അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ വെള്ളീച്ച പോലുള്ള കീടങ്ങള്‍ വലിയ തോതില്‍ വംശവര്‍ധന നടത്തുന്നു. ചെടികള്‍ നശിക്കാനും വിളവ് കുറയാനുമിതു കാരണമാകുന്നു.
പച്ചക്കറികളും ഫല വര്‍ഗങ്ങളും നന്നായി കായ്ക്കുന്ന കാലമാണെങ്കിലും കീടങ്ങളുടെ ആക്രമണവുമിപ്പോള്‍ രൂക്ഷമാണ്. പയര്‍, തക്കാളി, പാവല്‍, വഴുതന, കുരുമുളക് പോലുള്ള വിളകളില്‍ വലിയ തോതില്‍ വെളളീച്ച ആക്രമണമുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ വെള്ളീച്ച പോലുള്ള കീടങ്ങള്‍ വലിയ തോതില്‍ വംശവര്‍ധന നടത്തുന്നു. ചെടികള്‍ നശിക്കാനും വിളവ് കുറയാനുമിതു കാരണമാകുന്നു.
1. വെള്ളീച്ചയെ നിയന്ത്രിക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയതക്കവിധം പത്ത് ദിവസത്തെ ഇടവേളകളിലായി ഇത് ആവര്‍ത്തിച്ചു തളിക്കുക.
2. വെളുത്തുള്ളി- സോപ്പ് ലായനിയും ഇതേ അളവില്‍ പരീക്ഷിക്കാം. ഒപ്പം കാന്താരി ലായനി കൂടി ചേര്‍ക്കുന്നതും ഗുണം ചെയ്യും.
3. ദിവസവും ചെടികളെ നിരീക്ഷിക്കണം. വെള്ളീച്ചയുടെ ആക്രമണം തുടങ്ങുമ്പോള്‍ തന്നെ പ്രതിരോധ നടപടികളും സ്വീകരിക്കണം.
4. ഇടയ്ക്ക് സ്യൂഡോമോണസ് തളിക്കുന്നത് ചെടിക്ക് കരുത്ത് നല്‍കും. ഒരു പരിധിവരെ കീടങ്ങളുടെ ആക്രമണം ചെറുക്കാനിതു സഹായിക്കും.
5. ആക്രമണം രൂക്ഷമാണെങ്കില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരും. 4 ഗ്രാം തയോമെതോക്‌സാം പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
6. കുരുമുളക് ചെടികളില്‍ പൊള്ളുരോഗം കാണാന്‍ സാധ്യതയുണ്ട്. തോട്ടത്തിലെ തണല്‍ ക്രമീകരിച്ചാല്‍ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.
7. 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുകയും ചെയ്യുക.
8. കാര്‍ബന്‍ഡാസിം, മാങ്കൊസെബും ഒരു ഗ്രാമെന്ന തോതില്‍ കലര്‍ത്തി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ച് കൊടുക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment