നിരവധി ഗുണങ്ങളാണ് കരിമ്പിന്‍ ജ്യൂസിനുള്ളത്.
ചൂട് ശക്തമായതോടെ നമ്മുടെ നാട്ടിലെല്ലാം കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്ന സ്ഥാപനങ്ങളും സജീവമായി. വഴിയോരത്ത് കടകട ശബ്ദത്തോടെ കരിമ്പ് പിഴഞ്ഞ് ജ്യൂസ് തരുന്ന നിരവധി കടകള്‍ തുറന്നു തുടങ്ങി. യാത്രക്കാര്‍ക്ക് പാതയോരത്തെ തണലില്‍ അല്‍പ്പ സമയം വിശ്രമിച്ച് ജ്യൂസ് കുടിച്ചു ഫ്രഷാകാം. നിരവധി ഗുണങ്ങളാണ് കരിമ്പിന്‍ ജ്യൂസിനുള്ളത്.
1. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു.
2.കരിമ്പിന്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും
3. കരിമ്പിലെ ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ മുഖക്കുരു, താരന്‍ എന്നിവ തടയാനും മിനുസമാര്‍ന്ന ചര്‍മ്മം ലഭിക്കാനും സഹായിക്കുന്നു.
4. ചില തരം ക്യാന്‍സറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍ര്‍, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
5. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍, ഫിനോളിക് ആസിഡ്, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും ഉള്ളില്‍ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കും.
6. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. വിറ്റാമിന്‍ ബി 12, ഇരുമ്പ് എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ജ്യൂസില്‍ ധാരാളമുണ്ട്, ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്ട്രോക്ക് പോലുള്ള മാരക പ്രശ്നങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്സ്യൂള്‍ പേസ്മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
© All rights reserved | Powered by Otwo Designs
Leave a comment