സ്ഥിരമായി ഒരു പഴമെങ്കിലും കഴിക്കുന്നത് ഏറെ നല്ലതാണ്. ധാതുക്കളും നാരുകളും വിറ്റാമിനുകളും ഇതിലടങ്ങിയിരിക്കുന്നു.
വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍, കേരളത്തിലെ പ്രതികൂല കാലാവസ്ഥയും വന്യമൃഗ ശല്യവുമെല്ലാം പഴക്കൃഷിക്ക് തിരിച്ചടിയായപ്പോള്‍ ഗുണം കൊയ്യുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. നമ്മുടെ ഭക്ഷണ ശീലത്തിലെ സ്ഥിരം സാന്നിധ്യമാണ് വാഴപ്പഴം. സ്ഥിരമായി ഒരു പഴമെങ്കിലും കഴിക്കുന്നത് ഏറെ നല്ലതാണ്.ധാതുക്കളും നാരുകളും വിറ്റാമിനുകളും ഇതിലടങ്ങിയിരിക്കുന്നു.
1. ഹൃദയത്തെ സൂക്ഷിക്കാന്‍:
പൊട്ടാസ്യം, മഗ്‌നീഷ്യം, ചെമ്പ്, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി എന്നിവ വാഴപ്പഴത്തില്‍ ധാരാളമുണ്ട്. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം, ധാതുക്കള്‍, ഇലക്ട്രോലൈറ്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ ഉയര്‍ന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവും അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും ഇത് സഹായിച്ചേക്കാം.
2. ആന്റി ഓക്‌സൈഡ്:
മറ്റെല്ലാ പഴങ്ങളെയും പോലെ വാഴപ്പഴത്തില്‍ ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിലെ ഡോപാമൈന്‍, കാറ്റെച്ചിന്‍സ് എന്നിവ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
3. ഉറക്കം നല്ല പോലെ:
വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സെറോടോണിന്‍ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും. വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ നല്ല ഉറക്കം കിട്ടുന്നതിന് ഗുണം ചെയ്യും.
4. രക്ത സമര്‍ദം നിലനിര്‍ത്തും:
ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 320-400 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടണ്ട്. പൊട്ടാസ്യം ശരീരത്തെ ആരോഗ്യകരമായ ഹൃദയവും രക്തസമ്മര്‍ദ്ദവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തില്‍ സോഡിയം കുറവാണ്. കുറഞ്ഞ സോഡിയവും ഉയര്‍ന്ന പൊട്ടാസ്യവും ചേര്‍ന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
5. ഭാരം നിയന്ത്രിക്കും
വാഴപ്പഴം കഴിച്ചാല്‍ പെട്ടെന്ന് വയര്‍ നിറയും. ഇതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നാം പിന്തിരിയും. ഇത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment