പടര്‍ന്നു പന്തലിച്ചു വളരുന്ന പച്ചക്കറിയാണ് പാവല്‍. ഇതിനാല്‍ വാണിജ്യക്കൃഷിയില്‍ പന്തല്‍ നിര്‍ബന്ധമായും തയാറാക്കണം. വീട്ടില്‍ ഒന്നോ രണ്ടോ ചുവടുകള്‍ വളര്‍ത്തുകയാണെങ്കില്‍ മതിലിലോ മരത്തിലോ ഒക്കെ പടര്‍ത്താം.
പടവലം പോലെയാണല്ലോ വളര്‍ച്ചയെന്നു പരിഹാസത്തോടെ പറയുമെങ്കിലും നിരവധി ഗുണങ്ങളുള്ളൊരു പച്ചക്കറിയാണിത്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഏതു കാലത്തും കൃഷി ചെയ്യുന്നവിളയായ പടവലക്കൃഷി ഏറെ എളുപ്പമാണ്. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും പടവലം കായ്കള്‍ നല്‍കും. കീടങ്ങളുടെ ആക്രമണം മറ്റു പന്തല്‍ വിളകളെ അപേക്ഷിച്ചു കുറവാണ്.
തൈ നടാം
ഏതു കാലത്തും വളര്‍ത്താമെങ്കിലും ജനുവരി, ജൂലൈ സീസണുകളാണ് ഉത്തമം. വിത്തിട്ടാണ് തൈകള്‍ തയാറാക്കുന്നത്. നേരിട്ട് വിത്തിട്ടും ട്രേകളിലോ മറ്റോ തൈകള്‍ തയാറാക്കിയും നടാം. CO-1, CO-2, MDU-1, PLR(SG)-1, PLR2 എന്നീ ഇനങ്ങള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ നല്ലതാണ്. നല്ല ഇളക്കമുള്ള ജൈവാംശമുള്ള മണ്ണാണ് പടവലം കൃഷി ചെയ്യാന്‍ ഉത്തമം. വാണിജ്യാടിസ്ഥാനത്തില്‍ പാടത്തും പറമ്പിലുമൊക്കെ നടുമ്പോള്‍ മണ്ണ് നന്നായി ഇളക്കി ജൈവവളം ചേര്‍ത്ത് തടം തയാറാക്കി വേണം തൈ നടാന്‍. കമ്പോസ്റ്റ്, ചാണകപ്പൊടി തുടങ്ങിയ വളങ്ങള്‍ പടവലത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും.
പന്തല്‍ വിള
പടര്‍ന്നു പന്തലിച്ചു വളരുന്ന പച്ചക്കറിയാണ് പാവല്‍. ഇതിനാല്‍ വാണിജ്യക്കൃഷിയില്‍ പന്തല്‍ നിര്‍ബന്ധമായും തയാറാക്കണം. വീട്ടില്‍ ഒന്നോ രണ്ടോ ചുവടുകള്‍ വളര്‍ത്തുകയാണെങ്കില്‍ മതിലിലോ മരത്തിലോ ഒക്കെ പടര്‍ത്താം. നല്ല പോലെ നന ആവശ്യമുള്ള വിളയാണിത്. വേനലില്‍ നിര്‍ബന്ധമായും നനയ്ക്കണം. ഗ്രോബാഗിലും ചാക്കിലുമെല്ലാം പടവലങ്ങ വളര്‍ത്താം. നല്ല പോലെ വളം നല്‍കി പരിചരിക്കണമെന്നു മാത്രം. 45 മുതല്‍ 60 ദിവസം കൊണ്ടു പടവലം വിളവെടുക്കാം.
കീടങ്ങളും രോഗങ്ങളും
ഇലവണ്ടുകള്‍, കാറ്റര്‍ പില്ലര്‍, വെളളീച്ച, പൂപ്പല്‍, കായ്തുരപ്പന്‍ എന്നിവയാണ് പ്രധാന ശത്രുക്കള്‍. പന്തലില്‍ മഞ്ഞക്കെണി, ഫിറമോണ്‍ കെണി എന്നിവ സ്ഥാപിച്ച് ഇവയെ തുരത്താം. വേപ്പ് അധിഷ്ഠിത കീടനാശിനികളും ഫലം ചെയ്യും.
ഗുണങ്ങള്‍
പടവലങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും കലോറി കുറവും വെള്ളത്തിന്റെ അംശം കൂടുതലുമാണ്. ശരീരത്തിനെ തണുപ്പിക്കും. ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, റൈബോഫ്‌ലേവിന്‍, തയാമിന്‍, നിയാസിന്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പടവലങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തും.
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍…
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
© All rights reserved | Powered by Otwo Designs
Leave a comment