പേവിഷബാധ കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമായ ജന്തുജന്യരോഗം; ഒറ്റകുത്തിവെയ്പ്പിലൂടെ പശുക്കിടാക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രതിരോധം

മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ മാരകമായ പകര്‍ച്ചവ്യാധിയാണ് ബ്രൂസല്ല രോഗം. രോഗബാധയേറ്റ വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗ പകര്‍ച്ചയുണ്ടാവുന്നത്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-05-14

മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ മാരകമായ പകര്‍ച്ചവ്യാധിയാണ് ബ്രൂസല്ല രോഗം. രോഗബാധയേറ്റ വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗ പകര്‍ച്ചയുണ്ടാവുന്നത്. പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യരോഗം ബ്രൂസെല്ലോസിസ് രോഗമാണ്.  പ്രധാനമായും പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം, ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കാരണമാണുണ്ടാകുന്നത്. ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ഇന്ത്യയില്‍ കന്നുകാലികള്‍ക്കിടയില്‍ ബ്രൂസെല്ലോസിസ് രോഗത്തിന്റെ നിരക്ക് ഉയര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 



ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളില്‍ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനകുറവുമെല്ലാം കര്‍ഷകര്‍ക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ (6-9) ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണമാണ്

  ഗര്‍ഭാശയത്തില്‍ തന്നെ ചത്തതോ ആരോഗ്യശേഷി തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ളയെ പുറന്തള്ളാതിരിക്കല്‍ ഗര്‍ഭാശയത്തില്‍ വീക്കവും പഴുപ്പും തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ബ്രൂസെല്ലോസിസ് കാരണമാവാറുണ്ട്. അണുബാധയേറ്റ പശുക്കളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയും, പാലിലൂടെയുമെല്ലാം രോഗാണു നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും. രോഗംബാധിച്ച പശുക്കളുടെ പ്രസവസമയത്തും, ഗര്‍ഭമലസുകയാണെങ്കില്‍ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗര്‍ഭാവശിഷ്ടങ്ങളിലും, സ്രവങ്ങളിലും രോഗാണു സാന്നിദ്ധ്യം ഉയര്‍ന്ന  തോതിലായിരിക്കും.  രോഗാണുക്കള്‍ തീറ്റയിലും കുടിവെള്ളത്തിലും കലരുന്നതിലൂടെയും, ശരീരത്തിലെ മുറിവുകളിലൂടെയും ശ്ലേഷ്മസ്തരങ്ങളിലൂടെയും വ്യാപിക്കുന്നതു വഴിയും മറ്റു പശുക്കള്‍ക്ക് രോഗം പകരും.


രോഗബാധ സ്ഥിതീകരിക്കുന്ന പക്ഷം മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് ഏറ്റവും ഉചിതവും രോഗബാധ തടയാനുമുള്ള ഫലപ്രദവുമായ മാര്‍ഗ്ഗം. മരുന്നുപയോഗിച്ച് ബ്രൂസല്ലാ രോഗാണുവിന്റെ നിയന്ത്രണം ദുഷ്‌കരമാണ്. കേരളത്തില്‍ വെറ്ററിനറി സര്‍വകലാശാലയുടെ ചില ഡയറി ഫാമുകളില്‍ മുന്‍വര്‍ഷങ്ങളില്‍ പശുക്കളില്‍ ബ്രൂസല്ല രോഗം സ്ഥിരീകരിച്ചപ്പോള്‍ നൂറുകണക്കിന് പശുക്കളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.  മാംസം ശരിയായി വേവിക്കാതെയും, പാല്‍, മറ്റു പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ തിളപ്പിക്കാതെയും, അണുവിമുക്തമാക്കാതെയും നേരിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധയേറ്റവയുടെ ചാണകം, മൂത്രം എന്നിവ വഴിയും പകരാം. പ്രസവവും, ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധമായും കൈയ്യുറ ഉപയോഗിക്കാതെയും കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് ഇടയാക്കും. 

മനുഷ്യര്‍ക്ക് രോഗബാധയേല്‍ക്കുന്ന പക്ഷം ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം അടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഹൃദ്രോഗത്തിനും, ഗര്‍ഭച്ഛിദ്രത്തിനും, വന്ധ്യതയ്ക്കും രോഗം ബാധിച്ചവരില്‍ സാധ്യതയേറെയാണ്. ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷീരമൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസെല്ലോസിസിനെതിരായി അതീവ കരുതല്‍ പുലര്‍ത്തണം.

ഒറ്റകുത്തിവെയ്പിലൂടെ പശുക്കിടാക്കള്‍ക്ക് 
ജീവിതകാലം മുഴുവന്‍ പ്രതിരോധം: മനുഷ്യര്‍ക്കും സുരക്ഷ

അതിമാരകമായ ഈ ജന്തുജന്യ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളില്‍ പ്രതിരോധ വാക്‌സിനേഷനാണ്. ബ്രൂസല്ലോസിസിനെതിരെയുള്ള വാക്‌സിനേഷന്‍ യജ്ഞം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളിലായി നടക്കുകയാണ്. നാലിനും എട്ട് മാസത്തിനുമിടയില്‍ പ്രായമുള്ള എല്ലാ പശുക്കിടാങ്ങള്‍ക്കും എരുമക്കിടാങ്ങള്‍ക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവെയ്പ് നല്‍കാം. മൃഗാശുപത്രികള്‍ ,സബ് സെന്ററുകള്‍ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദര്‍ശനം വഴിയും സൗജന്യ സേവനം ലഭിക്കും . പശുക്കിടാക്കള്‍ക്ക് മാത്രം കുത്തിവെപ്പ് നല്‍കുന്നതില്‍ കാഫ് ഹുഡ് വാക്‌സിനേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. കിടാക്കള്‍ക്ക് ഒറ്റത്തവണ കുത്തിവെയ്പ് നല്‍കുന്നതിലൂടെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പശുക്കള്‍ക്ക് കൈവരും. ഒപ്പം ഈ ജന്തുജന്യരോഗം പശുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താം.

Leave a comment

കുട്ടിയുമായി എത്തിയത് മൃഗാശുപത്രിയില്‍: അമ്മ പട്ടിയുടെ വീഡിയോ വൈറല്‍

ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…

By Harithakeralam
രണ്ടു ദിവസത്തിനുള്ളില്‍ ചത്ത് വീണത് 50 തോളമെണ്ണം : ഉദ്ഗിറിലെ കാക്കകള്‍ക്ക് എന്ത് പറ്റി

ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമുള്ള പക്ഷിയാണ് കാക്കകള്‍. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ നിന്നും കാക്കകളെ കുറിച്ച് പുറത്ത് വരുന്നത് അല്‍പ്പം ആശങ്കാജനകമായ വാര്‍ത്തയാണ്. രണ്ടു ദിവസത്തിനകം 50 തോളം കാക്കകളാണ്…

By Harithakeralam
പൂച്ചകള്‍ക്കായി പ്രത്യേക വീടുകള്‍; ഭക്ഷണം നല്‍കാന്‍ മെഷീന്‍, ഒപ്പം മ്യൂസിയവും : ലോകത്തിന്റെ ക്യാറ്റ് ക്യാപിറ്റല്‍

എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂച്ചകള്‍ മാത്രം... റോഡരികിലും പാര്‍ക്കിലും ഹോട്ടലുകളിലും സ്‌കൂളിലുമെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍. അവ ആരെയും ഉപദ്രവിക്കില്ല. പ്രിയപ്പെട്ട ജോലിയായ ഉറക്കത്തിലായിരിക്കും…

By Harithakeralam
മുറ്റത്തൊരു മുന്തിരിക്കാലം

മനുഷ്യകുലത്തിന് ഏറെ പ്രിയപ്പെട്ട പഴമാണ് മുന്തിരി. കുലകളായി വള്ളികള്‍ നിറയെ കായ്ക്കുന്ന മുന്തിരി ലോകത്തിന്റെ മിക്ക ഭാഗത്തുമുണ്ട്. നല്ല വെയിലും തണുപ്പുമാണ് മുന്തിരി വിളയാന്‍ ആവശ്യമായ കാലാവസ്ഥ. നമ്മുടെ കാലാവസ്ഥയില്‍…

By Harithakeralam
കുറഞ്ഞ ചെലവില്‍ മികച്ച വരുമാനത്തിനു മുയല്‍ വളര്‍ത്തല്‍

വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ…

By Harithakeralam
പോത്തുവളര്‍ത്തല്‍ ലാഭകരം: പ്രതിരോധിക്കാം രോഗങ്ങളെ

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മുട്ടയും ഇറച്ചിയും വീട്ടില്‍ തന്നെ: മുറ്റത്തൊരുക്കാം കോഴിക്കൂട്

ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് കോഴിമുട്ട, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണം. അല്‍പ്പ സമയം ചെലവഴിക്കാന്‍ തയ്യാറായാന്‍ നാല്- അഞ്ച് കോഴികളെ വളര്‍ത്താവുന്ന  ചെറിയൊരു കോഴിക്കൂട്…

By Harithakeralam
അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കുന്നു: കോഴി വളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്‌നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs