തേന്‍ തോല്‍ക്കും മധുരം; വര്‍ഷം മുഴുവന്‍ കായ്കള്‍: നടാം ബ്രസീലിയന്‍ മള്‍ബറി

ബഡു ചെയ്ത തൈകള്‍ മാത്രമേ നടാന്‍ പാടുള്ളൂ. ഇങ്ങനെയുള്ള തൈകള്‍ മാത്രമേ നല്ല പോലെ വളര്‍ന്നു വലുതായി കായ്കളുണ്ടാകൂ.

By Harithakeralam
2025-01-07

തേന്‍ പോലെ മധുരം നല്ല പോലെ കായ്ച്ച് നീണ്ടു കിടക്കുന്ന പഴങ്ങള്‍... ബ്രസീലിയന്‍ മള്‍ബറിയുടെ മാത്രം പ്രത്യേകതയാണിത്. വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും നല്ല പോലെ വിളയും. പ്രമുഖ നഴ്‌സറികളിലെല്ലാം ഇപ്പോള്‍ ബ്രസീലിയന്‍ മള്‍ബറിയുടെ തൈകള്‍ ലഭ്യമാണ്. നല്ല വിലയുണ്ടെന്നു മാത്രം.

നടീല്‍ രീതി

ബഡു ചെയ്ത തൈകള്‍ മാത്രമേ നടാന്‍ പാടുള്ളൂ. ഇങ്ങനെയുള്ള തൈകള്‍ മാത്രമേ നല്ല പോലെ വളര്‍ന്നു വലുതായി കായ്കളുണ്ടാകൂ. ഉണക്കച്ചാണകം, എല്ലുപൊടി, ആട്ടിന്‍കാഷ്ടം തുടങ്ങിയ ജൈവവളങ്ങള്‍ കുഴിയിലിട്ടു വേണം തൈ നടാന്‍. നട്ട് ആദ്യ കാലങ്ങളില്‍ നല്ല പരിചരണം നല്‍കണം. വെള്ളം തടത്തില്‍ കെട്ടി കിടക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഈ പഴച്ചെടി ഏറെ അനുയോജ്യമാണ്. നല്ല നിര്‍വാഴ്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം തൈ നടാന്‍. വലിയ ചട്ടിയിലും ഗ്രോബാഗിലുമെല്ലാം വളര്‍ത്താം. നടീല്‍ വസ്തുവായി ചകിരിച്ചോറു കൂടി ഉപയോഗിക്കണം.

പരിചരണം നിര്‍ബന്ധം

നല്ല പരിചരണം ആവശ്യമാണ് ഈ പഴച്ചെടിക്ക്. കൃത്യമായ ഇടവേളകളില്‍ പ്രൂണിങ് നടത്തണം . എന്നാല്‍ മാത്രമേ കായ്കളുണ്ടാകൂ. കമ്പുകോതി ധാരാളം ശാഖകള്‍ വളരാനനുവദിച്ചാല്‍ പഴങ്ങള്‍ നിലത്തു നിന്നു ശേഖരിക്കാന്‍ കഴിയും. രോഗങ്ങളും കീട ശല്യവും വളരെക്കുറവാണെന്നാണ് വളര്‍ത്തുന്നവര്‍ പറയുന്നത്.

ഗുണങ്ങള്‍ നിരവധി

നിരവധി ഗുണങ്ങള്‍ ഉള്ള പഴമാണ് ബ്രസീലിയന്‍ മള്‍ബറിയുടേത്. നല്ല മധുരമുള്ള പഴം കഴിക്കാന്‍ ഏറെ ആസ്വാദ്യകരമാണ്. ഉണക്കിയെടുത്ത് െ്രെഡ ഫ്രൂട്ടായി ഉപയോഗിക്കാം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പഴം കഴിക്കുന്നത് സഹായിക്കും. രക്തയോട്ടം സാധാരണ നിലയിലാക്കാനും ബ്രസീലിയന്‍ മള്‍ബറി കഴിക്കുന്നത് നല്ലതാണ്.

Leave a comment

പഴവര്‍ഗക്കൃഷിയില്‍ ജലസേചനത്തിന്റെ പ്രാധാന്യം

വേനല്‍ക്കാലത്ത് ഉടനീളം എല്ലാ ഫലവൃക്ഷങ്ങള്‍ക്കും ജലസേചനം അനിവാര്യമാണ്, പ്രതേ്യകിച്ചും വാണിജ്യകൃഷിയില്‍. ഹോംഗ്രോണ്‍ ഗവേഷണവിഭാഗത്തിന്റെ പഠനപ്രകാരം 2024 ഡിസംബര്‍ അവസാന ആഴ്ചയിലും 2025 ജനുവരി ആദ്യ ആഴ്ചയിലും…

By Harithakeralam
തേന്‍ തോല്‍ക്കും മധുരം; വര്‍ഷം മുഴുവന്‍ കായ്കള്‍: നടാം ബ്രസീലിയന്‍ മള്‍ബറി

തേന്‍ പോലെ മധുരം നല്ല പോലെ കായ്ച്ച് നീണ്ടു കിടക്കുന്ന പഴങ്ങള്‍... ബ്രസീലിയന്‍ മള്‍ബറിയുടെ മാത്രം പ്രത്യേകതയാണിത്. വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും നല്ല പോലെ വിളയും.…

By Harithakeralam
ഷേക്ക് തയാറാക്കാന്‍ ഗ്രീന്‍ സപ്പോട്ട

സപ്പോട്ട അല്ലെങ്കില്‍ ചിക്കു മലയാളികള്‍ക്ക് ഏറെ  പ്രിയപ്പെട്ട പഴമാണ്. ചിക്കു കൊണ്ടു തയാറാക്കുന്ന ഷെയ്ക്ക് നമ്മുടെ നാട്ടിലെ ജനപ്രിയമായ വിഭവമാണ്. പലതരം സപ്പോട്ടകളുണ്ട്. വലിപ്പം കൊണ്ടും ഉള്ളിലെ കാമ്പിന്റെ…

By Harithakeralam
വാഴത്തോട്ടത്തില്‍ വില്ലനായി പനാമ വാട്ടം

നല്ല വില ലഭിക്കുന്നുണ്ടെങ്കിലും വാഴയില്‍ പലതരം രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്നുണ്ട്. പനാമ വാട്ടമെന്ന രോഗമാണ് ഇതിലൊന്ന്. പൂവന്‍, കദളി എന്നീ വാഴ ഇനങ്ങളിലാണ് പനാമ വാട്ടമെന്ന രോഗം രൂക്ഷമായി ഇപ്പോള്‍…

By Harithakeralam
മരത്തില്‍ കായ്ക്കുന്ന മുന്തിരി: അതീവ മധുരമുള്ള പഴം

മരത്തില്‍ നിറയെ കുലകളായി കായ്കള്‍... ഇവയ്ക്കാകട്ടെ അതീവ മധുരമുള്ളവയും നിത്യഹരിത മരമായ ഈ ചെടി മുറ്റത്ത് അലങ്കാരത്തിനും ഉപകരിക്കും. മലയാളിക്ക് അത്ര പരിചിതമല്ലാത്ത പഴമാണ് ആമസോണ്‍ ട്രീ ഗ്രേപ്. പേരു സൂചിപ്പിക്കും…

By Harithakeralam
ചക്കയെ നശിപ്പിക്കുന്ന തണ്ടുതുരപ്പന്‍

കീട രോഗബാധ കുറവുള്ള വൃക്ഷമായിരുന്ന പ്ലാവ്. നാടന്‍ പ്ലാവുകള്‍ ഇപ്പോഴും നല്ല പ്രതിരോധ ശേഷിയുള്ളവയാണ്. എന്നാല്‍ വാണിജ്യക്കൃഷി കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, ഡാംങ്…

By Harithakeralam
രോഗബാധ കുറവ് കൂടെ മികച്ച വിളവും : നടാം ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍

റെക്കോര്‍ഡ് വിലയാണിപ്പോള്‍ കേരളത്തില്‍ നേന്ത്രപ്പഴത്തിന്. നമ്മുടെ നാട്ടില്‍ കൃഷി കുറഞ്ഞു പോയതാണ് വലിയ വിലക്കയറ്റിന് കാരണം. വ്യാപകമായി നേന്ത്രന്‍ കൃഷി ചെയ്തിരുന്ന മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍…

By Harithakeralam
കരിക്കുലയും പിണ്ടിപ്പുഴുവും ; ദുരിതത്തിലായി വാഴക്കര്‍ഷകര്‍

നേന്ത്രപ്പഴത്തിന് വില 70 തിനോട് അടുത്തിരിക്കുകയാണ്... മറ്റിനങ്ങളുടെ വിലയും മുകളിലോട്ട് തന്നെ. എന്നാല്‍ കേരളത്തില്‍ വാഴക്കൃഷി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. കീട-രോഗ ബാധ തന്നെയാണ് പ്രധാന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs