കംബോഡിയന്‍ ചക്കയുടെ തൈകള്‍ കേരളത്തിലെ പ്രമുഖ നഴ്‌സറികളിലെല്ലാം ലഭ്യമാണ്. 300 രൂപ മുതല്‍ 1200 രൂപവരെ വിലയുള്ള തൈകളുണ്ട്, വലിപ്പത്തിനും പ്രായത്തിനും അനുസരിച്ചിരിക്കും വില.
വീട്ട്മുറ്റത്ത് ഏതു സീസണിലും രുചിയുളള ചക്ക ലഭിക്കാന്‍ നട്ടുവളര്‍ത്തേണ്ട ഇനമാണ് കംബോഡിയന്‍ ഓറഞ്ച് ജാക്ക്. വലിയ മരമായി പടര്‍ന്നു പന്തലിക്കാത്ത ഇവയുടെ താഴ്ഭാഗത്ത് തന്നെ ധാരാളം ചക്കയുണ്ടാകും. നല്ല വെയിലുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന കംബോഡിയന്‍ ഓറഞ്ച് ജാക്കിന് പരിചരണം വളരെക്കുറച്ചു മതി.
കംബോഡിയന്‍ ചക്കയുടെ തൈകള്‍ കേരളത്തിലെ പ്രമുഖ നഴ്‌സറികളിലെല്ലാം ലഭ്യമാണ്. 300 രൂപ മുതല്‍ 1200 രൂപവരെ വിലയുള്ള തൈകളുണ്ട്, വലിപ്പത്തിനും പ്രായത്തിനും അനുസരിച്ചിരിക്കും വില. 30ഃ30 അടി കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ല് പൊടി തുടങ്ങിയ വളങ്ങള്‍ നിറച്ച് തൈ നടാം. കുന്നിന്‍ ചരിവുകളില്‍ നടാന്‍ ഏറെ അനുയോജ്യമായ ഇനമാണിത്. എപ്പോള്‍ വേണമെങ്കിലും നട്ടുപിടിപ്പിക്കാവുന്ന ഒരു ഓള്‍ സീസണ്‍ പഴമാണ്.
മഴയില്ലെങ്കില്‍ ഇടയ്ക്ക് നനച്ചു കൊടുക്കണം. വലിയ രോഗ-കീടബാധകളൊന്നും ഈയിനത്തെ ബാധിക്കാറില്ല. 20 അടിയോളം ഉയരത്തില്‍ വളരും, വലിയ തോതില്‍ പടര്‍ന്നു പന്തലിക്കില്ല. 18 അടി ഉയരത്തിലെത്തിയാല്‍ 15 അടി നിര്‍ത്തി ബാക്കി മുറിച്ചു കളയണം. എന്നാല്‍ മനോഹരമായി പടര്‍ന്നു കായ്ക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും.
8-12 കിലോഗ്രാം ഭാരമുണ്ടാകും ചക്കയ്ക്ക്. ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമാണ് ചുളകള്‍ക്ക്. നല്ല കട്ടിയുള്ള ചുളകളായിരിക്കും. അസാധ്യമായ മണമായിരിക്കും ചക്ക പഴുത്തു കഴിഞ്ഞാല്‍. ചിപ്സ്, ജാം, ജെല്ലി എന്നിവ പോലുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തയാറാക്കാന്‍ ഏറെ അനുയോജ്യമാണ്. വിയറ്റ്‌നാം ഏര്‍ലി ഇനം ചക്കയേക്കാള്‍ വലിയ പഴങ്ങളും വലിപ്പവും കട്ടിയുള്ളതും കടും പച്ചനിറത്തിലുള്ള ഇലകളുമാകും ഇവയ്ക്ക്.
വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സൈഡുകള്‍, ഫൈബര്‍ എന്നിവ ധാരാളം ഈയിനം ചക്കയില്‍ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ചക്ക ഇടയ്ക്ക് കഴിക്കുന്നതു സഹായിക്കും. നാരുകള്‍ക്ക് ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ക്രമം പ്രോത്സാഹിപ്പിക്കാനും കഴിയും. കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നു, ഇരുമ്പ് പോലുള്ള അവശ്യ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ ശരീരത്തെ സഹായിക്കുന്നു. എളുപ്പത്തില്‍ ദഹിക്കുന്ന അന്നജം, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടമാണ് ചക്ക വിത്തുകള്‍.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന് ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment