കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ.
മിക്ക കറികളിലും ചേരുവയായ തക്കാളി പക്ഷേ കേരളത്തില്‍ വിളയിക്കുക അല്‍പ്പം പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ. ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം.
ഒരു പിടി ഉലുവയെടുത്ത് കഞ്ഞിവെള്ളത്തിലിട്ട് കുതിര്‍ക്കുക. മൂന്നു മണിക്കൂര്‍ ഉലുവ കഞ്ഞിവെള്ളത്തില്‍ മുങ്ങിക്കിടക്കണം. ഇതിനു ശേഷം ഉലുവ നന്നായി ഞെരടുക. പിന്നീട് ഈ ലായനി അരിച്ചെടുത്ത് ചെടികളില്‍ സ്്രേപ ചെയ്യാം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഈ ലായനി പ്രയോഗിച്ചാല്‍ നല്ല ഗുണം ലഭിക്കും.
ഒരു പിടി ഉലുവ വെള്ളമൊഴിച്ച് ഒരു ദിവസം എടുത്തുവയ്ക്കുക. പിറ്റേദിവസം ഇതേ വെള്ളമുപയോഗിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു മാസത്തോളം മൂപ്പുള്ള മുരിങ്ങയിലയും ഒരു പിടിയെടുത്ത് ഉലുവയിട്ട വെള്ളമുപയോഗിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഉലുവ മുരിങ്ങയില പേസ്റ്റുകളിലേക്ക് രണ്ടു ദിവസം വച്ചു പുളിപ്പിച്ച കഞ്ഞിവെള്ളമൊഴിച്ചു നന്നായി ഇളക്കുക. ഈ ലായനി 30 ഇരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. ചെടികളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.മാസത്തില്‍ രണ്ടു തവണ ഇതു പ്രയോഗിക്കാം.
മനുഷ്യന് ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഉലുവ ചെടികളിലും നല്ല പോലെ പ്രവര്‍ത്തിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, മംഗ്‌നീഷ്യം എന്നിവ ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ ഇവ അത്യാവശ്യമാണ്. പൂക്കള്‍ നന്നായി പിടിക്കാനും അവ കായ്കളായി മാറാനും ഉലുവ പ്രയോഗം സഹായിക്കും. ഉലുവയുടെ ഗന്ധം കീടങ്ങളെ അകറ്റും. പൂച്ചെടികള്‍ക്കും ഇവ പ്രയോഗിക്കാം.
വേനല്‍ക്കാലം കൃഷിക്കാലം കൂടിയാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വേനല്‍ക്കാലത്ത് പച്ചക്കറികളെ നശിപ്പിക്കുന്നതില്‍ മൂന്നില്‍. ഇവയെ കൃത്യമായി കണ്ടെത്തി…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു…
മിക്ക കറികളിലും ചേരുവയായ തക്കാളി പക്ഷേ കേരളത്തില്‍ വിളയിക്കുക അല്‍പ്പം പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ.…
കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീടരോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ…
മാവിലും കശുമാവിലും കായ്കളുണ്ടാകുന്ന സമയമാണിപ്പോള്‍. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളുടെ ആക്രമണവും രൂക്ഷമാണ്. ഇതിനെതിരേ ജൈവരീതിയില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണു വിശദമാക്കുന്നത്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. ചൂട് കൂടുന്നതോ മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന…
© All rights reserved | Powered by Otwo Designs
Leave a comment