അലങ്കാര ഇലച്ചെടികള്‍ ആരോഗ്യത്തിനും ആദായത്തിനും (രണ്ടാം ഭാഗം)

വരാന്തയിലും വീടിനകത്തും വളര്‍ത്തുന്നവയാകയാല്‍ ഇവയ്ക്ക് വളരെ കുറച്ചു വെള്ളം മതി. മിതമായ വളപ്രയോഗവും മതി. ചുവടിളക്കി വളം കൊടുക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുക ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ ഇലകളില്‍ തളിച്ച് കൊടുക്കുന്നതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ ഇലകള്‍ നനഞ്ഞ പഞ്ഞി കൊണ്ട് തുടക്കുന്നത് ഇലകളുടെ ഭംഗിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കും.

By ജോര്‍ജ് ജോസഫ് പാരുമണ്ണില്‍
2023-10-30

അഗ്ലോനിമ, ഡിഫന്‍  ബക്കിയ, കലാത്തിയ,  ഡ്രസീന, ഫേണ്‍സ്,  മണി പ്ലാന്റ് (Pothos) ഇനങ്ങള്‍, ഇല ആന്തൂറിയം, സിങ്കോണിയം,  ദൗ്വൗ ചെടി, സ്‌നേക്ക് പ്ലാന്റ്‌സ് (സാന്‍സിവേരിയ)കുള്ളന്‍ പനക്കര്‍, ഫിലോ ഡെന്‍ഡ്രോണ്‍  തുടങ്ങി ഒട്ടനവധി ഇനങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. അവനവന്റെ ഇഷ്ടവും സ്ഥല ലഭ്യതയും കണക്കിലെടുത്ത് ചെടികള്‍ തെരഞ്ഞെടുക്കാം. വരാന്തയിലും വീടിനകത്തും വളര്‍ത്തുന്നവയാകയാല്‍ ഇവയ്ക്ക് വളരെ കുറച്ചു വെള്ളം മതി. മിതമായ വളപ്രയോഗവും മതി. ചുവടിളക്കി വളം കൊടുക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുക ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ ഇലകളില്‍ തളിച്ച് കൊടുക്കുന്നതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ ഇലകള്‍ നനഞ്ഞ പഞ്ഞി കൊണ്ട് തുടക്കുന്നത് ഇലകളുടെ ഭംഗിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കും. ജൈവകുമിള്‍ കീടനാശിനികള്‍ മാസത്തിലൊരിക്കല്‍ ചെടി മുഴുവനായി തളിക്കുന്നതും തടത്തില്‍  ഒഴിച്ചുകൊടുക്കുന്നതും രോഗകീടബാധയില്‍ നിന്നും ചെടികളെ വലിയ അളവില്‍ സംരക്ഷിക്കും. ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ കാണുമ്പോള്‍ തന്നെ നീക്കം ചെയ്യണം. ഒരു മാസത്തില്‍  10 ദിവസമെങ്കിലും ഈ ചെടികള്‍  ചട്ടിയോടെ പുറത്തെടുത്തു വെച്ച് വെയില്‍ കൊള്ളിക്കുന്നത് ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ആയുസ്സ് കൂട്ടുന്നതിനും സഹായകരമാകും.

മണ്‍ സെറാമിക് ചട്ടികളേക്കാള്‍ ഇത്തരം ചെടികള്‍ വളര്‍ത്തുവാന്‍ അനുയോജ്യം പ്ലാസ്റ്റിക് ചട്ടികള്‍ ആണ്. വലുപ്പം കൂടിയ ചട്ടികള്‍ ഒഴിവാക്കുക 8-10 ഇഞ്ച് വ്യാസമുള്ള ചട്ടികള്‍ മതിയാകും. വേണമെങ്കില്‍ ഇവ വലുപ്പം കൂടിയ ചട്ടികളില്‍ ഇറക്കിവെച്ച് വളര്‍ത്തുകയും ആവാം. വെള്ളം വാര്‍ന്നു പോകുവാന്‍ വേണ്ടത്ര ദ്വാരങ്ങള്‍ ചട്ടിക്കുണ്ടെന്ന് ആദ്യമേ ഉറപ്പുവരുത്തണം. ചട്ടിയുടെ അടിയില്‍ ഒരു ട്രേ വെക്കുന്നത് നനയ്ക്കുമ്പോള്‍ അടിയിലൂടെ ഊര്‍ന്നിറങ്ങുന്ന ജലം നിലത്ത് പരക്കുന്നത് ഒഴിവാക്കാനാകും. ചട്ടിക്കുള്ളില്‍ മിശ്രിതത്തിന് മുകളിലായി മാര്‍ബിള്‍, ഗ്രാനേറ്റ് കല്ലുകള്‍ നിരത്തി ഭംഗി കൂട്ടുന്നത് ഒഴിവാക്കുക. ഇത് മിശ്രിതത്തിലെ വായുസഞ്ചാരം തടസ്സപ്പെടുത്തി വേരുകള്‍ക്ക് ദോഷം ചെയ്‌തേക്കാം. ചട്ടിയുടെ വശങ്ങളില്‍ ഏതാനും ദ്വാരങ്ങള്‍ ഇടുന്നത് ചെടി നന്നായി വളരുന്നതിന് സഹായകരമാകും. അത്തളങ്ങളില്‍ ഒരേ ഇനം ചെടികള്‍ വളര്‍ത്താതെ   വ്യത്യസ്ത ഇനങ്ങള്‍ ളര്‍ത്തുവാനും ശ്രദ്ധിക്കുക.

അകത്ത് വളര്‍ത്തുന്ന ചെടികളുടെ നടീല്‍ മിശ്രിതത്തില്‍ ചകിരിച്ചോര്‍ പൂര്‍ണമായും ഒഴിവാക്കുക. പാതി കരിച്ച ഉമി, ചുവന്നമണ്ണ്, ആറ്റുമണല്‍ ഇവ സമം ചേര്‍ച്ചിളക്കി അല്പം എല്ലുപൊടിയും ഒരുപിടി മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്തിളക്കിയാല്‍ ഇവയ്ക്ക് യോജിച്ച നടീല്‍ മിശ്രിതം ആയി 19:19:19 രാസവളം 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടി മുഴുവാനായി 20 ദിവസം കൂടുമ്പോള്‍ തളിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

 നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാണ് ഇലച്ചെടികളുടെ വിപണനം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വീട്ടമ്മമാരും ജോലിയില്‍ നിന്നും വിരമിച്ചവരും ഇന്ന് ധാരാളമുണ്ട്.  മുമ്പുണ്ടായിരുന്ന കാഴ്ചപ്പാടിന് വിരുദ്ധമായി നഴ്‌സറികളില്‍ ഇപ്പോള്‍ അലങ്കാര ചെടികളാണ് വില്‍പനയ്ക്ക് അധികമായി സജ്ജമാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതക്കനുസരിച്ച് ഇവയുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.  നല്ലൊരു അഗ്ലോനിമ ചെടിയ്ക്ക് ഇലകളുടെ ആകൃതിയും വര്‍ണ്ണ ഭംഗിയും അനുസരിച്ച് ആയിരവും അയ്യായിരവും  അതിനുമുകളിലും ഒക്കെ വിലയുണ്ട്. മറ്റു ചെടികളുടെ കാര്യവും വ്യത്യസ്തമല്ല.

ഈ അനുകൂല സാഹചര്യം മുതലെടുത്ത് വീട്ടില്‍ വളര്‍ത്തി പരിപാലിക്കുന്ന വയുടെ തൈകള്‍ വില്പനക്കായി ഒരുക്കിയാല്‍ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാകും.  വിപണി കണ്ടെത്തുവാനായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയോ ചെടികളുടെ കൊടുക്കല്‍ വാങ്ങല്‍ ആയി രൂപംകൊണ്ടിട്ടുള്ള വാട്‌സ് ആപ്പ് കൂട്ടായ്മകളില്‍ ചേരുകയോ തൈകള്‍ നിങ്ങളുടെ വീടിനടുത്തുള്ള നേഴ്‌സറിക്ക് വില്‍ക്കുന്നതോ ഒക്കെ നിങ്ങള്‍ക്ക് നല്ലൊരു വരുമാനവും ആദായവും ഉറപ്പാക്കും. ഓണ്‍ലൈന്‍ കച്ചവടത്തില്‍  വിശ്വസ്തത പുലര്‍ത്താനായാല്‍ കുറച്ചുകഴിയുമ്പോള്‍ ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തിക്കൊള്ളും.

ചെടികളെ വളര്‍ത്തി പരിപാലിക്കുന്നതിന് താല്പര്യമുള്ള ഒരു മനസ്സും അതിനായി മാറ്റിവെക്കാന്‍ കുറച്ചു സമയവും ഉണ്ടാവണമെന്നു മാത്രം. നമ്മുടെ നാട്ടില്‍ വീടുകളുടെ രൂപവും ഭാവവും നിത്യേനയെന്നോണം മാറിവരുന്നു.  ഫഌറ്റു സംസ്‌കാരത്തിന് അനുകൂലമായ വളര്‍ച്ചയും പ്രകടമാണ്. ഈ മാറ്റങ്ങള്‍ ഉദ്യാന സസ്യങ്ങളോടുള്ള മനുഷ്യരുടെ കാഴ്ചപ്പാടിലും തെളിഞ്ഞുകാണാനാവും. സ്വന്തമെന്നു പറയുവാന്‍ സുന്ദരമായ ഒരു ഉദ്യാനം. അതിന്റെ സാക്ഷാത്കാരം തന്നെയാണ് ഇന്ന് എല്ലാവരുടെയും ലക്ഷ്യവും.

 

രണ്ടായിരത്തില്‍പ്പരം ഓക്‌സിജന്‍ പ്ലാന്റ്‌സ്  വര്‍ഷങ്ങളായി  വീട്ടില്‍ നട്ട് പരിപാലിച്ച് വരുന്ന ആളാണു ലേഖകന്‍. എസ്ബിഐയില്‍ നിന്ന് ഡപ്യൂട്ടി മാനേജറായി റിട്ടയര്‍ ചെയ്ത ശേഷം ചെടി വളര്‍ത്തലില്‍ സജീവമാണ് ഇദ്ദേഹം.  

Leave a comment

വീട്ടുമുറ്റത്തൊരു താമരക്കാട്...

വീട്ടുമുറ്റം നിറയെ മൂന്നൂറിലേറെ താമരച്ചെടികള്‍. ഓരോ ചെടിയെയും പൂവിനെയും പരിലാളിച്ചു ശ്രീവത്സനും ശ്രീദേവിയും കൂടെ തന്നെയുണ്ട്. പാറക്കടവുകാര്‍ക്ക് ഇതൊരു പുതുമ നിറഞ്ഞ കാഴ്ചയല്ല. ഏതാനും വര്‍ഷങ്ങളായി നാടിനും…

By നൗഫിയ സുലൈമാന്‍
ഉദ്യാനത്തിന് അഴകായി കലാത്തിയ

സ്വതസിദ്ധമായ പ്രത്യേകതകള്‍ കൊണ്ട് ഇതര ചെടികളില്‍ നിന്നും തികച്ചും വിഭിന്നമായ രീതിയില്‍ വളരുന്ന ഒരു അലങ്കാര ഇലച്ചെടിയാണ് കലാത്തിയ  (CALATHEA) കലാത്തിയ വിച്ചിയാന (CALATHEA VITCHIANA) എന്നാണ് ശാസ്ത്രനാമം,…

By ജോര്‍ജ്ജ് ജോസഫ് പാരുമണ്ണില്‍
വീട്ട്മുറ്റത്ത് പൂക്കാലം തീര്‍ക്കാന്‍ അത്ഭുത ലായനി

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
പുല്‍ത്തകിടിയൊരുക്കാം കുറഞ്ഞ ചെലവില്‍

വീട്ടുമുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയൊരുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല.എന്നാല്‍ പണച്ചെലവും പരിപാലനവും പലപ്പോഴും തടസമാകും. വലിയ വില നല്‍കി നട്ട പുല്ലുകള്‍ രോഗം വന്നും മറ്റും നശിച്ചു പോകുന്ന പ്രശ്‌നവുമുണ്ട്.…

By Harithakeralam
നക്ഷത്രക്കൂട്ടം പോലെ പൂക്കള്‍; സുഗന്ധം പരത്തുന്ന കാമിനി മുല്ല

വീട്ടുമുറ്റത്തും ബാല്‍ക്കണിയിലും നക്ഷത്രക്കൂട്ടം വിരുന്നെത്തിയ പോലെ പൂക്കള്‍... ഒപ്പം വശ്യമായ സുഗന്ധവും - അതാണ് കാമിനി മുല്ല. മരമുല്ല, ഓറഞ്ച് ജാസ്മിന്‍, മോക്ക് ഓറഞ്ച്, സാറ്റിന്‍വുഡ് എന്നീ പേരുകൡലും ഈ…

By Harithakeralam
കുലകുത്തി പൂക്കള്‍ : മുള്ളില്ലാ റോസാച്ചെടി

പൂന്തോട്ടത്തിന്റെ ലുക്ക് മുഴുവന്‍ മാറ്റാന്‍ കഴിവുള്ള ചെടി, ഇവ കുറച്ച് വളര്‍ത്തിയാല്‍ നിങ്ങളുടെ വീട്ട്മുറ്റം നാട്ടിലാകെ വൈറലാകും. അത്ര മനോഹരമായ പൂക്കള്‍ കുല കുലയായി പൂത്തുലഞ്ഞു നില്‍ക്കും. നല്ല വെയിലുള്ള…

By Harithakeralam
പൂന്തോട്ടത്തില്‍ ചട്ടികളൊരുക്കുമ്പോള്‍ ശ്രദ്ധിക്കുക

വലിയ ആവേശത്തില്‍ വീട്ട്മുറ്റത്ത് പൂന്തോട്ടമൊരുക്കി പിന്നീട് തിരിഞ്ഞു നോക്കാത്തവരാണ് പലരും. കൃത്യമായ പരിചരണം നല്‍കിയാല്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ. ഇതിന് സഹായിക്കുന്ന ചില ടിപ്‌സുകളാണ് താഴെ പറയുന്നത്.

By Harithakeralam
നിത്യകല്യാണി അല്ലെങ്കില്‍ വിന്‍ക റോസ്

കേരളത്തിലെ പൂന്തോട്ടങ്ങളിലെ താരമാണിപ്പോള്‍ വിന്‍ക റോസ്. പേരു കേട്ട് ഇതേതു ചെടി എന്നൊന്നുമാലോചിച്ച് തല പുകയ്‌ക്കേണ്ട. നമ്മുടെ നിത്യകല്യാണി തന്നെയാണിത്. പണ്ട് നമ്മുടെ പറമ്പിലും പാടത്തുമൊക്കെ വളര്‍ന്നു പൂവിട്ടിരുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs