നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു മാത്രം
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു മാത്രം.
1. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷിയാരംഭിക്കുക. കുറഞ്ഞത് 5 മുതല്‍ 6 മണിക്കൂര്‍ വരെ സൂര്യപ്രകാശം വെണ്ടയ്ക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ നല്ല വിളവ് ഉറപ്പാണ്.
2. നല്ല പോലെ ഇളക്കി പൊടിച്ച മണ്ണിലായിരിക്കണം വെണ്ട കൃഷി ചെയ്യേണ്ടത്. ജൈവ പദാര്‍ത്ഥങ്ങളാല്‍ സമ്പന്നമായ പോട്ടിംഗ് മിശ്രിതം മാത്രം തെരഞ്ഞെടുക്കുക.
3. ഇടയ്ക്കിടയ്ക്ക് വളം ചേര്‍ത്തു നല്‍കണം. കമ്പോസ്റ്റ്, കാലിവളം എന്നിവയാണ് വെണ്ടയ്ക്ക് പ്രിയം. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം പുളിപ്പിച്ചത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ഗുണം ചെയ്യും.
4. വെണ്ടയ്ക്ക് എല്ലായ്പ്പോഴും ചെറുതായി നനഞ്ഞ മണ്ണ് ആവശ്യമാണ്. മണ്ണ് ഒരേപോലെ ഈര്‍പ്പമുള്ളതാക്കാന്‍ പതിവായി നനയ്ക്കുക, പ്രത്യേകിച്ച് പൂവിടുന്ന സമയം മുതല്‍ കായ്ക്കുന്നതു വരെ.
5. കൃത്യമായി വിളവെടുപ്പ് ആവശ്യമുള്ള വിളയാണ് വെണ്ട. .അധികമായി മൂക്കുന്നതിന് മുമ്പ് തന്നെ വിളവെടുക്കണം. ഇല്ലെങ്കില്‍ കറിവച്ചാല്‍ രുചിയുണ്ടാകില്ല.
മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…
മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി. വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…
വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…
നല്ല പരിചരണം നല്കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…
ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…
ഇടയ്ക്കൊന്നു മഴ പെയ്തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…
© All rights reserved | Powered by Otwo Designs
Leave a comment