കന്നുകാലികളിലെ ബ്രൂസെല്ലോസിസ് ; രോഗ പ്രതിരോധകുത്തിവെയ്പ്പ് മേയ് 15 മുതല്‍ 19 വരെ

നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് ഈ മാസം 15 മുതല്‍ 19 വരെ

By Harithakeralam
2023-05-12

സംസ്ഥാനത്തെ നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് ഈ മാസം 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളിലായി നല്‍കും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും ,വെറ്ററിനറി സബ് സെന്ററുകള്‍ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദര്‍ശനം വഴിയും സൗജന്യ രോഗപ്രതിരോധ കുത്തിവെയ്പ്പ് സേവനം ലഭിക്കും. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരെയും പ്രതിരോധ കുത്തിവെപ്പിനായി നിയോഗിച്ചിട്ടുണ്ടെന്നും  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.


കഴിഞ്ഞ വര്‍ഷം 50,000 ത്തോളം കന്നുകുട്ടികളില്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു.  ഈ വര്‍ഷം ആദ്യഘട്ട വാക്‌സിനേഷനില്‍ 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം ) ത്തോളം പശുക്കുട്ടികളിലും എരുമക്കുട്ടികളിലും കുത്തിവെയ്പ്പ് നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ബ്രൂസെല്ല രോഗത്തിനെതിരെയുള്ള ഈ ദൗത്യത്തില്‍  എല്ലാ കര്‍ഷകരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

രോഗലക്ഷണങ്ങള്‍

കന്നുകാലികളുടെ  പ്രത്യുത്പാദനത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. പശുക്കളെയും എരുമകളെയുമാണ് പ്രധാനമായും ബാധിക്കുന്നത്.  ഗര്‍ഭാവസ്ഥയുടെ അവസാന മൂന്നാം മാസത്തിലെ ഗര്‍ഭഛിദ്രം, വന്ധ്യത, വൈകിയുളള ഗര്‍ഭധാരണം,  മറുപിള്ള തടസ്സം, ചാപിള്ള ജനനം,  ആരോഗ്യക്കുറവുള്ള കിടാക്കളുടെ ജനനം, പാലുല്പാദനം കുറയല്‍ തുടങ്ങിയവയാണ് ബ്രൂസെല്ലോസിസ് ബാധിച്ച കന്നുകാലികളുടെ ലക്ഷണങ്ങള്‍. ഗര്‍ഭഛിദ്രം ഉണ്ടാകുന്നതിലൂടെ കന്നുകുട്ടികളുടെ എണ്ണത്തിലും  പ്രത്യുല്‍പ്പാദനത്തിലും തന്മൂലം പാലുല്‍പാദനത്തിലും ഗണ്യമായ കുറവ്  സംഭവിക്കുന്നതിലൂടെ ക്ഷീര കര്‍ഷകര്‍ക്ക്  കനത്ത  നഷ്ടം നേരിടേണ്ടി വരുന്നു. മനുഷ്യരിലേക്ക് പകരുന്ന  ജന്തുജന്യ രോഗമായതിനാല്‍ ബ്രൂസെല്ലോസിസ് മനുഷ്യന്റെ ആരോഗ്യത്തെയും പ്രതികൂലമായി  ബാധിക്കും. മൃഗപരിപാലന രംഗത്തുള്ളവര്‍, മൃഗസംരക്ഷണ മേഖലയിലുള്ള സാങ്കേതിക വിദഗ്ദ്ധരും അനുബന്ധ ജീവനക്കാര്‍, പച്ച മാംസം കൈകാര്യംചെയ്യുന്നവര്‍, തുകല്‍ മേഖലയിലുള്ളവര്‍, കമ്പിളി നിര്‍മ്മാണ മേഖലയിലുള്ളവര്‍ തുടങ്ങിയവരാണ് മനുഷ്യരിലെ ബ്രൂസെല്ലോസിസ് രോഗബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍.

രോഗപ്രതിരോധം

ഒരിക്കല്‍ ഈ രോഗം വന്നു കഴിഞ്ഞാല്‍ മാറാവ്യാധിയായി  നിലനില്‍ക്കുന്നുമെന്നതിനാല്‍ രോഗം വരാതിരിക്കാന്‍ വാക്‌സിനേഷന്‍ വഴി സാധ്യമാവും. കൃത്യസമയത്തെ കുത്തിവെയ്പ്പിലൂടെ മാത്രമേ ഈ രോഗം നിയന്ത്രിക്കാനാവുകയുള്ളു. അതുകൊണ്ട് കൂടിയാണ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ ബ്രൂസെല്ലോസിസ് വാക്‌സിനേഷന്‍ പരിപാടിയില്‍ 4 മുതല്‍ 8 മാസം പ്രായമുളള പശുക്കുട്ടികളെയും, എരുമകുട്ടികളെയും  ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശുക്കുട്ടികളുടെയും എരുമക്കുട്ടികളുടെയും  4 മുതല്‍ 8 മാസം വരെ എന്നുള്ള  നിര്‍ണ്ണായകമായ ഈ വിന്‍ഡോ പിരീഡ് നഷ്ടമായാല്‍  ഇനിയൊരിക്കലും അവയുടെ ആയുസ്‌കാലം മുഴുവന്‍ ഈ രോഗത്തില്‍ നിന്നും അവയെ സംരക്ഷിക്കാനാവില്ല.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs