പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും കോവലിനെ നന്നായി ആക്രമിക്കാനെത്തും. കടുത്ത ചൂടുള്ള ഈ കാലാവസ്ഥയിലും കോവല്‍ നന്നായി വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍.
നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍, ഉച്ച സമയത്തെല്ലാം നല്ല വെയിലുമുണ്ട്. ഈ കാലാവസ്ഥയിലും കോവലില്‍ നിന്നും മികച്ച വിളവ് ലഭിക്കാന്‍ നല്ല പരിചരണം ആവശ്യമാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും കോവലിനെ നന്നായി ആക്രമിക്കാനെത്തും. കടുത്ത ചൂടുള്ള ഈ കാലാവസ്ഥയിലും കോവല്‍ നന്നായി വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍.
കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. ഇങ്ങനെ ചെയ്താല്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.
കോവലിനു ഏറെ പ്രിയപ്പെട്ടവയാണ് കഞ്ഞിവെള്ളവും ചാരവും. കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി തടത്തിലൊഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.
സൂഷ്മ മൂലകങ്ങളുടെ കുറവ് കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.
കോവല്‍ നടുന്ന ഭാഗത്തും പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ ബുദ്ധിമുട്ടാണ്.
ഫോസ്ഫറസ് വളമായ എല്ലുപൊടി കോവല്‍ നടുന്ന സമയത്തും പിന്നീടും തടത്തില്‍ ചേര്‍ത്തു കൊടുക്കുക. കായ്ക്കാതെ നില്‍ക്കുന്ന കോവല്‍ കായ്ക്കാന്‍ തുടങ്ങും.
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…
മഴയും വെയിലുമൊന്നും പ്രശ്നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…
മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്നമല്ലാതെ പച്ചമുളക് വളരും. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…
മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന് തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.
കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…
© All rights reserved | Powered by Otwo Designs
Leave a comment