വിവിധയിനം ചീരകള്‍, മുരിങ്ങ, മത്തനില, കുമ്പളയില, തകരയില, പയറില, തഴുതാമ, ചേമ്പില തുടങ്ങി നിരവധി ഇനം ഇലക്കറികള്‍ നമ്മുടെ നാട്ടിലുണ്ട്.
കുട്ടിക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ പിന്നീടുള്ള ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കും. ഇതിനാല്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഇലക്കറികള്‍ നല്‍കണം. വിവിധയിനം ചീരകള്‍, മുരിങ്ങ, മത്തനില, കുമ്പളയില, തകരയില, പയറില, തഴുതാമ, ചേമ്പില തുടങ്ങി നിരവധി ഇനം ഇലക്കറികള്‍ നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയതാണിവയെല്ലാം.
1. ഹൃദയാഘാതം, കാഴ്ചക്കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവ വരുന്നത് തടയാന്‍ ഇലക്കറികള്‍ സ്ഥിരമായി കഴിക്കുന്നതു സഹായിക്കും.
2. മിക്ക ഇലക്കറികളിലും വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ച്ച ശക്തിക്ക് ഏറെ ആവശ്യമാണ് വിറ്റാമിന്‍ എ. ബുദ്ധിവികാസത്തിലും രോഗ പ്രതിരോധത്തിലുമെല്ലാമിതു പ്രധാന പങ്ക് വഹിക്കുന്നു.
3. ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികള്‍. വിളര്‍ച്ച തടയാന്‍ മികച്ചൊരു ഭക്ഷണമാണ് ഇലക്കറികള്‍.
4. ഇലക്കറികളിലുള്ള ആന്റി ഓക്സിഡന്റുകള്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.
5. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഇലക്കറികള്‍ക്ക് സാധിക്കും.
6. പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ 'ഫാറ്റി ലിവര്‍' വരാനുള്ള സാധ്യത കുറയും. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തടയാനിതു സഹായിക്കുന്നു.
വേനല്‍ കടുത്തു തുടങ്ങിയതോടെ പലരുടേയും പ്രശ്നമാണ് സണ്‍ ടാന്‍. മുഖത്ത് വെയിലേറ്റ് കരുവാളിപ്പ് പടരുന്നത് വലിയ പ്രശ്നമാണ്. എന്നാല്‍ ജോലി ആവശ്യാര്‍ഥവും മറ്റും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. വില…
പാതിരാത്രിവരെ മൊബൈല്‍ ഫോണില്‍ കളിച്ചിരുന്നു നട്ടുച്ചവരെ കിടന്നുറങ്ങുന്നതാണിപ്പോള് പലരുടേയും ശീലം. ജോലിക്ക് പോകാനുള്ള സമയമാകുമ്പോള്‍ ചാടിയെണീറ്റ് കുളിയും മറ്റു കാര്യങ്ങളും വേഗത്തില്‍ നിര്‍വഹിച്ച് ഒറ്റ…
കോഴിക്കോട്: ബിഎസ്എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരൂര്‍ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളല്‍ മൂലം അംഗവൈകല്യം വന്നവര്‍ക്കു വേണ്ടിയുള്ള സൗജന്യ സര്‍ജറി ക്യാമ്പ് (burn to shine 24-25)…
ഏതു കാലത്തും ലഭ്യമായ കുക്കുമ്പര്‍ എന്ന ചെറുവെള്ളരി മനുഷ്യ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ജ്യൂസാക്കിയും നേരിട്ടും കുക്കുമ്പര്‍ കഴിക്കാം. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, റിബോഫ്ലേവിന്‍,…
പഴുത്ത പപ്പായ നേരിട്ടും ജ്യൂസാക്കിയുമെല്ലാമാണ് നാം സാധാരണ കഴിക്കുക. പച്ച പപ്പായയെ പച്ചക്കറിയുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. കറിയും തോരുമുണ്ടാക്കാനാണ് പ്രധാനമായും പച്ച പപ്പായ ഉപയോഗിക്കാറ്. എന്നാല്‍…
രുചികരവും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണമാണ് ചീസ്. കേക്ക്, ചപ്പാത്തി, ബ്രെഡ് എന്നിവയ്ക്കൊപ്പമാണ് സാധാരണ നാം ചീസ് കഴിക്കുക. പാലില്‍ നിന്നു തയാറാക്കുന്ന ഉത്പന്നമാണ് ചീസ്. പശു, എരുമ, ആട് തുടങ്ങിയവയുടെ…
നിലവില്‍ യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയുമെല്ലാം ഇതിനു കാരണമാണ്. കൃത്യമായ ശ്രദ്ധിച്ചില്ലെങ്കില്‍ യൂറിക് ആസിഡ് വര്‍ധിക്കുന്നതു വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക്…
കുട്ടിക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ പിന്നീടുള്ള ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കും. ഇതിനാല്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഇലക്കറികള്‍ നല്‍കണം. വിവിധയിനം ചീരകള്‍, മുരിങ്ങ, മത്തനില, കുമ്പളയില,…
© All rights reserved | Powered by Otwo Designs
Leave a comment