പ്ലാസ്റ്റിക് ബോട്ടിന് ബദല്‍: കുപ്പി വെള്ള വിപണനത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ കേരളം

സര്‍ക്കാര്‍ പുറത്തിറക്കുന്ന'ഹില്ലി അക്വാ' ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക. കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

By Harithakeralam
2025-01-08

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിര്‍മാണ ചുമതല. സര്‍ക്കാര്‍ പുറത്തിറക്കുന്ന'ഹില്ലി അക്വാ' ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക. കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്. 2019ല്‍ മുംബൈയില്‍ നടന്ന എക്‌സിബിഷനില്‍ ഗ്രീന്‍ ബയോ പ്രോഡക്ടസ് വികസിപ്പിച്ച കംപോസ്റ്റബിള്‍ ബോട്ടിലിനെക്കുറിച്ചുള്ള വാര്‍ത്ത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും നിര്‍മാതാക്കളെ കേരളത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളില്‍ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.  നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഇത്തരം കുപ്പികള്‍ കാഴ്ചയില്‍ പ്ലാസ്റ്റിക്ക് കുപ്പികളെ പോലെ ഉണ്ടാകും.

ഹരിതകുപ്പികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ (ISO17088), ടിയുവി (TUV) തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്റ്റ് സ്‌പെഷ്യലിസ്റ്റ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉപവിഭാഗമായ ഗ്രീന്‍ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിള്‍ ബോട്ടിലുകള്‍ നിര്‍മിക്കുന്നതിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത്. ഇതിനായി കിഡ്ക്കും എയ്റ്റ് സ്‌പെഷ്യലിസ്റ്റ് സര്‍വീസസും തമ്മില്‍ ധാരണയിലെത്തി. കംപോസ്റ്റബിള്‍ ബോട്ടിലുകള്‍ക്ക് പ്ലാസ്റ്റിക്ക് കുപ്പിയേക്കാള്‍ നിര്‍മാണ ചെലവ് അധികമായിരിക്കും. പൊതു ഇടങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിനോദസഞ്ചാര മേഖലകള്‍ എന്നിവ ഉള്‍പ്പടെ സമൂഹത്തിലെ സമസ്ത മേഖലയിലേക്കും ഹരിതകുപ്പിവെള്ളം വിതരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs