ചിരങ്ങ കായ്ക്കാന്‍ തുടങ്ങി; നല്‍കാം പ്രത്യേക പരിചരണം

കുറച്ചു ദിവസം മുമ്പ് നട്ട ചിരങ്ങ നല്ല പോലെ വള്ളി വീശി കായ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് സ്വീകരിക്കേണ്ട ചില കാര്യങ്ങള്‍.

By Harithakeralam
2024-04-04

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് ചിരങ്ങ അഥവാ ചുരയ്ക്ക. സ്വാദിഷ്ടമായ വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന ചിരങ്ങ ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറി കൂടിയാണ്. കുറച്ചു ദിവസം മുമ്പ് നട്ട ചിരങ്ങ നല്ല പോലെ വള്ളി വീശി കായ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് സ്വീകരിക്കേണ്ട ചില കാര്യങ്ങള്‍.

1. തൈകള്‍ പടര്‍ന്നു തുടങ്ങുമ്പോള്‍ വളരാന്‍ പന്തലിട്ടു കൊടുക്കണം. പന്തലില്‍ കയറിപ്പറ്റാന്‍ താങ്ങുകമ്പുകള്‍ നാട്ടേണ്ടതാണ്. നിലത്ത് പടര്‍ത്തിയും ചിരങ്ങ വളര്‍ത്താം.  

2. കളകള്‍ കൂടെക്കൂടെ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ വളമെല്ലാം കളകള്‍ വലിച്ചെടുക്കും. ചിരങ്ങയില്‍ വിളവ് കുറയും.

3.വേരിന് കേടുവരാതെ ആഴ്ചയില്‍ രണ്ടു തവണ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കണം.  

4. ചെടി പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഇടവിട്ടുള്ള ദിവസങ്ങള്‍ നനയ്ക്കണം.

5. ധാരാളം ഇലകളുണ്ടായി പടര്‍ന്നു പോകുന്ന വിളയായതിനാല്‍ കീടങ്ങളും രോഗങ്ങളും ചിരങ്ങയെ ആക്രമിക്കാനെത്തും. ഇല കരണ്ട് തിന്നുന്ന വണ്ടാണ് പ്രധാന ശത്രു. കരണ്ട് തിന്ന ഇലയുടെ ഭാഗം ഉണങ്ങിപ്പോകുമ്പോള്‍ മാത്രമാണ് നാം വിവരമറിയുക. ഇതിനായി ദിവസവും വള്ളികളെ ശ്രദ്ധിച്ചു പരിപാലിക്കുക. കീടത്തിന്റെ എല്ലാദശയും ശേഖരിച്ചു നശിപ്പിക്കുക. 2% വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി തളിച്ചാല്‍ ഒരു പരിധിവരെ ഈ  കീടങ്ങളെ തുരത്താം. ആക്രമണം രൂക്ഷമാണെങ്കില്‍ രാസ കീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരും.  

6. ചുവന്ന മത്തന്‍ വണ്ടാണ് മറ്റൊരു പ്രശ്നം. ഇലകളും വേരും നശിപ്പിക്കുന്ന ഈ ജീവി ഇലകളില്‍ വിവിധ ആകൃതിയില്‍ ദ്വാരങ്ങളുണ്ടാക്കും. വേപ്പിന്‍പിണ്ണാക്ക് തടത്തില്‍ ചേര്‍ത്താല്‍ ഒരു പരിധി വരെ ഇവയെ ഓടിക്കാം. ഒരു കുഴിക്ക് 20 ഗ്രാം എന്ന തരത്തില്‍ ചേര്‍ക്കണം. പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുന്നതും ഫലം ചെയ്യും.

7. ഇല മഞ്ഞളിപ്പാണ് ചിരങ്ങയെ ബാധിക്കുന്ന പ്രധാന രോഗം. ഇലപരപ്പില്‍ മഞ്ഞപ്പാടുകള്‍,  അടിവശത്ത് അഴുകിയ പോലുള്ള നനഞ്ഞ പാടുകള്‍ എന്നിവയാണ് ലക്ഷണം. വേപ്പ്,നാറ്റപൂച്ചെടി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ  ചാരം 5% വീര്യത്തില്‍ ഇലകളുടെ ഇരു വശവും നനയുന രീതിയില്‍ തളി്ക്കുക.മാങ്കോസബ് 0.3% (3 ഗ്രാം /ഒരു ലിറ്റര്‍ വെള്ളത്തില്‍ ) തളിക്കുക.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs