രുചികരം കാബേജും കോളിഫ്‌ളവറും : ഇലക്കറികളായ ശീതകാല വിളകള്‍

ശീതകാല വിളകളിലെ പ്രധാനികളായി കാബേജ്, കോളിഫഌര്‍, കോള്‍റാബി എന്നിവയെല്ലാം ഇലക്കറികളുടെ ഗണത്തിലാണു പ്പെടുത്തുന്നത്. ഇവ കൃഷി ചെയ്യുന്ന രീതികളാണിന്ന് ഇലക്കറികളെക്കുറിച്ചുള്ള പരമ്പരയില്‍ വ്യക്തമാക്കുന്നത്.

By Harithakeralam
2023-10-31

ശീതകാല വിളകള്‍ നടാനുള്ള ഒരുക്കങ്ങള്‍ മിക്കവരും തുടങ്ങിക്കഴിഞ്ഞിരിക്കും. കാലം തെറ്റിയുള്ള മഴയും തണുപ്പ് സീസണ്‍ ഇനിയും തുടങ്ങാത്തതുമെല്ലാം ചില തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും നല്ല വിളവ് ശീതകാല വിളകള്‍ക്ക് ലഭിക്കുമെന്നു തന്നെയാണ് ഏവരുടേയും പ്രതീക്ഷ. ശീതകാല വിളകളിലെ പ്രധാനികളായി കാബേജ്, കോളിഫഌര്‍, കോള്‍റാബി എന്നിവയെല്ലാം ഇലക്കറികളുടെ ഗണത്തിലാണു പ്പെടുത്തുന്നത്.ഇവ കൃഷി ചെയ്യുന്ന രീതികളാണിന്ന് ഇലക്കറികളെക്കുറിച്ചുള്ള പരമ്പരയില്‍ വ്യക്തമാക്കുന്നത്.

കൃഷി രീതി

കാബേജും കോളിഫഌറും കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതെങ്കില്‍ ഇപ്പേള്‍തന്നെ  ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം. 35- 40 കൊണ്ട് തൈകള്‍ മാറ്റി നടാനാകും. അല്ലെങ്കില്‍ ഗുണമേന്മയുള്ള തൈകള്‍ കൃഷി ഓഫീസുകള്‍, കാര്‍ഷിക സര്‍വകലാശാല നേഴ്‌സറികള്‍, സ്വകാര്യ നേഴ്‌സറികള്‍ എന്നിവിടങ്ങളില്‍ നിന്നു വാങ്ങി നടാം. ചകിരിച്ചോര്‍ കമ്പോസ്റ്റ് 80 %, അല്‍പ്പം ചാണകപ്പൊടി, തൈകള്‍ക്ക് ഫംഗസ് രോഗം വരാതിരിക്കാന്‍ അല്‍പ്പം ടൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത് ട്രേകളില്‍ വിത്ത് പാകി മുളപ്പിക്കാം. 35-40 ദിവസങ്ങള്‍ കൊണ്ട് ഇങ്ങനെ പാകി മുളപ്പിച്ച തൈകള്‍ നടാന്‍ പാകമാകും.

ശ്രദ്ധിക്കണം

നീര്‍വാര്‍ച്ച സൗകര്യമുള്ളതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതും മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണുമാണ് കൃഷിക്ക് നല്ലത്. അല്ലാത്ത മണ്ണിലും അത്യാവശ്യം മണലും ജൈവ വളങ്ങളും കൂട്ടി കൃഷിക്ക് അനുയോജ്യമാക്കാം. ചെറുചാലുകളുണ്ടാക്കി തൈകള്‍ അതില്‍ നടുന്ന രീതിയാണ് നല്ലത്. ഈ ചാലില്‍ അല്ലെങ്കില്‍ തടത്തില്‍ തണലത്തിട്ട് ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തു വേണം തൈകള്‍ നടാന്‍. 70 സെ.മി ഇടവിട്ട് ചാലുകളെടുത്ത് തൈകള്‍ തമ്മില്‍ 50 സെ.മി അകലത്തില്‍ നടാം. പോട്രേകളില്‍ ലഭിക്കുന്ന തൈകള്‍ വേരിളക്കം തട്ടാതെ വേണം നടാനായി എടുക്കാന്‍.

പരിചരണവും വളപ്രയോഗവും

നട്ട തൈകള്‍ക്ക് കുറച്ചു ദിവസം തണല്‍ നല്‍കണം. മൂന്നാഴ്ച കഴിഞ്ഞ് ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് കൂടെ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി കലര്‍ത്തി തൈകള്‍ക്ക് ചുറ്റുമിട്ട് മണ്ണു വിതറണം. 15 ദിവസം കഴിഞ്ഞ് ഇതൊന്നുകൂടി ആവര്‍ത്തിക്കുക. മഴയില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളം തളിച്ചു കൊടുക്കണം. നല്ല ജലസേചനം വേണ്ട വിളയാണ് കാബേജും കോളിഫഌറും. നട്ട് ഒരുമാസം കഴിഞ്ഞ് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിച്ചതിന്റെ തെളി കൂടുതല്‍ വെള്ളം ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇങ്ങനെ രണ്ട് - മൂന്ന് തവണ 15 - 20 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. കോളിഫഌറിനും കാബേജിന്റെയും ഫഌറിങ്ങ് നടക്കാന്‍ സമയമാകുമ്പോള്‍ ചാരം അഥവാ വെണ്ണീര് തടത്തില്‍ നല്‍കുന്നതും ഗുണം ചെയ്യും. തൈകള്‍ നട്ട് 50 ദിവസം കഴിയുന്നതോടെ ഒരു പിടി ചാരം തടത്തിനു ചുറ്റം വിതറി കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഒന്നുകൂടി ഇങ്ങനെ അവര്‍ത്തിക്കണം. ഹ്രസ്വകാല വിളയായ കാബേജും കോളിഫഌറും തൈ നട്ട് 80 - 90 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും.

രോഗകീട നിയന്ത്രണം

പലതരത്തിലുള്ള ഇല തീനി പുഴുക്കളാണ് സാധാരണയായി ശീതകാല പച്ചക്കറികളില്‍ കണ്ടുവരാറ്. ദിവസവും ചെടികളെ നോക്കി പുഴുവിനെ പെറുക്കി കൊല്ലുകയാണ് ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി  വേപ്പെണ്ണ മിശ്രിതവും തളിക്കാം. ബാക്റ്റീരിയല്‍ രോഗത്തെ ചെറുക്കാന്‍ ജീവാണു കീടനാശിനികള്‍ ഉപയോഗിക്കാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക. ശീതകാല പച്ചക്കറി കൃഷിയിലെ മറ്റൊരു പ്രധാന ശത്രു ഒച്ചിന്റെ ആക്രമണമാണ്. ദിവസവും ഇലകള്‍ നിരീക്ഷിക്കുകയും ഒച്ചുണ്ടെങ്കില്‍ എടുത്ത് നശിപ്പിക്കുകയാണ് ഇതിനെതിരേയുള്ള മാര്‍ഗം. നീറ്റ് കക്ക പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവയും ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.

വിളവെടുപ്പ്

നന്നായി പരിപാലിച്ചാല്‍ കാബേജും കോളിഫ്‌ളവറും 50-60 ദിവസം കൊണ്ട് ഫഌറിങ്ങ് നടക്കും. തുടര്‍ന്ന് ഒരു മാസം കൊണ്ട് ഫ്‌ളവര്‍ വലുതാകുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്യും. കോളി ഫഌറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തെ കര്‍ഡ് എന്നാണ് പറയുന്നത്.

Leave a comment

മഴക്കാല ചീരക്കൃഷി വിജയിപ്പിക്കാം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട്…

By Harithakeralam
കറിവേപ്പ് നിറയെ ഇലകളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ

അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍.…

By Harithakeralam
ഫംഗസ് ബാധയെ തുരത്തി മികച്ച വിളവ്

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
മഴക്കാല വെണ്ടക്കൃഷി: വിളവ് ഇരട്ടിയാക്കാനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. വലിയ കീട-രോഗബാധകളൊന്നുമില്ലാതെ മഴക്കാലത്ത് വെണ്ട വളര്‍ന്നു കൊള്ളും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

By Harithakeralam
വഴുതന-പച്ചമുളക് എന്നിവയില്‍ നിന്നും ദീര്‍ഘകാല വിളവ്: ശിഖരങ്ങള്‍ വെട്ടിവിടാം

അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍…

By Harithakeralam
കാന്താരിക്കാലം വരവായി; കൃഷി ആരംഭിക്കാന്‍ സമയമായി

കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമായ കാന്താരി കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വിത്ത് വിതറി തൈമുളപ്പിച്ച് ഇവ നാലില പ്രായമായാല്‍ പറിച്ചു നട്ട് കൃഷി ആരംഭിക്കാം. ചീനിമുളക്,…

By Harithakeralam
ചീരക്കൃഷിക്ക് തുടക്കമിടാം

ചീരക്കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴക്കാലത്തും നല്ല വിളവ് തരും ചീര, കീടങ്ങളുടെ ആക്രമണം കുറവുമായിരിക്കും.  

 വിത്തും വിതയും

ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ…

By Harithakeralam
ഫ്രഷ് പുതിന വീട്ടില്‍ തന്നെ

കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തും എല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും. കാര്യമായ പരിചരണം ആവശ്യമില്ല…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs