ബഡ് ചെയ്ത തൈകള്‍ നഴ്‌സറികളില്‍ ലഭിക്കും. ഇവ വാങ്ങി നടുകയാണ് നല്ലത്, രണ്ടു മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ക്കും.
രുചികരമായ നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ നാം ഉപയോഗിക്കുന്ന ഒന്നാണ് കടച്ചക്ക. ശീമപ്ലാവ്, കട പ്ലാവ് എന്നീ പേരുകൡലുമിത് അറിയപ്പെടുന്നു. വലിയ പരിചരണമൊന്നും നല്‍കാതെ നിറയെ കായ്കളുണ്ടാകുമെന്നതാണ് കടച്ചക്കയുടെ പ്രത്യേകത. ബഡ് ചെയ്ത് തയാറാക്കുന്ന പുതിയ തൈകള്‍ നട്ട് രണ്ടു മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ക്കും.
അതിരില്‍ നടാം
ശീമ എന്നാല്‍ അതിര് എന്നാണര്‍ഥം. പറമ്പിന്റ അതിര്‍ത്തിയിലാണ് പണ്ടൊക്കെ സാധാരണ ഈ ചെടി നടാറ്. ഇതിനാലാണ് ശീമപ്ലാവ് എന്ന പേരു കിട്ടിയതെന്നും പറയപ്പെടുന്നു. വിദേശത്ത് നിന്നുമെത്തിയതിനാല്‍ അതായത് കടല്‍ കടന്ന് എത്തിയതിനാല്‍ കടല്‍ ചക്ക എന്നു വിളിച്ച് അതവസാനം കടച്ചക്കയായതാണെന്നും പറയപ്പെടുന്നു. വളര്‍ന്ന് മരമാകുമെന്നതിനാല്‍ അതിര്‍ത്തിയില്‍ നടുകയാണ് നല്ലത്. അല്ലെങ്കില്‍ മറ്റുള്ള ചെടികള്‍ക്ക് സൂര്യപ്രകാശം ലഭിക്കാന്‍ തടസമാകും.
നടീല്‍ രീതി
ബഡ് ചെയ്ത തൈകള്‍ നഴ്‌സറികളില്‍ ലഭിക്കും. ഇവ വാങ്ങി നടുകയാണ് നല്ലത്, രണ്ടു മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. ഒരു മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുത്ത് മണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തി നിറച്ചു തൈകള്‍ നടാം. മിതമായ നനയേ ആവശ്യമുള്ളൂ.
പരിചണം
മാര്‍ച്ച് - ഏപ്രില്‍, സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലായി രണ്ടു സീസണില്‍ സാധാരണ വിളവ് ലഭിക്കും. മഴക്കാലത്ത് കായ്കള്‍ ചീഞ്ഞളിഞ്ഞ രോഗം തടയാന്‍ ബോര്‍ഡോ മിശ്രിതം തളിക്കാവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ ഉണങ്ങിയ കാലിവളം, എല്ല് പൊടി എന്നിവയിട്ടു നല്‍കാം. വെയില്‍ ശക്തമാകുമ്പോള്‍ നനച്ചു കൊടുക്കണം.
ഗുണങ്ങള്‍
നിരവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് കടച്ചക്ക. ധാരാളമായി നാരുകള്‍ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഏറെ നല്ലതാണ്. ത, വിറ്റാമിന്‍ സി, ബി 1, ബി 5 എന്നിവയും പൊട്ടാസ്യം, കോപ്പര്‍ എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകള്‍ തടയുന്നതിനും സഹായിക്കുന്നു.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
© All rights reserved | Powered by Otwo Designs
Leave a comment