കാഴ്ചയില്‍ ചേമ്പ് എന്നാല്‍ ഇലക്കറി

നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും. ഗ്രോബാഗിലും ഇതു നന്നായി വളരും.

By Harithakeralam
2023-10-28

കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ചീരയെപ്പോലെ ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം.ക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഇലക്കറികള്‍ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് ചീരച്ചേമ്പിന്റെ വിശേഷങ്ങളാണ്.

തിരിച്ചറിയാം

ഇലയുടെ അടിയില്‍ ചില കുത്തുകള്‍ കാണും. ഈ കുത്തുകള്‍ ചീര ചെമ്പിന് മാത്രം സ്വന്തമാണ്. മറ്റു ചേമ്പിലകളെക്കാള്‍ മൃദുലമായിരിക്കും. ചുവട്ടില്‍ ധാരാളം തൈകള്‍ ഉണ്ടാകും. ഇതിനു കിഴങ്ങുണ്ടാവുകയില്ല എന്നതും ഇതിന്റെ പ്രത്യേകത ആണ്. ചേമ്പ് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനമാണ് ഇതെങ്കിലും ചീരയുടെ ഉപയോഗമാണിതിന്. ഇലയും തണ്ടും അരിഞ്ഞെടുത്ത് ചീര തോരന്‍ വെക്കും പോലെ തോരന്‍ വെക്കാം. ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരിനം ആണ് ചീര ചേമ്പ്. വിറ്റമിന്‍ അ, വിറ്റമിന്‍ ഇ, വിറ്റമിന്‍ ആ6, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, നാരുകള്‍ ഇവ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോള്‍ തീരെ കുറഞ്ഞ ഒരിനമാണ് ഈ ഇലക്കറി.

ഗുണങ്ങള്‍

1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.

2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.

3. ശരീര ഭാരം കുറയ്ക്കും.

4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും.

5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.

6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും

7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.

8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.

9, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും

നടലും പരിപാലനവും

ചേമ്പ് വര്‍ഗത്തില്‍പ്പെട്ട ഒരിനമാണ് ചീരച്ചേമ്പ്. ഇതിനു വിത്തുണ്ടായിരിക്കില്ല. അതുപോലെ ചൊറിച്ചിലും ഉണ്ടാവില്ല. ഒരെണ്ണം നട്ടാല്‍ കരുത്തോടെ വളര്‍ന്ന് ഒരുപാട് തൈകളുണ്ടാവും. ചുവട്ടില്‍ വളരുന്ന കുഞ്ഞു തൈകള്‍ വേരോടെ പറിച്ചാണ് നടാന്‍ ഉപയോഗിക്കുന്നത്. വലിയ പരിചരണം ആവശ്യമില്ലെങ്കിലും നന്നായി നനക്കുകയും, വളപ്രയോഗം നടത്തുകയും ചെയ്താല്‍ കരുത്തോടെ വളരും. ഇത് നമ്മുടെ അടുക്കളത്തോട്ടത്തില്‍ രണ്ടു ചുവട് എങ്കിലും ചീരച്ചേമ്പ് ഉള്ളത് നല്ലതാണ്. കീടങ്ങളൊന്നും ഇവയെ ബാധിക്കുകയില്ല. ഇതിനാല്‍ കീടനാശിനികളുടെ പ്രയോഗവും ആവശ്യമില്ല.

വിഭവങ്ങള്‍ തയാറാക്കാം

പോഷക സമൃദ്ധം എന്നതു പോലെ ഏറെ രുചികരവുമാണ് ചീരച്ചേമ്പ്. മറ്റു ചേമ്പിനങ്ങളുടെ തണ്ട് കറികള്‍ക്ക് ഉപയോഗിക്കുമെങ്കിലും അവയ്ക്ക് ചിലപ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമാറ്റാന്‍ പുളി ചേര്‍ക്കേണ്ടി വരുന്നു. ചീരച്ചേമ്പിന് ഇതിന്റെ ആവശ്യമൊന്നുമില്ല. അധികം മൂപ്പെത്താത്ത ഇലകളും തണ്ടും ചുവട്ടില്‍ നിന്ന് മുറിച്ചെടുത്ത് ഇലകള്‍ ചെറുതായി അരിഞ്ഞ്, തണ്ടിന്റെ പുറംഭാഗം തോല്‍ നീക്കി മുറിച്ച് ഉപയോഗിക്കുക. ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇതുകൊണ്ട് ഉണ്ടാക്കാം.ചീരച്ചേമ്പിന്റെ വിത്ത് വേണ്ടവര്‍ ബന്ധപ്പെടുക  - 8547800836.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs