ബോഗന്‍ വില്ലയില്‍ നിറയെ പൂക്കളുണ്ടാകാന്‍

ബോഗന്‍ വില്ലയില്‍ പൂക്കള്‍ കുറവാണെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരങ്ങള്‍ ഇവയാണ്

By Harithakeralam
2024-01-15

വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ പ്രിയങ്കരമാക്കുന്നത്. കടലാസ് പൂവെന്ന് നാം വിളിക്കുന്ന ബോഗന്‍ വില്ലയില്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ വിവിധ വര്‍ണത്തിലുള്ള സങ്കര ഇനങ്ങളുടെ ചാകര തന്നെയുണ്ട്. കുറ്റിച്ചെടിയായി നിലത്തും ചട്ടിയിലും വളര്‍ത്താം, മതിലിലും മറ്റും വള്ളിയായി കയറ്റിവിടാം - ബോഗന്‍ വില്ലയ്ക്ക് പ്രത്യേകതകള്‍ ഒരുപാടുമുണ്ട്. എന്നാല്‍ മിക്കപ്പോഴും ബോഗന്‍ വില്ലയില്‍ പൂക്കള്‍ കുറവാണെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരങ്ങള്‍ ഇവയാണ്.

1. നല്ല പോലെ  വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം ബോഗന്‍ വില്ല നടാന്‍. ദിവസം 5 മണിക്കൂര്‍ എങ്കിലും വെയില്‍ ലഭിച്ചാല്‍ മാത്രമേ ചെടി പൂക്കൂ. വെയില്‍ ലഭിക്കാതെ എന്തു വളപ്രയോഗം ചെയ്തിട്ടും കാര്യമില്ല, ബോഗന്‍ വില്ല പൂക്കില്ല.

2. കൊമ്പ്  അത്യാവശ്യമാണ് പൂക്കാന്‍. ഓരോ പൂവിടലിന് ശേഷവും കൊമ്പ് കോതല്‍ കൃത്യമായി നടത്തണം.

3. ചട്ടിയിലും വലിയ ഡ്രമ്മിലുമൊക്കെ ബോഗന്‍ വില്ല നട്ടുവളര്‍ത്തുന്നവരുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചട്ടി മാറ്റണം. പുതിയ നടീല്‍ മിശ്രിതം തയാറാക്കി വേരു പൊട്ടാതെ ചെടി മാറ്റി സ്ഥാപിക്കുക. എന്നാല്‍ നല്ല പോലെ വളര്‍ന്ന് പൂക്കള്‍ ലഭിക്കും.

4. വെള്ളം വളരെക്കുറിച്ചു മാത്രം ആവശ്യമുള്ള ചെടിയാണിത്. വൈകുന്നേരത്ത് കുറച്ചു മാത്രം ജലം നല്‍കാം. പൂക്കള്‍ ധാരാളമായി ഒരുപാട് ദിവസം തിങ്ങി നിറഞ്ഞു നില്‍ക്കണമെന്നുണ്ടെങ്കില്‍ വൈകുന്നേരത്ത് മിതമായ രീതിയില്‍ നന നല്‍കുക. ചട്ടിയില്‍ ഒരിക്കലും വെള്ളം കെട്ടി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

5. ചാണകപ്പൊടിയാണ് ഈ ചെടിയുടെ പ്രിയപ്പെട്ട വളം. കൃത്യമായ അളവില്‍ ചാണകപ്പൊടി കൊടുത്തു കൊണ്ട് ബോഗന്‍ വില്ല നല്ലപോലെ വളര്‍ത്തിയെടുക്കാം. ചെറിയ ചെടികള്‍ക്ക് രണ്ട് പിടി ചാണകപ്പൊടി കൊടുത്താല്‍ മതിയാകും. പച്ച ചാണകമൊരു കാരണവശാലും ഇട്ടു കൊടുക്കാന്‍ പാടില്ല. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും കേടായി പോകാനും അത് കാരണമാകും.

6. മൂന്നു മാസം കൂടുമ്പോള്‍ ചെടിക്ക് വളപ്രയോഗം നടത്തണം. പൂക്കള്‍ കുറവുണ്ടെന്നു തോന്നിയാല്‍ അല്‍പ്പം എല്ല് പൊടിയും നല്‍കാം.

Leave a comment

പൂന്തോട്ടം പുതുക്കാന്‍ സമയമായി

നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന്‍ നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്‍ക്കാലമായിരിക്കും…

By Harithakeralam
കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി

കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി…

By Harithakeralam
ഉദ്യാനത്തിന് അഴകായി ഗുണ്ടുമല്ലി

മഞ്ഞു പുതച്ച പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍, കൂട്ടിന് നല്ല സുഗന്ധവും....അറേബ്യന്‍ ജാസ്മിന്‍, സെവന്‍ ലയര്‍ ജാസ്മിന്‍ എന്നീ പേരുകളിലും നമ്മള്‍ ഗുണ്ടുമല്ലിയെന്നും വിളിക്കുന്നു മുല്ലയിനം. ചട്ടിയിലും…

By Harithakeralam
സെലിബ്രിറ്റികളുടെ കല്യാണ പന്തലിലെ താരം സോനയുടെ ഉദ്യാനത്തിലെ പൂക്കള്‍

മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ…

By നൗഫിയ സുലൈമാന്‍
കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs