അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഇനമാണ് വെണ്ട. ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെന്നതാണ് വെണ്ടയുടെ പ്രത്യേകത
അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഇനമാണ് വെണ്ട. ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെന്നതാണ് വെണ്ടയുടെ പ്രത്യേകത. വിറ്റാമിന്‍ കെ,എ,സി, കോപ്പര്‍, കാത്സ്യം എന്നിവ വെണ്ടയില്‍ ധാരാളമുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തം ശുചിയാക്കാനും വെണ്ട ഫലപ്രദമാണ്. വെണ്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും.
ഗ്രോബാഗ്/ചാക്ക് എന്നിവയിലെ കൃഷി രീതി
സാധാരണ ഗതിയില്‍ പറിച്ചു നടുന്ന വിളയല്ല വെണ്ട. മേല്‍ മണ്ണ്, ചകിരിച്ചോര്‍, കാലിവളം അല്ലെങ്കില്‍ ചൂട് കുറഞ്ഞ തണുത്ത കോഴിക്കാഷ്ടം/ മണ്ണിര കമ്പോസ്റ്റ് കുറച്ച് വേപ്പിന്‍പ്പിണ്ണാക്ക്, എല്ല് പൊടി എന്നിവയെല്ലാം കൂടി കൂട്ടിയിളക്കി ഗ്രോബാഗിന്റെ 70 % നിറയ്ക്കണം. തുടര്‍ന്ന് വെണ്ട വിത്ത് പാകാം. ഒരു മണിക്കൂര്‍ എങ്കിലും വിത്ത് വെള്ളത്തിലിട്ടു വെക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും. നടില്‍ മിശ്രിതം നിറയ്ക്കുന്ന സമയം ഉണങ്ങിയ കരിയില പൊടിച്ച് ഗ്രോബാഗിന്റെ പല ഭാഗങ്ങളിലായി ഇടുന്നതു മണ്ണ് വളക്കൂറുള്ളതാക്കാന്‍ സഹായിക്കും. ഒപ്പം മണ്ണില്‍ വായു സഞ്ചാരമുറപ്പാക്കാനുമിതു സഹായിക്കും.
വളപ്രയോഗം
എല്ലാതരം ജൈവവളങ്ങളും വിവിധഘട്ടത്തില്‍ നല്‍കാം. 15-20 ദിവസം കൂടുമ്പോഴെങ്കിലും ഏതെങ്കിലും രീതിയിലുള്ള വളപ്രയോഗം നടത്തണം. വളങ്ങള്‍ പരമാവധി പൊടി രൂപത്തിലും, കലക്കി ഒഴിക്കുവാന്‍ പറ്റുന്നവയുമാണ് നല്ലത്. കോഴിവളം, മണ്ണിര കമ്പോസ്റ്റ്, ചാരം എന്നിവയെല്ലാം ഉപയോഗിക്കാം.
രോഗങ്ങള്‍
കീടങ്ങളുടെ ആക്രമണം വെണ്ടയ്ക്കു നേരെ എപ്പോഴുമുണ്ടാകാം. ഇലച്ചാടി, തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, ഇലച്ചുരുന്നി പുഴു, നിമവിരകള്‍ എന്നിവയാണ് കീടങ്ങള്‍. വെളുത്തുള്ളി മിശ്രിതം 4% വീര്യമുള്ള വേപ്പിന്‍ കുരുസത്തോ, ബിവേറിയ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. ശീമക്കൊന്നയില, വേപ്പിന്‍ പിണ്ണാക്ക് എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുത്താല്‍ നിമ വിരകളുടെ ശല്യം കുറയും. വിര ശല്യം മാറാന്‍ തടത്തില്‍ അറക്കപ്പൊടി മണ്ണുമായി ചേര്‍ക്കുന്നത് ഗുണം ചെയ്യും. കടലപ്പിണ്ണാക്ക്, ചാണകം എന്നിവ രണ്ടു ദിവസം പുളിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ വേരിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നതു കായ്ഫലം കൂടാന്‍ സഹായിക്കും.
വെണ്ടയില്‍ കണ്ടു വരുന്ന മാരകമായ രോഗമാണ് നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം. വെണ്ടയെ മുഴുവന്‍ നശിപ്പിക്കാന്‍ ശക്തമായ വൈറസാണിതിനു കാരണം. ഇലകള്‍ മഞ്ഞളിച്ച് ഞരമ്പുകള്‍ തെളിഞ്ഞ് കാണുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് ഇലകള്‍ ചുരുങ്ങി ചെറുതാകുകയും കായ്കളുടെ വലുപ്പം കുറയുകയും ചെയ്യും. സിംബിഡിന്‍, ഏലയ്ക്കാനീം എന്നീ വേപ്പധിഷ്ഠിത കീടനാശിനികളോ മറ്റു ജൈവ കീടനാശിനികളോ മഞ്ഞളിപ്പ് രോഗത്തിനെതിരേ ഉപയോഗിക്കാം. നന്നായി പരിപാലിച്ചാല്‍ ഗ്രോബാഗിലെ വെണ്ടയില്‍ നിന്ന് 7 - 8 മാസം തുടര്‍ച്ചയായി വിളവ് ലഭിക്കും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment