ടെറസിലെ പരിമിതമായ സ്ഥലത്ത് നല്ല വെയിലേറ്റാണ് പച്ചക്കറികള്‍ വിളയുന്നത്. ഇതിനാല്‍ ദിവസവും നല്ല പരിചരണം നല്‍കണം.
മണ്ണില്‍ കൃഷി ചെയ്യുന്നതു പോലെയല്ല ടെറസില്‍, നല്ല ശ്രദ്ധ നല്‍കിയാല്‍ മാത്രമേ പച്ചക്കറികള്‍ വിളവ് നല്‍കൂ. ടെറസിലെ പരിമിതമായ സ്ഥലത്ത് നല്ല വെയിലേറ്റാണ് പച്ചക്കറികള്‍ വിളയുന്നത്. ഇതിനാല്‍ ദിവസവും നല്ല പരിചരണം നല്‍കണം. കൂടെ നമ്മുടെ സമ്പാദ്യമെല്ലാം മുടക്കി നിര്‍മിച്ച വീടിന് പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ സൂക്ഷിക്കുകയും വേണം.
1. പരിമിതമായ സ്ഥലത്ത് ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമൊക്കെയാണ് പച്ചക്കറികള്‍ നടുന്നത്. ഇതിനാല്‍ നടീല്‍ മിശ്രിതത്തിനു നല്ല ശ്രദ്ധ നല്‍കണം. മണ്ണ് കുമ്മായമിട്ട് ഒരു മാസമെങ്കിലും പരുവപ്പെടുത്തിയ ശേഷം, പച്ചച്ചാണകം, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് മിശ്രിതം തയാറാക്കാം.
2. വീടിന് കേടുവരാതിരിക്കാന്‍ ടെറസ് പരിപാലനം അത്യാവശ്യമാണ്. ആദ്യം ടെറസ് നന്നായി വൃത്തിയാക്കണം. ശേഷം വെള്ളം ചോരാതിരിക്കാനും മറ്റുമുള്ള പെയിന്റ് അടിക്കാം. വിവിധ കമ്പനികള്‍ ഇത്തരം പ്രൊഡക്റ്റുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
3. മാറ്റി സ്ഥാപിക്കാവുന്ന സ്റ്റാന്റുകള്‍ തയ്യാറാക്കി ഇതില്‍ ഗ്രോബാഗുകള്‍ വയ്ക്കുന്നതും നല്ലതാണ്. ജിഐ പൈപ്പുകള്‍ ഉപയോഗിച്ചു വലിയ മുതല്‍ മുടക്കില്ലാതെ സ്റ്റാന്റുകള്‍ തയാറാക്കാം.
4. പടരുന്ന വിളകള്‍ക്ക് ടെറസിന്റെ സണ്‍ഷെയ്ഡിന് അരികിലായി ജി.ഐ പൈപ്പുകള്‍ നാട്ടി പടരാന്‍ സൗകര്യമൊരുക്കാം.
5. പാവല്‍, പടവലം എന്നിവ നടുന്നതിന് ബേസിനുകളാണ് അനുയോജ്യം. വേര്‍ പടര്‍ന്ന് നല്ല വിളവ് ലഭിക്കാന്‍ സഹായിക്കും.
6.ഇഷ്ടിക നിരത്തി അതിന് മുകളില്‍ ഗ്രോബാഗ് വയ്ക്കുന്നതും നല്ലതാണ്.
7. തിരി നന രീതി ഒരുക്കിയാല്‍ സമയം ലാഭിക്കാം. വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നാലും മൊബൈല്‍ വഴി നിയന്ത്രിക്കാവുന്ന സംവിധാനങ്ങള്‍ ചുരുങ്ങിയ ചെലവിലിപ്പോള്‍ ലഭ്യമാണ്.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment