോര്‍ ഇനത്തില്‍പ്പെട്ട ഇത്തരം പശുക്കള്‍ കൂടുതല്‍ കാണപ്പെടുന്നത് ബ്രസീലിലാണ്. ഈ കന്നുകാലികളുടെ ഉത്ഭവം ആന്ധ്രാപ്രദേശിലെ നെല്ലോറില്‍ നിന്നാണ്. ബോസ് ഇന്‍ഡിക്കസ് എന്നും ഈ പശുക്കള്‍ അറിയപ്പെടുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുമുള്ള നാടന്‍ കന്നുകാലിയിനമായ ഓങ്കോള്‍ കന്നുകാലികളില്‍ നിന്നാണ് നെല്ലോര്‍ ഇനമുണ്ടായത് എന്നാണ് പറയുന്നത്. 1868 -ല്‍ കപ്പല്‍മാര്‍ഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോള്‍ കന്നുകാലികളില്‍ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി ബ്രസീലിലെ മികച്ച പശു ഇനങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോര്‍ ഇനം. ഇന്ന് ബ്രസീലില്‍ 50 ലക്ഷത്തിലേറെ നെല്ലോര്‍ പശുക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. ഏത് കാലാവസ്ഥയുമായും യോജിച്ച് പോകാനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമാണ് ഇവയെ ശ്രദ്ധേയമാക്കുന്നത്.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment