മധുരം കിനിയും ബ്രസീലിയന്‍ മള്‍ബറി

വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും നല്ല പോലെ വിളയും

By Harithakeralam
2023-05-10

തേന്‍ പോലെ മധുരം നല്ല പോലെ കായ്ച്ച് നീണ്ടു കിടക്കുന്ന പഴങ്ങള്‍... ബ്രസീലിയന്‍ മള്‍ബറിയുടെ മാത്രം പ്രത്യേകതയാണിത്. വര്‍ഷം മുഴുവന്‍ കായ്കളുണ്ടാകുന്ന ബ്രസീലിയന്‍ മള്‍ബറി നമ്മുടെ നാട്ടിലും നല്ല പോലെ വിളയും. പ്രമുഖ നഴ്‌സറികളിലെല്ലാം ഇപ്പോള്‍ ബ്രസീലിയന്‍ മള്‍ബറിയുടെ തൈകള്‍ ലഭ്യമാണ്. നല്ല വിലയുണ്ടെന്നു മാത്രം.


നടീല്‍ രീതി

ബഡു ചെയ്ത തൈകള്‍ മാത്രമേ നടാന്‍ പാടുള്ളൂ. ഇങ്ങനെയുള്ള തൈകള്‍ മാത്രമേ നല്ല പോലെ വളര്‍ന്നു വലുതായി കായ്കളുണ്ടാകൂ. ഉണക്കച്ചാണകം, എല്ലുപൊടി, ആട്ടിന്‍കാഷ്ടം തുടങ്ങിയ ജൈവവളങ്ങള്‍ കുഴിയിലിട്ടു വേണം തൈ നടാന്‍. നട്ട് ആദ്യ കാലങ്ങളില്‍ നല്ല പരിചരണം നല്‍കണം. വെള്ളം തടത്തില്‍ കെട്ടി കിടക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഈ പഴച്ചെടി ഏറെ അനുയോജ്യമാണ്. നല്ല നിര്‍വാഴ്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം തൈ നടാന്‍. വലിയ ചട്ടിയിലും ഗ്രോബാഗിലുമെല്ലാം വളര്‍ത്താം. നടീല്‍ വസ്തുവായി ചകിരിച്ചോറു കൂടി ഉപയോഗിക്കണം.

പരിചരണം നിര്‍ബന്ധം

നല്ല പരിചരണം ആവശ്യമാണ് ഈ പഴച്ചെടിക്ക്. കൃത്യമായ ഇടവേളകളില്‍ പ്രൂണിങ് നടത്തണം . എന്നാല്‍ മാത്രമേ കായ്കളുണ്ടാകൂ. കമ്പുകോതി ധാരാളം ശാഖകള്‍ വളരാനനുവദിച്ചാല്‍ പഴങ്ങള്‍ നിലത്തു നിന്നു ശേഖരിക്കാന്‍ കഴിയും. രോഗങ്ങളും കീട ശല്യവും വളരെക്കുറവാണെന്നാണ് വളര്‍ത്തുന്നവര്‍ പറയുന്നത്.

ഗുണങ്ങള്‍ നിരവധി

നിരവധി ഗുണങ്ങള്‍ ഉള്ള പഴമാണ് ബ്രസീലിയന്‍ മള്‍ബറിയുടേത്. നല്ല മധുരമുള്ള പഴം കഴിക്കാന്‍ ഏറെ ആസ്വാദ്യകരമാണ്. ഉണക്കിയെടുത്ത് ഡ്രൈ ഫ്രൂട്ടായി ഉപയോഗിക്കാം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പഴം കഴിക്കുന്നത് സഹായിക്കും. രക്തയോട്ടം സാധാരണ നിലയിലാക്കാനും ബ്രസീലിയന്‍ മള്‍ബറി കഴിക്കുന്നത് നല്ലതാണ്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs