രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് കര്‍ഷകനു വലിയ നഷ്ടമുണ്ടാക്കും. നിലവിലെ കാലാവസ്ഥയില്‍ പോത്തുകള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളും പ്രതിവിധികളും.
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിക്കാം. ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ പരിപാലനത്തിലൂടെ മികച്ച ലാഭം നേടാവുന്ന ഒരു തൊഴില്‍ മേഖലയാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍. എന്നാല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് കര്‍ഷകനു വലിയ നഷ്ടമുണ്ടാക്കും. നിലവിലെ കാലാവസ്ഥയില്‍ പോത്തുകള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളും പ്രതിവിധികളും.
1. കുളമ്പ് രോഗം
* വൈറസ് ഉണ്ടാക്കുന്ന രോഗം
* വായിലും കുളമ്പിലും വൃണങ്ങള്‍
* പാലുല്‍പാദനത്തില്‍ വന്‍ ഇടിവ്
* കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പിലൂടെ രോഗം തടയാം.
2. കുരലടപ്പന്‍ രോഗം
* ബാക്ടീരിയല്‍ രോഗം
* പനി, കീഴ്ത്താടിയില്‍ നീര് , ശ്വാസതടസ്സം
* പ്രതിരോധകുത്തിവയ്പ്പിനാല്‍ രോഗം തടയാം.
3. ആന്ത്രോക്‌സ് ( അടപ്പന്‍ )
* ബാക്ടീരിയല്‍ രോഗം
* പെട്ടെന്നുള്ള മരണം
* ശരീര സുഷിരങ്ങളില്‍ നിന്നും രക്തസ്രാവം
* പ്രതിരോധകുത്തിവയ്പ്പിനാല്‍ രോഗം തടയാം.
4. ബ്രൂസല്ലോസിസ്
* ബാക്ടീരിയല്‍ രോഗം
* വന്ധ്യത, ഗര്‍ഭമലസല്‍
5. പൂപ്പല്‍ വിഷബാധ
* അസ്പര്‍ജില്ലാസ് എന്ന പൂപ്പല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഫഌടോക്‌സിന്‍ വിഷമാണ് രോഗകാരണം.
* തീറ്റയെടുക്കാന്‍ മടി, ശരീരം ക്ഷയിക്കുന്നു, വന്ധ്യത,
* തീറ്റ ഉണക്കി നല്‍കിയാല്‍ രോഗത്തെ തടയാം.
6. വാല് ചീയല്‍
* വാലിന്റെ അഗ്രം ചീഞ്ഞളിയുന്നു.
* പൂപ്പലുകള്‍, ആന്തരികപരാദങ്ങള്‍, വിറ്റാമിനുകളുടെ ന്യൂനത എന്നിവയാണ് രോഗകാരണം .
* സമീകൃതവും പോഷകപ്രദവുമായ തീറ്റനല്‍കി രോഗം തടയാം.
7. അകിട് വീക്കം
* സൂക്ഷ്മാണുക്കള്‍ (ബാക്ടീരിയ, ഫംഗസ്) കാരണം
* പാലുല്‍പ്പാദനം കുറയുന്നു.
വൃത്തിയുള്ള കറവ, ശുചിത്വം എന്നിവയിലൂടെ രോഗം തടയാം.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment