കായും തണ്ടും തുരക്കുന്ന പുഴുക്കള്‍, നിമാ വിര എന്നിവയാണ് നിലവിലെ പ്രശ്‌നങ്ങള്‍.
മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. കുറച്ചു ദിവസം വെള്ളക്കെട്ടില്‍ നിന്നാലും വെണ്ട കുഴപ്പമില്ലാത്ത നില്‍ക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണം എപ്പോഴും വെണ്ടയില്‍ രൂക്ഷമായിരിക്കും. കായും തണ്ടും തുരക്കുന്ന പുഴുക്കള്‍, നിമാ വിര എന്നിവയാണ് നിലവിലെ പ്രശ്‌നങ്ങള്‍.
വെളുത്ത മുന്‍ ചിറകുകളില്‍ പച്ച അടയാളമുള്ള ശലഭത്തിന്റെ പുഴുക്കളാണ് കാരണക്കാര്‍. ഇളം തണ്ടുകളിലും കായ്കളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു.
1. കീടബാധയേറ്റ ഇല,തണ്ട്, കായകള്‍ നശിപ്പിക്കുക.
2. ബിവേറിയ വാസിയാന മിത്ര കുമിള്‍ 20ഗ്രാം/ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് തളിക്കുക.
3. വേപ്പ് അധിഷ്ഠിത കീടനാശിനി 5 മില്ലി/1 ലിറ്റര്‍ എന്ന തോതില്‍ തളിക്കുക.
4. വിളക്കു കെണി വെക്കുക.
വേരിനെ ആക്രമിച്ചു ചെടിയുടെ ആരോഗ്യമില്ലാതാക്കുന്നവയാണ് നിമാ വിരകള്‍.
1.തടത്തില്‍ കമ്യൂണിസ്റ്റ് പച്ച അരിഞ്ഞിട്ട് നനക്കുക.
2.തടത്തില്‍ നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക.
3.കരിനൊച്ചി/ ഉങ്ങ് ഇവയുടെ ഇലകള്‍ തടത്തില്‍ നിക്ഷേപിക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment