കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികള്‍ പ്രഖ്യാപിച്ചു : സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

കിണര്‍/കുളം നിര്‍മ്മാണം, ജലസേചന സാമഗ്രികള്‍ (സ്പ്രിങ്ക്‌ളര്‍/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനര്‍കൃഷി (Replantation), കാപ്പി ഗോഡൗണ്‍ നിര്‍മ്മാണം, കാപ്പിക്കളം നിര്‍മ്മാണം, യന്ത്രവത്കൃത ഡ്രയറുകള്‍ സ്ഥാപിക്കല്‍, പള്‍പ്പിംഗ് യുണിറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്.

By Harithakeralam
2024-08-30

കല്‍പ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്‌സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ ഓണ്‍ ലൈനായി സമര്‍പ്പിക്കാമെന്ന് കോഫീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്ത മണി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിണര്‍/കുളം നിര്‍മ്മാണം, ജലസേചന സാമഗ്രികള്‍ (സ്പ്രിങ്ക്‌ളര്‍/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനര്‍കൃഷി (Replantation), കാപ്പി ഗോഡൗണ്‍ നിര്‍മ്മാണം, കാപ്പിക്കളം നിര്‍മ്മാണം, യന്ത്രവത്കൃത ഡ്രയറുകള്‍ സ്ഥാപിക്കല്‍,  പള്‍പ്പിംഗ് യുണിറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്.

കാപ്പി തോട്ടങ്ങളുടെ യന്ത്രവല്‍ക്കരണത്തിനും ഇക്കോപള്‍പ്പര്‍ സ്ഥാപിക്കുന്നതിനും കാപ്പികര്‍ഷകര്‍ക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം (എക്കോസര്‍ട്ടിഫിക്കറ്റ്) ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവില്‍ വന്നിട്ടുണ്ട്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്‌സിഡി . പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് 75-90% ശതമാനം  നിരക്കില്‍ സബ്‌സിഡി ലഭിക്കും. 

ധന സഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞത് ഒരു ഏക്കര്‍ കാപ്പിതോട്ടവും പട്ടികജാതി/ പട്ടികവര്‍ഗ്ഗ  വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞത് അര ഏക്കര്‍ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തികള്‍ക്ക് പുറമേ ചുരുങ്ങിയത്  100 കാപ്പി കര്‍ഷകരെങ്കിലും അംഗങ്ങളയുള്ള എഫ്.പി.ഒ.  (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) കള്‍ക്കും   ധന സഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റര്‍ ചെയ്ത കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തനത്തിലുള്ള എഫ്.പി.ഒ.കള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

ധനസഹായത്തിന് അപേക്ഷിക്കുന്നവര്‍ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോര്‍ഡിന്റെ ലൈസണ്‍ ഓഫീസുകളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 30-09-2024 -നകം 'ഇന്ത്യ കോഫീ ആപ്പ്' (മൊബൈല്‍ ആപ്പ്) / കോഫീ ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കോഫീ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കറുത്ത മണി  അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള കോഫി ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക. മാനന്തവാടി-9497761694, പനമരം- 8332931669; സുല്‍ത്താന്‍ ബത്തേരി- 9495856315/ 9847961694, മീനങ്ങാടി- 9539620519, പുല്‍പള്ളി-9745217394; കല്‍പ്പറ്റ, 9496202300.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs