ഒരുക്കങ്ങള്‍ തുടങ്ങാം മഴക്കാല പച്ചക്കറിക്കൃഷിക്ക്

വീട്ടുവളപ്പിലും ടെറസിലുമെല്ലാം ഇത്തിരി കരുതലോടെ പച്ചക്കറി വളര്‍ത്തിയാല്‍ വലിയ വില കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാം. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം.

By Harithakeralam
2023-05-05

മഴക്കാലത്ത് പച്ചക്കറികളില്‍ വിളവ് കുറവായിരിക്കും. എന്നാല്‍ ഇക്കാരണം കൊണ്ടു മഴക്കാല പച്ചക്കറിക്കൃഷി ഉപേക്ഷിക്കേണ്ട കാര്യമില്ല. വാണിജ്യരീതിയില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ് മഴക്കാലം, കാരണം അത്യാവശ്യം നല്ല വില ലഭിക്കും. വീട്ടുവളപ്പിലും ടെറസിലുമെല്ലാം ഇത്തിരി കരുതലോടെ പച്ചക്കറി വളര്‍ത്തിയാല്‍ വലിയ വില കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാം. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം.  

പച്ചക്കറി ഇനങ്ങള്‍

1. പയര്‍ 

മഴ ഏറെ ഇഷ്ടപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് പയര്‍. കുരുത്തോലപ്പയര്‍ എന്ന നാടന്‍ പയറിനം മഴക്കാലത്ത് നല്ല വിളവുതരും. കൂടാതെ ചതുരപ്പയര്‍, വാളങ്ങാപ്പയര്‍ എന്നിവയും മഴക്കാലത്ത് കൃഷി ചെയ്യാന്‍ പറ്റിയ ഇനങ്ങളാണ്.


2. വെണ്ട 

ആനകൊമ്പന്‍ പോലുള്ള  നാടന്‍ ഇനങ്ങള്‍ മഴക്കാലത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. മഞ്ഞളിപ്പുരോഗം മഴക്കാലത്ത് വെണ്ടയില്‍ അധികം കാണാറില്ല.

3. ചീര

നാലില പ്രായമായ തൈകള്‍ മെയ് പകുതിക്കുമുമ്പ് പറിച്ചുനടാന്‍ കഴിഞ്ഞാല്‍ ചീരയും നല്ല വിളവുതരും. ചുവപ്പിനെക്കാള്‍ പച്ചച്ചീരയാണ് മഴക്കാലത്ത്  നല്ലത്. സ്വാഭാവികമായി ലഭിക്കുന്ന നനയില്‍ നന്നായി തഴച്ചു വളര്‍ന്നു കുടചൂടി നില്‍ക്കുന്ന ചീരയെ മഴക്കാല കൃഷിയില്‍നിന്ന് ഒഴിവാക്കേണ്ട കാര്യമില്ല.

4. മുളക്

നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ കുറവാണ് എന്നുള്ളതു കൊണ്ടുതന്നെ മുളകും മഴക്കാലത്ത് നന്നായി വളരും. കൊമ്പന്‍ മുളക്, കാന്താരിമുളക് എന്നിവയുടെ നാലില പ്രായമായ തൈകള്‍ മെയ് തുടക്കത്തില്‍ നടാം.

5. പന്തല്‍ ഇനങ്ങള്‍

പന്തലിട്ട് വള്ളി പടര്‍ത്തി വളര്‍ത്താവുന്ന പാവല്‍, കോവല്‍, നിത്യവഴുതന, പീച്ചില്‍, ചുരങ്ങ എന്നിവയും മഴക്കാലത്ത് വളരും. തടത്തില്‍ വെള്ളം നില്‍ക്കാതെ ശ്രദ്ധിക്കണം, കൂനകൂട്ടി തടം ഉയര്‍ത്തണം. എന്നാല്‍ വെള്ളരി, മത്തന്‍, കുമ്പളം എന്നിവയ്ക്ക് വേനല്‍ക്കാലമാണ് ഉചിതം. 

മഴമറയിലെ  കൃഷി

മഴവെള്ളം കടക്കാതെ പോളിഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂരയ്ക്കുതാഴെ നടത്തുന്നതാണ് മഴമറക്കൃഷി. സൂര്യപ്രകാശം കടക്കുന്നവിധം സുതാര്യമായ ഷീറ്റുകൊണ്ട് മറച്ച് അതിനുള്ളിലും കൃഷിചെയ്യാം.

Leave a comment

ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
ഇലകള്‍ നശിച്ചു ചെടിയും നശിക്കുന്നുണ്ടോ...? പ്രതിവിധികള്‍ ഇവയാണ്

വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും.  നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍  നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
മൂടിക്കെട്ടിയ അന്തരീക്ഷം, ചൂടും പൊടിയും ; പച്ചക്കറികള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs